ഇന്ന് സൗത്ത് ആഫ്രിക്ക ചിരിച്ചാല്‍ ഇംഗ്ലണ്ടിന് സന്തോഷിക്കാം, പക്ഷേ കീവീസ് അത് അനുവദിക്കുമോ? 

ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് ജയം പിടിക്കാനായത്
ഇന്ന് സൗത്ത് ആഫ്രിക്ക ചിരിച്ചാല്‍ ഇംഗ്ലണ്ടിന് സന്തോഷിക്കാം, പക്ഷേ കീവീസ് അത് അനുവദിക്കുമോ? 

പരിക്കുകളുടെ പിടിയില്‍ നിന്നും കളിക്കാര്‍ തിരികെ എത്തിയതിന്റെ ആശ്വാസത്തില്‍ സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും ഇന്നിറങ്ങും. ഒന്നാം സ്ഥാനം ഇംഗ്ലണ്ടിന്റെ കയ്യില്‍ നിന്ന് തിരികെ പിടിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ ലക്ഷ്യം. സൗത്ത് ആഫ്രിക്കയ്ക്കാവട്ടെ മാനം രക്ഷിക്കാന്‍ ജയം വേണം. 

ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് ജയം പിടിക്കാനായത്. ഒരു ജയവുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ഡുപ്ലസിസിന്റെ സംഘം വലിയ നാണക്കേടിലേക്ക് വീഴാതിരിക്കാന്‍ ജയം പിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുമെന്ന് വ്യക്തം. 

എന്‍ഗിഡി പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുന്നത് സൗത്ത് ആഫ്രിക്കയ്ക്ക് ആശ്വാസം നല്‍കുന്നു. കീവീസിനാവട്ടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുന്നതിന് ടീമിലെ 15 അംഗങ്ങളേയും പരിഗണിക്കാന്‍ സാധിക്കുന്നത് ടൂര്‍ണമെന്റിലിത് ആദ്യവും. പരിക്ക് ഭീഷണി കീവീസില്‍ നിന്നും വിട്ടൊഴിയുന്നു എന്ന് വ്യക്തം. പരിക്കേറ്റ ഹെന്റി നികോളാസും, ടിം സൗത്തിയും ടീമിലേക്ക് തിരികെ എത്തുന്നു. 

ലോകകപ്പില്‍ എഡ്ജ്ബാസ്റ്റണില്‍ ആദ്യമത്സരമാണ് ഇന്ന് നടക്കുന്നതും. 58 ഏകദിന മത്സരങ്ങള്‍ ഇവിടെ നടന്നതില്‍ 27 വട്ടവും ജയം പിടിച്ചത് ആദ്യം ബൗള്‍ ചെയ്ത ടീമാണ്. കൂറ്റന്‍ സ്‌കോറുകള്‍ പിറന്ന ചരിത്രവും എഡ്ജ്ബാസ്റ്റണില്‍ അധികമില്ല. 227 റണ്‍സാണ് ഇവിടുത്തെ ആവറേജ് സ്‌കോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com