ഒന്നാമതെത്താന്‍ ഇംഗ്ലണ്ട് ഇറങ്ങുന്നു, അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ടീമിലില്ല

ഓള്‍ഡ് ട്രഫോര്‍ഡിലെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ അഫ്ഗാനിസ്ഥാന് മേല്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം
ഒന്നാമതെത്താന്‍ ഇംഗ്ലണ്ട് ഇറങ്ങുന്നു, അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ടീമിലില്ല

അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ ഉറച്ചാണ് അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഓള്‍ഡ് ട്രഫോര്‍ഡിലെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ അഫ്ഗാനിസ്ഥാന് മേല്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. 

സ്വിങ്ങും സീമും ലഭിക്കില്ലെങ്കിലും ഓള്‍ഡ് ട്രഫോര്‍ഡിലെ പിച്ച് അഫ്ഗാനിസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ട്. കാരണം സ്പിന്നര്‍മാരെ തുണയ്ക്കുന്ന വിധമാണ് പിച്ച് തയ്യാറായിരിക്കുന്നത്. റാഷിദ്, മുജീബ് എന്നിവര്‍ക്ക് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ എത്രമാത്രം നിയന്ത്രിക്കാനാവും എന്നാശ്രയിച്ചിരിക്കും കളിയുടെ ഗതി. 

പരിക്കിന്റെ പിടിയിലായ ജാസന്‍ റോ പ്ലേയിങ് ഇലവനിലില്ല. ജെയിംസ് വിന്‍സ് റോയ്ക്ക് പകരക്കാരനായും, പ്ലംങ്കറ്റിന് പകരം മൊയിന്‍ അലിയും ഇംഗ്ലണ്ട് നിരയിലേക്കെത്തി. 50 ഓവറും തികച്ച് ബാറ്റ് ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഫ്ഗാന്‍ നായകന്‍ നയിബ് പറയുന്നു. സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും ലോകകപ്പില്‍ ജയം പിടിക്കാന്‍ അവര്‍ക്കിതുവരെ ആയിട്ടില്ല. ഇംഗ്ലണ്ടാവട്ടെ പാകിസ്ഥാനില്‍ നിന്ന് നേരിട്ട തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് തുടരെ രണ്ട് ജയം നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com