അഞ്ച് കളികള്‍ കഴിയുമ്പോഴും 1992ന്റെ അതേ വഴിയില്‍ തന്നെ പാകിസ്ഥാന്‍; യാദൃച്ഛികം മാത്രമാകുമോ? 

അഞ്ച് കളികള്‍ കഴിയുമ്പോഴും 1992ന്റെ അതേ വഴിയില്‍ തന്നെ പാകിസ്ഥാന്‍; യാദൃച്ഛികം മാത്രമാകുമോ? 

1992ല്‍ ഒരു ജയം, മൂന്ന് തോല്‍വി, മഴ മൂലം ഉപേക്ഷിച്ച ഒരു കളി എന്നിങ്ങനെയാണ് പാകിസ്ഥാന്റെ ആദ്യ അഞ്ച് മത്സര ഫലങ്ങള്‍

2019 ലോകകപ്പിലെ പാകിസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ 1992 ലോകകപ്പിലെ പാകിസ്ഥാന്റെ അതേ തുടക്കം എന്നാണ് ആരാധകര്‍ പറഞ്ഞത്. ഇംഗ്ലണ്ടില്‍ പാകിസ്ഥാന്റെ ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോഴും കഥ അതുതന്നെ....1992ലെ അതേ പോക്ക്. 

1992ല്‍ ഒരു ജയം, മൂന്ന് തോല്‍വി, മഴ മൂലം ഉപേക്ഷിച്ച ഒരു കളി എന്നിങ്ങനെയാണ് പാകിസ്ഥാന്റെ ആദ്യ അഞ്ച് മത്സര ഫലങ്ങള്‍. 

  • ആദ്യ മത്സരത്തില്‍ വിന്‍ഡിസിനോട് തോറ്റുരണ്ടാമത്തെ മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ ജയം
  • മൂന്നാമത്തെ ഇംഗ്ലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു
  • നാലാമത്തെ മത്സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ചു
  • അഞ്ചാമത്തെ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക തോല്‍പ്പിച്ചു.

2019 ലോകകപ്പിലെ പാകിസ്ഥാന്റെ ആദ്യ അഞ്ച് മത്സരങ്ങളുടെ ഫലവും ഇങ്ങനെ തന്നെ,

  • ആദ്യ മത്സരത്തില്‍ വിന്‍ഡിസിനോട് തോല്‍വി
  • രണ്ടാമത്തേതില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു
  • മൂന്നാമത്തെ ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു
  • നാലാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു
  • അഞ്ചാമത്തേതില്‍ ഇന്ത്യ തോല്‍പ്പിച്ചു.

1992ലെ പാകിസ്ഥാന്റെ പിന്നെയുള്ള മത്സരഫലങ്ങള്‍ ഇങ്ങനെയാണ്

  • ആറാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചു
  • ഏഴാമത്തെ കളിയില്‍ ലങ്കയ്‌ക്കെതിരെ ജയിച്ചു
  • എട്ടാമത്തെ കളിയില്‍ കീവീസിനേയും തോല്‍പ്പിച്ചു.

1992ല്‍ 9 ടീമുകളാണ് ലോകകപ്പ് കളിച്ചത്. 2019ലേക്കെത്തുമ്പോള്‍ അത് 10 ടീമുകളാവുന്നു. ഇംഗ്ലണ്ടില്‍ പാകിസ്ഥാന്റെ പ്രതീക്ഷകളെല്ലാം ഇങ്ങനെ അസ്തമിച്ച് വരുമ്പോഴാണ് 1992ലെ കിരീട നേട്ടം ചൂണ്ടി ആരാധകര്‍ ആശ്വസിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com