നമ്പര്‍ 4 വീണ്ടും നമ്പര്‍ 1 തലവേദന; കളി പഠിപ്പിക്കേണ്ടത് ലോകകപ്പില്‍ കളിപ്പിച്ചാണോ? വിജയ് ശങ്കര്‍ സെലക്ടര്‍മാരുടെ ചൂതാട്ടത്തിന്റ ഇര? 

അവിടെ മറ്റൊരു പ്രശ്‌നവും ഇന്ത്യയ്ക്ക് മുന്‍പിലുണ്ട്. പന്തിനെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യയുടെ പതിനഞ്ചംഗ സംഘത്തിലേക്ക് ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയത്
നമ്പര്‍ 4 വീണ്ടും നമ്പര്‍ 1 തലവേദന; കളി പഠിപ്പിക്കേണ്ടത് ലോകകപ്പില്‍ കളിപ്പിച്ചാണോ? വിജയ് ശങ്കര്‍ സെലക്ടര്‍മാരുടെ ചൂതാട്ടത്തിന്റ ഇര? 

ധവാന്‍, രോഹിത്, കോഹ് ലി എന്നിങ്ങനെ ഇന്ത്യയുടെ ടോപ് 3യിലെ മികവ് മൂടിവെച്ച മധ്യനിരയുടെ യഥാര്‍ഥ മുഖമാണ് അഫ്ഗാനിസ്ഥാനെതിരെ പുറത്തു വന്നത്. ബാറ്റ്‌സ്മാന്മാര്‍ക്ക് കളിക്കാന്‍ അത്രയും പ്രയാസമേറിയ പിച്ചായിരുന്നില്ല റോസ്ബൗളിലേത്. പക്ഷേ കോഹ് ലി ഒഴികെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം അവിടെ വിയര്‍ത്തു. നാലാം സ്ഥാനത്തിന് നേര്‍ക്കുള്ള ചോദ്യ അതോടെ വീണ്ടും ഉയരുന്നു. 

കോഹ് ലിയും രോഹിത്തും ഒരേ ദിവസം പരാജയപ്പെട്ടാലോ? മധ്യനിര കടുത്ത സമ്മര്‍ദ്ദത്തിലേക്ക് വീഴുമെന്നുറപ്പ്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇന്ത്യ മധ്യനിര നില്‍ക്കുമ്പോള്‍ നിര്‍ണായകമായ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ മാത്രം മികച്ച ബാറ്റ്‌സ്മാനാണോ വിജയ് ശങ്കര്‍ എന്ന ചോദ്യവും ഉയരുന്നു. ബാറ്റിങ്ങില്‍ പരിമിതമായ കഴിവും കരുത്തും ആത്മവിശ്വാസം കളയുന്നതാണ്. ലോകകപ്പിന് മുന്‍പ് ഒന്‍പത് ഏകദിനങ്ങള്‍ മാത്രം കളിച്ച താരത്തെ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തതാണോ ഏറ്റവും വലിയ ചൂതാട്ടമെന്നതിന്റെ ഉത്തരം ലോകകപ്പിന്റെ അവസാനം അറിയാം. അതിനൊപ്പം, ഒരു ഓവര്‍ പോലും വിജയ് ശങ്കറിന് ബൗള്‍ ചെയ്യേണ്ടി വരുന്നില്ല എങ്കില്‍ വിജയിയുടെ മൂല്യം വീണ്ടും കുറയുന്നു. 

52 പന്തില്‍ 28 റണ്‍സ് എടുത്ത് സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്യാന്‍ ധോനിയും, അവസരത്തിനൊത്ത് ഉയരാന്‍ ലോവര്‍ ഓഡര്‍ ബാറ്റ്‌സ്മാന്മാരും പരാജയപ്പെട്ടപ്പോള്‍ കുറഞ്ഞത് 20-30 റണ്‍സ് എങ്കിലും ഇന്ത്യയ്ക്ക് നഷ്ടമായി. അഫ്ഗാനിസ്ഥാന്‍ പോലൊരു ടീമിനോടാണ് ഇങ്ങനെ പതറിയത് എന്നത് കൊണ്ട് രക്ഷപെടുകയായിരുന്നു ഇന്ത്യ. പക്ഷേ, ഇത് മുന്നില്‍ കണ്ട് ബാറ്റിങ് പൊസിഷനുകളില്‍ ഇന്ത്യയ്ക്ക് അഴിച്ചു പണി നടത്തേണ്ടതുണ്ട്. 

റിഷഭ് പന്ത് ഒരു സാധ്യതയായി ഇന്ത്യയ്ക്ക് മുന്‍പിലുണ്ട്. പന്തിനെ ഉള്‍പ്പെടുത്തിയാല്‍ മധ്യ ഓവറുകളിലും, അവസാന ഓവറുകളിലും ഇന്ത്യയ്ക്കത് ഗുണം ചെയ്യും. ധവാന്റെ അഭാവത്തില്‍ ടീമിലേക്ക് ഒരു ഇടംകയ്യന്‍ എത്തുകയും ചെയ്യും. നിലവില്‍ ഇന്ത്യന്‍ മധ്യ നിരയില്‍ ഹര്‍ദിക് മാത്രമാണ് നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാന്‍ പാകത്തിലുള്ള താരമായിട്ടുള്ളത്. 

പക്ഷേ അവിടെ മറ്റൊരു പ്രശ്‌നവും ഇന്ത്യയ്ക്ക് മുന്‍പിലുണ്ട്. പന്തിനെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യയുടെ പതിനഞ്ചംഗ സംഘത്തിലേക്ക് ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയത്. ഇനി പ്ലേയിങ് ഇലവനിലേക്ക് കാര്‍ത്തിക്കിന് ശേഷമാവണം പന്തിനെ പരിഗണിക്കേണ്ടത്. എന്നാല്‍, പ്ലേയിങ് ഇലവനിലേക്ക് ഓരോ താരവും എത്തുന്നത് വ്യക്തമായ പദ്ധതിയെ മുന്‍നിര്‍ത്തിയാവും എന്ന് പറഞ്ഞത് പന്തിന് തുണയായേക്കും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com