മഴയുടെ കളി ഇന്ന് എങ്ങനെയാവും? മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്‌

ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് മാഞ്ചസ്റ്ററില്‍ മഴ പെയ്തത്. ചെറിയ തോതിലാണ് മഴ ലഭിച്ചതും
മഴയുടെ കളി ഇന്ന് എങ്ങനെയാവും? മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്‌

കോടിക്കണക്കിന് ആരാധകര്‍ ജൂണ്‍ പതിനാറിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ മഴ തീര്‍ക്കുന്ന ഭീഷണി ഒഴിയുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ശക്തമായ മഴയാണ് മാഞ്ചസ്റ്ററില്‍ പെയ്യുന്നത്. പക്ഷേ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യം ശനിയാഴ്ച മഴ കുറവായിരുന്നു എന്നതാണ്. 

ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് മാഞ്ചസ്റ്ററില്‍ മഴ പെയ്തത്. ചെറിയ തോതിലാണ് മഴ ലഭിച്ചതും. ഇന്ത്യ-പാക് പോരിന് ഇടയില്‍ ഇടയ്ക്കിടയ്ക്ക് മഴ കളി തടസപ്പെടുത്തി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ചും ഉച്ചയ്ക്കും വൈകുന്നേരവും. മഴ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നേക്കില്ല. ഇടയ്ക്കിടെ മഴ കളി തടസപ്പെടുത്തുന്ന വിധത്തില്‍, ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഫലം വന്നേക്കാവുന്ന കളിക്കായിട്ടാവും ഇരു പക്ഷവും തന്ത്രം മെനയുക. 

എന്തായാലും മൂടിക്കെട്ടിയ അന്തരീക്ഷമാവും ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്ന് വ്യക്തമാണ്‌. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന 45 മത്സരങ്ങളില്‍ 18 എണ്ണം ആദ്യം ബാറ്റ് ചെയ്ത ടീമിനെ അനുകൂലിച്ചു. ടോസ് ലഭിക്കുന്ന ടീം ആദ്യം ഫീല്‍ഡിങ്ങാവും തെരഞ്ഞെടുക്കുക. ഇന്ത്യാ-പാക് മത്സരത്തിന്റെ പ്രാധാന്യം മുന്നില്‍ കണ്ട്് ടോസ് നേരത്തെയാക്കിയേക്കാനും സാധ്യതയുണ്ട്. നനഞ്ഞ പിച്ചും, ഔട്ട്ഫീല്‍ഡും കളിക്കായി പാകപ്പെടുത്തേണ്ടതുണ്ട് എന്നതിനാല്‍ കളി ആരംഭിക്കാന്‍ വൈകിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com