രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കി മുജീബ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് രാഹുല്‍; തിരിച്ച് അഫ്ഗാനിസ്ഥാനെ വിറപ്പിക്കാന്‍ ഇന്ത്യ

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആഗ്രഹിച്ചത് പോലൊരു തുടക്കം സതാംപ്ടണില്‍ മുജീബ് അനുവദിച്ചില്ല
രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കി മുജീബ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് രാഹുല്‍; തിരിച്ച് അഫ്ഗാനിസ്ഥാനെ വിറപ്പിക്കാന്‍ ഇന്ത്യ

സ്പിന്നിലൂടെ ഇന്ത്യയെ ആക്രമിച്ച് അഫ്ഗാനിസ്ഥാന്റെ തുടക്കം. ലോകകപ്പ് കളിക്കുന്ന പതിനെട്ടുകാരന്‍ മുജീബ് റഹ്മാന്‍ ഇന്ത്യയുടെ സൂപ്പര്‍ താരം രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ കൂടാരം കയറ്റി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആഗ്രഹിച്ചത് പോലൊരു തുടക്കം സതാംപ്ടണില്‍ മുജീബ് അനുവദിച്ചില്ല. ഇംഗ്ലണ്ട് ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തെ പുറത്താക്കുന്ന ആദ്യ സ്പിന്നറുമായി മുജീബ്‌

മുജീബാണ് അഫ്ഗാനിസ്ഥാന്റെ ബൗളിങ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ മുജീബ് വഴങ്ങിയത് മൂന്ന് റണ്‍സ് മാത്രം. തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ മുജീബ് കൂടുതല്‍ ആക്രമണകാരിയായി. 10 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് നിന്ന രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കിയാണ് മുജീബ് ആ വിക്കറ്റ് ആഘോഷിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലേത് പോലെ തന്നെ പതിയെ തുടങ്ങാനാണ് രോഹിത് ലക്ഷ്യം വെച്ചത്. പക്ഷേ മുജീബിന്റെ കുത്തിത്തിരിഞ്ഞെത്തിയ പന്ത് രോഹിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

അഞ്ചാമത്തെ ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ അഫ്തബ് അലമിന്റെ ഡെലിവറിയില്‍ നിന്ന് ഭാഗ്യം കൊണ്ട് രാഹുല്‍ രക്ഷപെടുകയായിരുന്നു. സെക്കന്‍ഡ് സ്ലിപ്പിനും വിക്കറ്റ് കീപ്പര്‍ക്കും ഇടയിലൂടെ എഡ്ജ് ചെയ്‌തെത്തിയ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു. ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡറുണ്ടായിരുന്നു എങ്കില്‍ ഇന്ത്യയ്ക്ക് മറ്റൊരു ആഘാതം കൂടി നേരിടേണ്ടി വന്നേനെ. 

തുടരെ ബൗണ്ടറി പായിച്ചാണ് ആദ്യ വിക്കറ്റ് വീണതിന്റെ പ്രഹരത്തില്‍ നിന്നും ഇന്ത്യയെ കരകയറ്റാന്‍ കോഹ് ലി ശ്രമിച്ചത്. അലമിനെ തുടരെ രണ്ട് വട്ടം എട്ടാമത്തെ ഓവറില്‍ കോഹ് ലി ബൗണ്ടറി കടത്തി. സ്‌ക്വയറിലൂടെ ഫഌക് ചെയ്തായിരുന്നു ആദ്യത്തേത്. കവര്‍ പോയിന്റിലൂടെയായിരുന്നു രണ്ടാമത്തെ ബൗണ്ടറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com