ടെസ്റ്റില്‍ പന്തെറിയുന്നത് പോലെ ലോകകപ്പില്‍ കളിക്കണം, മിഡ് ഓണിലേക്കും മിഡ് ഓഫിലേക്കുമടിക്കാന്‍ പ്രേരിപ്പിക്കണം; റാഷിദ് ഖാന് സച്ചിന്റെ നിര്‍ദേശങ്ങള്‍

അറ്റാക്കിങ് ഫീല്‍ഡും സെറ്റ് ചെയ്യണം, മിഡ് ഓണിലേക്കും, മിഡ് ഓഫീലേക്കും ബാറ്റ്‌സ്മാനെ കൂറ്റനടികള്‍ക്ക് പ്രകോപിപ്പിക്കുകയും വേണം
ടെസ്റ്റില്‍ പന്തെറിയുന്നത് പോലെ ലോകകപ്പില്‍ കളിക്കണം, മിഡ് ഓണിലേക്കും മിഡ് ഓഫിലേക്കുമടിക്കാന്‍ പ്രേരിപ്പിക്കണം; റാഷിദ് ഖാന് സച്ചിന്റെ നിര്‍ദേശങ്ങള്‍

ഇന്ത്യയുടെ ലോകകപ്പ് ജയത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഗെയിം ചെയിഞ്ചര്‍മാരാവുമെന്നാണ് സച്ചിന്റെ വിലയിരുത്തല്‍. ഈ മൂന്ന് പേര്‍ക്കും ചില നിര്‍ദേശങ്ങളും ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം നല്‍കുന്നു. 

ലോകകപ്പ് മത്സരങ്ങളെ ടെസ്റ്റ് മാച്ച് പോലെ കാണാനാണ് റാഷിദ് ഖാനോട് സച്ചിന്‍ പറയുന്നത്. ബാറ്റ്‌സ്മാനെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുക. ട്വന്റി20 ഫോര്‍മാറ്റില്‍ ബൗള്‍ ചെയ്യുമ്പോള്‍ കണങ്കൈയ് കൊണ്ട് വരുത്താന്‍ ശ്രമിക്കുന്ന വേരിയേഷനുകള്‍ ബാറ്റ്‌സ്മാന്‍ ശ്രദ്ധിക്കില്ല. അതിലൂടെ വിക്കറ്റ് വീഴ്ത്താന്‍ നിങ്ങള്‍ക്കാവും. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ അങ്ങനെയാവില്ല. അതിനാല്‍ ടെസ്റ്റിലേത് പോലെ ബാറ്റ്‌സ്മാനെ നിരന്തരം അസ്വസ്ഥപ്പെടുത്തുകയാണ് ലോകകപ്പില്‍ ചെയ്യേണ്ടത്. 

അറ്റാക്കിങ് ഫീല്‍ഡും സെറ്റ് ചെയ്യണം, മിഡ് ഓണിലേക്കും, മിഡ് ഓഫീലേക്കും ബാറ്റ്‌സ്മാനെ കൂറ്റനടികള്‍ക്ക് പ്രകോപിപ്പിക്കുകയും വേണമെന്ന് റാഷിദിനോട്  സച്ചിന്‍ നിര്‍ദേശിക്കുന്നു. ഐപിഎല്ലില്‍ വാര്‍ണര്‍ എല്ലാം വ്യക്തമാക്കി കഴിഞ്ഞു. നിശ്ചയദാര്‍ഡ്യവും, ഫോക്കസും വാര്‍ണറില്‍ കാണാം. ഐപിഎല്ലില്‍ അതിശയകരമാംവിധം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വാര്‍ണര്‍ക്കായി. ലോകകപ്പില്‍ നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ട ബാറ്റ്‌സ്മാനാണ് വാര്‍ണര്‍ എന്നും സച്ചിന്‍ പറഞ്ഞു. 

നിര്‍ണായക ഘട്ടങ്ങളില്‍ തകര്‍പ്പന്‍ ഡെലിവറികളിലൂടെ കളി പിടിക്കാനുള്ള ആര്‍ച്ചറുടെ കഴിവാണ് മാസ്റ്റര്‍ ബ്ലാസ്റ്ററെ തൃപ്തിപ്പെടുത്തുന്നത്. നിര്‍ണായക ഓവറുകളിലും, ബ്രേക്ക് വേണ്ട സമയങ്ങളിലും ഇംഗ്ലണ്ടിന് ആര്‍ച്ചറിന്റെ കൈകളിലേക്ക് പന്ത് നല്‍കിയാല്‍ മതിയാവുമെന്നും സച്ചിന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com