World Cup 2019https://www.samakalikamalayalam.comen-usThu, 28 Mar 2024 10:22:10 +0000ഓറഞ്ച് ജേഴ്‌സിയില്‍ ഇന്ത്യന്‍ ടീം, സോഷ്യല്‍ മീഡിയയില്‍ കയ്യടി, വിമര്‍ശനം (വീഡിയോ)https://www.samakalikamalayalam.com/world-cup-2019/2019/Jun/29/ഓറഞ്ച്-ജേഴ്zwnjസിയില്zwj-ഇന്ത്യന്zwj-ടീം-സോഷ്യല്zwj-മീഡിയയില്zwj-കയ്യടി-വിമര്zwjശനം-വീഡി-59790.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/29/ഓറഞ്ച്-ജേഴ്zwnjസിയില്zwj-ഇന്ത്യന്zwj-ടീം-സോഷ്യല്zwj-മീഡിയയില്zwj-കയ്യടി-വിമര്zwjശനം-വീഡി-59790.html#comments0942c765-d074-4632-941b-45d2fafb7fa8Sat, 29 Jun 2019 11:14:00 +00002019-06-29T11:23:00.000Zmigrator/api/author/1895920ടീം ഇന്ത്യ,സോഷ്യല്‍ മീഡിയ,ഓറഞ്ച് ജേഴ്‌സിWorld Cup 2019ലണ്ടന്‍ : ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നാളത്തെ മല്‍സരത്തില്‍ നീലക്കുപ്പായക്കാര്‍ എന്ന പേര് വിരാട് കോഹ്‌ലിക്കും സംഘത്തിനും ലഭിക്കില്ല. പുതിയ കുപ്പായത്തിലാകും ഇന്ത്യന്‍ ടീം നാളെ കളത്തിലിറങ്ങുക. ഇം​ഗ്ലണ്ടിന്റെ ജഴ്സിയും നീല നിറത്തിലായതോടെയാണ്, ഇന്ത്യയ്ക്ക് എവേ ജഴ്‌സി നല്‍കിയത്. ഓറഞ്ചും നീലയും കലര്‍ന്നതാണ് പുതിയ ജഴ്‌സി. 

ഐസിസി ലോകകപ്പില്‍ ഹോം , എവേ ജഴ്‌സികള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചശേഷം, പുതിയ എവേ വേഷത്തിലുള്ള ഇന്ത്യയുടെ അരങ്ങേറ്റം കൂടിയാണ് ബര്‍മ്മിംഗ്ഹാമില്‍ ഞായറാഴ്ച നടക്കുക. പുതിയ വേഷത്തില്‍ ഗര്‍ജ്ജനത്തിന് തയ്യാര്‍ എന്നാണ് സ്പിന്നര്‍ യൂസ് വേന്ദ്ര ചാഹല്‍ അഭിപ്രായപ്പെട്ടത്. നിരവധി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പുതിയ ജഴ്‌സിയെ പിന്തുണച്ച് രംഗത്തെത്തി. പുതിയ വേഷം ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

പുതിയ ജഴ്‌സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പെട്രോള്‍ പമ്പ് ജീവനക്കാരുടെ വേഷത്തിന് സമാനമെന്നാണ് എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ബോണ്‍വിറ്റയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാകാം ഈ നിറം തെരഞ്ഞെടുത്തതെന്നും വിമര്‍ശനം ഉയരുന്നു. 

മോദി രാജ്യത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. എന്തുകൊണ്ട് ഓറഞ്ച് നിറം മാത്രം തെരഞ്ഞെടുത്തു ?. ഇന്ത്യയുടെ ത്രിവര്‍ണം ടീമിന്റെ ജേഴ്‌സിക്കായി ഉപയോഗിക്കുകയായിരുന്നു കൂടുതല്‍ ഉചിതമെന്നും മഹാരാഷ്ട്രയിലെ എസ്പി എംഎല്‍എ അബു അസിം ആസ്മി പറഞ്ഞു.
 

