ഇത് ഇന്ത്യയുടെ എവേ ജേഴ്‌സി? ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക ഈ കുപ്പായത്തില്‍? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

ഇപ്പോഴിതാ, ഇന്ത്യയുടെ എവേ ജേഴ്‌സി എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ഒരു ഓറഞ്ച് ജേഴ്‌സിയുടെ ഫോട്ടോ പ്രചരിക്കുന്നുണ്ട്
ഇത് ഇന്ത്യയുടെ എവേ ജേഴ്‌സി? ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക ഈ കുപ്പായത്തില്‍? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

ലോകകപ്പിലെ ഇന്ത്യയുടെ എവേ ജേഴ്‌സി എങ്ങനെയാവും. ഓറഞ്ച് നിറത്തിലെ ജേഴ്‌സിയാവും ഇന്ത്യ ഇറങ്ങുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ എവേ ജേഴ്‌സി എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ഒരു ഓറഞ്ച് ജേഴ്‌സിയുടെ ഫോട്ടോ പ്രചരിക്കുന്നുണ്ട്. 

ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 30ന് ഇറങ്ങുമ്പോള്‍ മെന്‍ ഇന്‍ ബ്ലൂ ഓറഞ്ച് കുപ്പായമാവും അണിയുക. ഇംഗ്ലണ്ട് ഒഴികെ മറ്റ് 9 ടീമുകളും എവേ ജേഴ്‌സിയുമായിട്ടാണ് എത്തിയത്. ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ തങ്ങളുടെ എവേ ജേഴ്‌സിയില്‍ ഇറങ്ങി കഴിഞ്ഞു. 

ഇനി ഇന്ത്യയുടെ ഊഴമാണ്. എങ്ങനെയാവും ഇന്ത്യയുടെ എവേ ജേഴ്‌സി എന്നത് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ആരാധകരില്‍ കൗതുകം തീര്‍ത്തിരുന്നു. കൈകളില്‍ ഓറഞ്ചും, കോളറിലും നടുവിലും കടും നീലയുമായിട്ടുള്ള ജേഴ്‌സിയാണ് ഇന്ത്യയുടെ എവേ ജേഴ്‌സി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com