നനഞ്ഞ് കുതിര്‍ന്ന് ഔട്ട്ഫീല്‍ഡ്; സൗത്ത് ആഫ്രിക്ക-കീവീസ് മത്സരം വൈകുന്നു

മഴ മാറി നില്‍ക്കുകയാണെങ്കിലും നനഞ്ഞ ഔട്ട് ഫീല്‍ഡാണ് കളി ആരംഭിക്കുന്നതിന് തടസം തീര്‍ക്കുന്നത്
നനഞ്ഞ് കുതിര്‍ന്ന് ഔട്ട്ഫീല്‍ഡ്; സൗത്ത് ആഫ്രിക്ക-കീവീസ് മത്സരം വൈകുന്നു

ന്യൂസിലാന്‍ഡ്-സൗത്ത് ആഫ്രിക്ക മത്സരം മഴ മൂലം വൈകുന്നു. മഴ മാറി നില്‍ക്കുകയാണെങ്കിലും ഇതുവരെ ടോസ് ഇടാനായിട്ടില്ല. മഴ മാറി നില്‍ക്കുകയാണെങ്കിലും നനഞ്ഞ ഔട്ട് ഫീല്‍ഡാണ് കളി ആരംഭിക്കുന്നതിന് തടസം തീര്‍ക്കുന്നത്. 

3.30ന് അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചതിന് ശേഷമാവും ഇനി തീരുമാനം വരിക. കളി തുടങ്ങാന്‍ പാകത്തില്‍ ഔട്ട്ഫീല്‍ഡ് റെഡിയായിട്ടില്ലെന്ന് അമ്പയര്‍മാര്‍ പറയുന്നു. കളി ആരംഭിച്ചാലും എഡ്ജ്ബാസ്റ്റണില്‍ മഴ കളി തടസപ്പെടുത്തിയെത്തിയേക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് ഇവിടെ ലഭിച്ചത്. 

2015ലെ ലോകകപ്പ് സെമി ഫൈനലിലെ തിരിച്ചടിക്ക് പകരം വീട്ടുക ലക്ഷ്യമിട്ടാണ് സൗത്ത് ആഫ്രിക്ക കീവിസിനെതിരെ ഇറങ്ങുന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. അഫ്ഗാനിസ്ഥാനെതിരെ മാത്രമാണ് അവര്‍ക്ക് ഇതുവരെ ജയം നേടാനായത്. കീവീസ് ആവട്ടെ തോല്‍വി അറിയാതെ മുന്നേറുന്നു. എഡ്ജ്ബാസ്റ്റണ്‍ ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചാണെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ സ്‌കോറിലെ മത്സരമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com