ഇന്ത്യാ- പാക് മത്സരം ആരാധകരുടെ പോക്കറ്റ് കീറും ! കരിഞ്ചന്തയില്‍ ടിക്കറ്റ് വില 4.4 ലക്ഷം രൂപ, ഫൈനലോളം 'വിലയേറിയ' കളി

ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റിന് വെറും 250 പൗണ്ട് (22,000) രൂപ ഉള്ളപ്പോഴാണിതെന്ന് ശ്രദ്ധേയം.
ഇന്ത്യാ- പാക് മത്സരം ആരാധകരുടെ പോക്കറ്റ് കീറും ! കരിഞ്ചന്തയില്‍ ടിക്കറ്റ് വില 4.4 ലക്ഷം രൂപ, ഫൈനലോളം 'വിലയേറിയ' കളി

മാഞ്ചസ്റ്റര്‍ : നാളെ ഓള്‍ഡ് ട്രഫോഡില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ- പാക് മത്സരത്തിന്റെ ടിക്കറ്റ് വില റോക്കറ്റ് പോലെ കുതിച്ചുയരുന്നത് കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. പരമാവധി 87,000 രൂപ വരെ വിറ്റ ടിക്കറ്റിന് കരിഞ്ചന്തയിലെ വില 4.4 ലക്ഷം രൂപവരെ ഉയര്‍ന്നതായാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റിന് വെറും 250 പൗണ്ട് (22,000) രൂപ ഉള്ളപ്പോഴാണിതെന്ന് ശ്രദ്ധേയം.

ലോകകപ്പില്‍ ഏറ്റവും കൂടിയ വിലയ്ക്ക് ടിക്കറ്റുകള്‍ വിറ്റഴിയുന്നത് സാധാരണയായി ഫൈനല്‍ മത്സരത്തിനാണ്. പോക്കറ്റ് കീറിയും ഇന്ത്യാ- പാക് മത്സരം കാണാനുള്ള ആരാധകരുടെ ആവേശം മത്സരത്തെ ടിക്കറ്റ്  വില കൊണ്ട് ഫൈനലിന് മുമ്പുള്ള ' ഫൈനലായി' മാറ്റിയിട്ടുണ്ട്.

മത്സരത്തിന്റെ പ്രാധാന്യം അനുസരിച്ചാണ് ഓരോ കളിയുടെയും ടിക്കറ്റ് നിരക്ക് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില ഇംഗ്ലണ്ടിന്റേതിന് സമാനമായിരുന്നു. 

26,000 കാണികളെയാണ് ഓള്‍ഡ് ട്രഫോഡിലെ സ്‌റ്റേഡിയം ഉള്‍ക്കൊള്ളുക. ഇന്ത്യാ- പാക് മത്സരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച മഴ പെയ്‌തേക്കുമെന്ന സൂചനകള്‍ ഇതിനകം കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയതോടെ പോക്കറ്റ് കാലിയാക്കിയെടുത്ത ടിക്കറ്റ് കൊണ്ട് പ്രയോജനമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇരു ടീമുകളുടെയും ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com