]]>
ലങ്കയുടെ വഴി മുടക്കി അംലയും ഡുപ്ലസിസും, സൗത്ത് ആഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/28/ലങ്കയുടെ-വഴി-മുടക്കി-അംലയും-ഡുപ്ലസിസും-സൗത്ത്-ആഫ്രിക്കയ്ക്ക്-9-വിക്കറ്റ്-ജയം-59716.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/28/ലങ്കയുടെ-വഴി-മുടക്കി-അംലയും-ഡുപ്ലസിസും-സൗത്ത്-ആഫ്രിക്കയ്ക്ക്-9-വിക്കറ്റ്-ജയം-59716.html#commentsc73635d6-3763-47e6-8826-55296781fd49Fri, 28 Jun 2019 16:46:00 +00002019-06-28T16:46:00.000Zmigrator/api/author/1895920World Cup 2019നിര്‍ണായക മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് തോറ്റ് ശ്രീലങ്ക. ലങ്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ട് വിറച്ച് ലങ്ക കണ്ടെത്തിയ 203 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 37.2 ഓവര്‍ മാത്രമെടുത്ത് സൗത്ത് ആഫ്രിക്ക മറികടന്നു. നിലയുറപ്പിച്ച് നിന്ന് അംലയും ഡുപ്ലസിസും കളിച്ചാണ് സൗത്ത് ആഫ്രിക്കയ്ക്ക് ആശ്വാസ ജയം നേടിക്കൊടുത്തത്. 

80 റണ്‍സ് എടുത്ത് അംലയും 96 റണ്‍സ് എടുത്ത് ഡുപ്ലസിസും പുറത്താവാതെ നിന്നു. ഡികോക്കിനെ തുടക്കത്തിലെ മടക്കി മലിംഗ മറ്റൊരു മത്സരം കൂടി ലങ്കയ്ക്ക് നേടിക്കൊടുക്കും എന്ന് തോന്നിച്ചെങ്കിലും അംലയും ഡുപ്ലസിസും ചേര്‍ന്ന് അതിന് അനുവദിച്ചില്ല. 

സൗത്ത് ആഫ്രിക്കയ്ക്ക് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ലോകകപ്പുകളില്‍ മറ്റൊന്നു കൂടിയാവുകയാണ് ഇംഗ്ലണ്ടിലേതും...അതിന്റെ കൂട്ടത്തില്‍ ലങ്കയുടെ വഴിമുടക്കികള്‍ എന്ന പേര് കൂടി സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ വന്നു വീഴുന്നു. റിവര്‍സൈഡ് ഗ്രൗണ്ടില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

ലങ്കന്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ കരുണരത്‌നയെ റബാഡ വീഴ്ത്തി. ആ പ്രഹരത്തില്‍ നിന്നും വലിയ നാണക്കേടുണ്ടാക്കാതെ കരകയറിയാണ് ലങ്ക 200 തൊട്ടത്. മുപ്പത് വീതം റണ്‍സ് കണ്ടെത്തിയ കുസാല്‍ പെരേരയും, അവിഷ്‌ക ഫെര്‍നാന്‍ഡോയുമായിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍.

]]>
രോഹിത്തിന്റെ പുറത്താവല്‍; തേര്‍ഡ് അമ്പയര്‍ ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ ചെയ്തത്? ഗൗഫിന്റെ വിക്കിപ്പീഡിയയും തിരുത്തി ആരാധകര്‍https://www.samakalikamalayalam.com/world-cup-2019/2019/Jun/27/രോഹിത്തിന്റെ-പുറത്താവല്-തേര്ഡ്-അമ്പയര്-ഇംഗ്ലണ്ടിനെ-രക്ഷിക്കാന്-ചെയ്തത്-ഗൗഫിന്റെ-വിക്കിപ്പീഡിയയ-59615.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/27/രോഹിത്തിന്റെ-പുറത്താവല്-തേര്ഡ്-അമ്പയര്-ഇംഗ്ലണ്ടിനെ-രക്ഷിക്കാന്-ചെയ്തത്-ഗൗഫിന്റെ-വിക്കിപ്പീഡിയയ-59615.html#comments0e97d0a2-1165-477c-aad7-0c886512668eThu, 27 Jun 2019 17:39:00 +00002019-06-27T17:39:00.000Zmigrator/api/author/1895920World Cup 2019ആദ്യം ബാറ്റിലായിരുന്നോ? അതോ പാഡിലായിരുന്നോ? വിന്‍ഡിസിനെതിരെ രോഹിത് ശര്‍മയുടെ വിവാദ പുറത്താല്‍ തീര്‍ത്ത അലയൊലികള്‍ അവസാനിക്കുന്നില്ല. ഔട്ട് വിധിച്ച തേര്‍ഡ് അമ്പയറുടെ വിക്കിപ്പീഡിയ പേജില്‍ വരെ തിരുത്തല്‍ വരുത്തിയാണ് ഇന്ത്യന്‍ ആരാധകര്‍ രോക്ഷം പ്രകടിപ്പിക്കുന്നത്. 

