ആക്രമിക്കപ്പെട്ട് റാഷിദ് ഖാന്‍! ആരാധകരില്‍ നിന്ന് റാഷിദിനെ രക്ഷിക്കാന്‍ എത്തി ക്രിക്കറ്റ് താരങ്ങള്‍

കളി കഴിഞ്ഞതിന് പിന്നാലെ റാഷിദിനെ ഒരു ദയയുമില്ലാതെ ആരാധകര്‍ ട്രോളുന്നത് കണ്ട് താരത്തെ പ്രതിരോധിച്ച് ക്രിക്കറ്റ് താരങ്ങളുമെത്തി
ആക്രമിക്കപ്പെട്ട് റാഷിദ് ഖാന്‍! ആരാധകരില്‍ നിന്ന് റാഷിദിനെ രക്ഷിക്കാന്‍ എത്തി ക്രിക്കറ്റ് താരങ്ങള്‍

ഇംഗ്ലണ്ടിനെതിരെ റണ്‍ മഴ ഏറ്റുവാങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ് റാഷിദ് ഖാന്റെ മുന്‍പിലേക്ക് ഇപ്പോഴെത്തുന്നത്. 9 ഓവറില്‍ 110 റണ്‍സ് വഴങ്ങി ലോകകപ്പ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന പേരാണ് ഇംഗ്ലണ്ട് റാഷിദ് ഖാന് സമ്മാനിച്ചത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ താരവുമായി റാഷിദ്. കളി കഴിഞ്ഞതിന് പിന്നാലെ റാഷിദിനെ ഒരു ദയയുമില്ലാതെ ആരാധകര്‍ ട്രോളുന്നത് കണ്ട് താരത്തെ പ്രതിരോധിച്ച് ക്രിക്കറ്റ് താരങ്ങളുമെത്തി. 

ലോകോത്തര ബൗളറാണ് റാഷിദ് ഖാന്‍. കളിക്കളത്തില്‍ എല്ലാവര്‍ക്കും മോശം ദിവസമുണ്ടാവുമെന്ന് ആരാധകരെ ഓര്‍മിപ്പിക്കുകയാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ഐസ്ലാന്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും റാഷിദിനെ ട്രോളി ട്വീറ്റ് വന്നിരുന്നു. ഇംഗ്ലണ്ട് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരമായി റാഷിദ് എന്ന് കേട്ടല്ലോ എന്ന് പറഞ്ഞായിരുന്നു ഐസ്ലാന്‍ഡ് ക്രിക്കറ്റിന്റെ ട്രോള്‍. 

ഐസ്ലാന്‍ഡ് ക്രിക്കറ്റിന്റെ ട്രോളിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലൂക്ക് റൈറ്റെത്തി. ക്രിക്കറ്റിന് ഒരുപാട് സംഭാവന നല്‍കിയിരിക്കുന്ന താരത്തോട് ഇങ്ങനെ അനാദരവ് കാണിക്കരുത് എന്നാണ് റൈറ്റ് ട്വിറ്ററില്‍ കുറിച്ചത്. ബാറ്റിങ്ങിനും ബൗളിങ്ങിനും തുല്യ പ്രാധാന്യം നല്‍കിയാവണം പിച്ച്. എന്നാല്‍, ആ ബാലന്‍സ് തെറ്റുമ്പോള്‍ നമ്മള്‍ സങ്കടപ്പെടുക തന്നെ വേണമെന്നാണ് ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ പറയുന്നത്. കീവീസ് താരം ഇഷ് സോധി, ഓസീസ് മുന്‍ പേസര്‍ ഗില്ലെസ്്പി എന്നിവരും റാഷിദിനെ പരിഹസിച്ചെത്തുന്നവരെ തള്ളുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com