റാഷിദും മുജീബും നബിയും ഇന്ന് പേടിക്കണം; കണക്കുകളില്‍ വ്യക്തമാണ്, ഇന്ത്യയ്ക്ക് സ്പിന്നര്‍മാരോട് ദയയില്ല

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി 53 ഓവറാണ് സ്പിന്നര്‍മാര്‍ ഇന്ത്യയ്‌ക്കെതിരെ എറിഞ്ഞത്. വഴങ്ങിയത് 339 റണ്‍സും. 6.39 എന്ന ഇക്കണോമിയില്‍
റാഷിദും മുജീബും നബിയും ഇന്ന് പേടിക്കണം; കണക്കുകളില്‍ വ്യക്തമാണ്, ഇന്ത്യയ്ക്ക് സ്പിന്നര്‍മാരോട് ദയയില്ല

2019 ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് വീഴ്ത്താന്‍ എതിര്‍ ടീമിലെ സ്പിന്നര്‍മാര്‍ക്കായിട്ടില്ല. ഈ സമയത്താണ് സ്പിന്‍ കരുത്തില്‍ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നിലേക്ക് വരുന്നത്. മുജീബിനും, റാഷിദ് ഖാനും നബിക്കുമെല്ലാം ഇന്ത്യയ്‌ക്കെതിരായ മത്സരം വലിയ വെല്ലുവിളി തന്നെയാവുമെന്ന് വ്യക്തം. 

ഇംഗ്ലണ്ടിനെതിരെ തലങ്ങും വിലങ്ങും തല്ലുവാങ്ങി നില്‍ക്കുന്ന റാഷിദ് ഖാന് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുമ്പോഴും കാര്യങ്ങള്‍ തീരെ സുഖകരമല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി 53 ഓവറാണ് സ്പിന്നര്‍മാര്‍ ഇന്ത്യയ്‌ക്കെതിരെ എറിഞ്ഞത്. വഴങ്ങിയത് 339 റണ്‍സും. 6.39 എന്ന ഇക്കണോമിയില്‍. 

ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇമ്രാന്‍ താഹിറും, ഷംസിയും ചേര്‍ന്ന് 19 ഓവര്‍ എറിഞ്ഞു. ഇവര്‍ വഴങ്ങിയത് 112 റണ്‍സ് ആണ്. മാക്‌സ്വെല്ലും, ആദം സാംപയും അടങ്ങിയ ഓസീസിന്റെ സ്പന്‍ ആക്രമണത്തിന്റെ മുനയൊടിച്ച് 95 റണ്‍സാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നേടിയത്. നാല് സ്പിന്നര്‍മാരെയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഇറക്കിയത്. 

ഷദാബ്ദ് ഖാന്‍, ഇമാദ് വസിം, ഷുഐബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇറക്കിയിട്ടും ഗുണമുണ്ടായില്ല. സ്പിന്‍ കരുത്തില്‍ ലോകകപ്പ് കളിക്കാനെത്തിയ അഫ്ഗാനിസ്ഥാനെ പക്ഷേ ബാറ്റ്‌സ്മാന്മാര്‍ ഒരു ദയയുമില്ലാതെ നേരിടുന്നതാണ് കണ്ടത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഇംഗ്ലണ്ടിനെതിരേയും സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയും വിക്കറ്റ് വീഴ്ത്താന്‍ റാഷിദിന് ആയിട്ടില്ല. കഴിഞ്ഞ രണ്ട് കളികളില്‍ നിന്നുള്ള 16 ഓവറില്‍ 155 റണ്‍സാണ് റാഷിദ് വഴങ്ങിയത്. മോര്‍ഗന്‍ റാഷിദിനെ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയത് മാത്രം ഏഴ് വട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com