ക്രിക്കറ്റ് വിട്ട് റെസ്ലിങ്ങിന് പോവൂ, പാക് താരങ്ങള്‍ക്കെതിരെ ആരാധകര്‍; പോകുന്ന വഴിയില്‍ സാനിയയ്ക്കും കൊട്ട്‌

മത്സരത്തലേന്ന് പിസയും ബര്‍ഗറുമാണ് പാക് താരങ്ങള്‍ കഴിച്ചത് എന്നാണ് അറിയാനായത്. ഇവര്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് റസ്ലിങ്ങിന് പോവണം
ക്രിക്കറ്റ് വിട്ട് റെസ്ലിങ്ങിന് പോവൂ, പാക് താരങ്ങള്‍ക്കെതിരെ ആരാധകര്‍; പോകുന്ന വഴിയില്‍ സാനിയയ്ക്കും കൊട്ട്‌

വലിയ മാറ്റമൊന്നുമില്ല, പതിവ് പോലെ തന്നെ ഇന്ത്യയോട് തോറ്റു...ഇന്ത്യക്കെതിരെ ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം വട്ടവും തോല്‍വി നേരിട്ടതിന് പിന്നാലെ പാക് ടീമിനെതിരെ വിമര്‍ശനവും ട്രോളുമെല്ലാമായി എത്തുകയാണ് പാക് ആരാധകര്‍. കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരത്തെ ചൂണ്ടിയാണ് ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ക്രിക്കറ്റ് ഉപേക്ഷിച്ച് റെസ്ലിങ്ങിന് പോവാനും പാക് ക്രിക്കറ്റ് താരങ്ങളോട് ആരാധകര്‍ പറയുന്നു. 

മത്സരത്തലേന്ന് പിസയും ബര്‍ഗറുമാണ് പാക് താരങ്ങള്‍ കഴിച്ചത് എന്നാണ് അറിയാനായത്. ഇവര്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് റസ്ലിങ്ങിന് പോവണം. അവരുടെ ഫിറ്റ്‌നസ് നോക്കൂ. വളരെയധികം പ്രതീക്ഷയാണ് നമ്മള്‍ അവര്‍ക്കുമേല്‍ വെച്ചത്. എന്നിട്ടവര്‍ പിസയും ബര്‍ഗറും കഴിക്കുന്നു, എന്നാണ് രോഷാകുലനായ പാക് ആരാധകരില്‍ ഒരാളുടെ പ്രതികരണം. 

ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ സാനിയ മിര്‍സയേയും ആരാധകര്‍ ട്രോളുന്നു. പാക് താരങ്ങളേയും, മാലിക്കിനേയും രാത്രി വൈകും വരെ പാര്‍ട്ടിക്ക് കൊണ്ടുപോയതിന് ഇന്ത്യ സാനിയയോട് നന്ദി പറയുന്നു എന്നാണ് ചിലരുടെ ട്രോള്‍. മാലിക് പൂജ്യത്തിന് പുറത്തായതിന് പാക്, ഇന്ത്യന്‍ ആരാധകരും സാനിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലെത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com