കോഹ് ലിയുടെ റെക്കോര്‍ഡുകളില്‍ ഒന്ന് ആദ്യ മത്സരത്തില്‍ തന്നെ വീഴും? അതിവേഗത്തില്‍ പായുന്ന അംല ഇവിടേയും വില്ലന്‍

ഏകദിനത്തില്‍ വേഗത്തില്‍ 2000, 3000, 4000, 5000,6000,7000 റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡ് അംലയുടെ പേരിലാണ്
കോഹ് ലിയുടെ റെക്കോര്‍ഡുകളില്‍ ഒന്ന് ആദ്യ മത്സരത്തില്‍ തന്നെ വീഴും? അതിവേഗത്തില്‍ പായുന്ന അംല ഇവിടേയും വില്ലന്‍

ലോകകപ്പ് 2019ലെ ആദ്യ മത്സരത്തിന് ആതിഥേയര്‍ക്കെതിരെ സൗത്ത് ആഫ്രിക്ക ഇന്നിറങ്ങുമ്പോള്‍ വിരാട് കോഹ് ലിയുടെ മറ്റൊരു റെക്കോര്‍ഡിലേക്കാണ് ഹഷിം അംലയുടെ കണ്ണ്. ഏകദിന ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കാന്‍ 90 റണ്‍സ് കൂടി മതി അംലയ്ക്ക്. 

ഇംഗ്ലണ്ടിനെതിരെ ഈ 90 റണ്‍സ് കണ്ടെത്താന്‍ അംലയ്ക്കായാല്‍ ഏറ്റവും വേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന് താരമെന്ന റെക്കോര്‍ഡില്‍ കോഹ് ലിയെ അംലയ്ക്ക് പിന്നിലേക്ക് മാറ്റി നിര്‍ത്താം. 175 ഇന്നിങ്‌സാണ് ഏകദിനത്തില്‍ 8000 റണ്‍സ് തികയ്ക്കാന്‍ കോഹ് ലിക്ക് വേണ്ടി വന്നത്. അംല ഇതുവരെ കളിച്ചിരിക്കുന്നത് 171 ഇന്നിങ്‌സും. 

ഇംഗ്ലണ്ടിനെതിരെ 90 റണ്‍സ് നേടിയാല്‍ കോഹ് ലിയേക്കാള്‍ മൂന്ന് ഇന്നിങ്‌സ് കുറവില്‍ 8,000 റണ്‍സ് പിന്നിട്ട താരമെന്ന നേട്ടം അംലയ്ക്ക് സ്വന്തമാക്കാം. നേരത്തെ, വേഗത്തില്‍ 25 സെഞ്ചുറികള്‍ എന്ന കോഹ് ലിയുടെ റെക്കോര്‍ഡും അംല തന്റെ പേരിലേക്കാക്കിയിരുന്നു. ഏകദിനത്തില്‍ വേഗത്തില്‍ 2000, 3000, 4000, 5000,6000,7000 റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡ് അംലയുടെ പേരിലാണ്.

8000 റണ്‍സ് പിന്നിട്ടാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന കളിക്കാരില്‍ മൂന്നാം സ്ഥാനത്തെത്തും അംല.11550 റണ്‍സുമായി കാലിസും, 9427 റണ്‍സുമായി ഡിവില്ലിയേഴ്‌സും, 8094 റണ്‍സുമായി ഗിബ്‌സുമാണ് അംലയ്ക്ക് മുന്നിലുള്ളവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com