ഇന്ത്യ-വിന്‍ഡിസ് മത്സരത്തില്‍ തേര്‍ഡ് അമ്പയറായി വന്ന മൈക്കല്‍ ഗോഫിന്റെ വിക്കിപ്പീഡിയ പേജില്‍ ആരാധകര്‍ ഇങ്ങനെ കൂടി എഴുതി ചേര്‍ത്താണ് എഡിറ്റ് ചെയ്യുന്നത്...'' 2019ല്‍ ഇന്ത്യ-വിന്‍ഡിസ് മത്സരത്തിന്റെ തേര്‍ഡ് അമ്പയറായിരുന്നു അദ്ദേഹം. രോഹിത് ശര്‍മയെ നോട്ട്ഔട്ട് വിധിച്ച ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിപ്ലേ പോലും പരിശോധിക്കാതെ തിരുത്തി ഔട്ട് വിധിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇംഗ്ലണ്ടുകാരനായ അദ്ദേഹം തന്റെ ടീമിന് സെമി സാധ്യത തുറക്കുന്നതിന് വേണ്ടി ചെയ്തതാണ് ഇതെന്ന സംശയമാണ് ഉയരുന്നത്. ലങ്ക, ഓസ്‌ട്രേലിയ എന്നിവരില്‍ നിന്നും നാണംകെട്ട തോല്‍വി നേരിട്ട സാഹചര്യത്തിലാവാം അത്'', വിക്കിപ്പീഡിയ പേജില്‍ പറയുന്നു. 

റിപ്ലേകളില്‍ പന്ത് ബാറ്റില്‍ സ്പര്‍ശിക്കുന്നത് വ്യക്തമല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്. പന്ത് പാഡില്‍ കൊണ്ടത് വ്യക്തമാണെങ്കിലും ബാറ്റില്‍ കൊണ്ടോ എന്ന് ഉറപ്പില്ലെന്ന് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറും പറയുന്നു. റിപ്ലേകളില്‍ കാണുന്ന അള്‍ട്രാ എഡ്ജ് ബാറ്റില്‍ കൊണ്ടിട്ടാണോ പാഡില്‍ കൊണ്ടിട്ടാണോ എന്ന് വ്യക്തമാവാതെ ഔട്ട് വിധിച്ച അമ്പയറേയും സാങ്കേതിക വിദ്യയേയും വിമര്‍ശിക്കുകയാണ് ആരാധകര്‍.
 

]]>
കീവീസിന്റെ ആദ്യ തോല്‍വി പാക് കോഹ് ലിക്ക് മുന്‍പില്‍! സങ്കീര്‍ണമായി നാലാം സ്ഥാനംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/27/കീവീസിന്റെ-ആദ്യ-തോല്zwjവി-പാക്-കോഹ്-ലിക്ക്-മുന്zwjപില്zwj-സങ്കീര്zwjണമായി-നാലാം-സ്ഥാനം-59532.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/27/കീവീസിന്റെ-ആദ്യ-തോല്zwjവി-പാക്-കോഹ്-ലിക്ക്-മുന്zwjപില്zwj-സങ്കീര്zwjണമായി-നാലാം-സ്ഥാനം-59532.html#comments101fdf46-cfe0-4377-a6fc-305058c7d8d5Thu, 27 Jun 2019 00:31:00 +00002019-06-27T00:31:00.000Zmigrator/api/author/1895920പാകിസ്ഥാന്‍,ഇംഗ്ലണ്ട്,ബാബര്‍ അസംWorld Cup 2019ഇംഗ്ലണ്ട് ലോകകപ്പില്‍ തോല്‍വി അറിയാതെ മുന്നേറുകയായിരുന്നു കീവീസ്. പക്ഷേ ജീവന്‍ നിലനിര്‍ത്താനുള്ള പാകിസ്ഥാന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്‍പില്‍ കീവീസ് വീണു. ബാബര്‍ അസമിന്റെ മുന്‍പില്‍ വില്യംസണും സംഘവും വീണുവെന്ന് പറയുന്നതാവും കൂടുതല്‍ ശരി. 

സ്ലോയും, ടേണിങ്ങുമുള്ള പിച്ചിലായിരുന്നു പാകിസ്ഥാന് ചെയ്‌സ് ചെയ്യേണ്ടി വന്നത്. ടൂര്‍ണമെന്റിലെ തന്നെ വേഗക്കാരന്‍ ഫെര്‍ഗൂസനും, ബോള്‍ട്ടുമെല്ലാം നേതൃത്വം നല്‍കിയ കീവീസ് ബൗളിങ് നിരയെ അതിജീവിക്കുക, അതും ജയം അനിവാര്യം എന്ന നിലയില്‍ സമ്മര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന ഘട്ടത്തില്‍. ബാബര്‍ അസമിനെ തന്നെ കയ്യടിക്കണം. 

തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഇതെന്നാണ് പാകിസ്ഥാന്റെ കോഹ് ലി പറയുന്നത്. ബാറ്റിങ്ങ് ദുഷ്‌കരമായ പിച്ചായിരുന്നു അത്. പക്ഷേ അവിടെ 50 ഓവറും പിടിച്ചു നില്‍ക്കണം എന്ന് ബാബര്‍ അസം ഉറപ്പിച്ചിരുന്നു. കീവീസിന്റെ ഫാസ്റ്റ് ബൗളര്‍മാരെ അതിജീവിക്കാനാണ് ആദ്യം ശ്രമിച്ചത്. പിച്ചിലെ ടേണ്‍ മനസിലാക്കിയതോടെ സ്പിന്നര്‍ സാന്തനറിനെ മറികടക്കാനുള്ള വഴികളാണ് ഞാനും ഹഫീസും ചേര്‍ന്ന് തിരഞ്ഞത്, കളിക്ക് ശേഷം ബാബര്‍ അസം പറഞ്ഞു. 

പാകിസ്ഥാനെ ജയത്തിലേക്കെത്തിച്ച ഇന്നിങ്‌സിന് ഇടയില്‍ മറ്റൊരു നേട്ടം കൂടി അസം പിന്നിട്ടു. ഏകദിനത്തില്‍ വേഗത്തില്‍ 3000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ താരമായി ബാബര്‍. 68 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ ഈ നേട്ടം പിന്നിട്ടത്. 69 ഇന്നിങ്‌സില്‍ നിന്നും 3000 റണ്‍സ് പിന്നിട്ട വിവ് റിച്ചാര്‍ഡ്‌സിനെയാണ് ബാബര്‍ അസം മറികടന്നത്. 

മണ്‍റോ, വില്യംസന്‍, ടെയ്‌ലര്‍, ലാതം എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഷഹീന്‍ അഫ്രീദിയും ജയം നേടിയെടുക്കാന്‍ പാകിസ്ഥാനെ തുണച്ചു. 
പാകിസ്ഥാന്റെ ജയത്തോടെ ലോകകപ്പ് കൂടുതല്‍ ആവേശകരമായ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. ജയത്തോടെ പാകിസ്ഥാന്‍ പോയിന്റ് ടേബിളില്‍ ആറാമതേക്കെത്തി. ബംഗ്ലാദേശിനും പാകിസ്ഥാനും ഏഴ് പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ബംഗ്ലാദേശ് അഞ്ചാം സ്ഥാനം പിടിച്ചു. 

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും എതിരെയാണ് പാകിസ്ഥാന്റെ ഇനിയുള്ള കളികള്‍. ഇംഗ്ലണ്ടിന്റെ ഇനിയുള്ള രണ്ട് കളികള്‍ ശക്തരായ ഇന്ത്യയ്ക്കും കീവീസിനും എതിരെയാണ്. അവിടെ ഇംഗ്ലണ്ട് പതറിയാല്‍, പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം നിര്‍ണായകമാവും. ശ്രീലങ്കയുടെ ഇനിയുള്ള മൂന്ന് മത്സരങ്ങളും നിര്‍ണായകമാണ് സൗത്ത് ആഫ്രിക്ക, വിന്‍ഡിസ്, ഇന്ത്യ എന്നിവരാണ് ലങ്കയുടെ എതിരാളികള്‍. 

]]>
ഇവരില്‍ ആര് വേണം വിന്‍ഡിസിനെതിരെ ഇറങ്ങാന്‍? സച്ചിന്‍ ഈ പേസര്‍ക്കൊപ്പം, കാരണവുമുണ്ട്‌https://www.samakalikamalayalam.com/world-cup-2019/2019/Jun/27/ഇവരില്zwj-ആര്-വേണം-വിന്zwjഡിസിനെതിരെ-ഇറങ്ങാന്zwj-സച്ചിന്zwj-ഈ-പേസര്zwjക്കൊപ്പം-കാരണവുമുണ്ട-59542.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/27/ഇവരില്zwj-ആര്-വേണം-വിന്zwjഡിസിനെതിരെ-ഇറങ്ങാന്zwj-സച്ചിന്zwj-ഈ-പേസര്zwjക്കൊപ്പം-കാരണവുമുണ്ട-59542.html#commentsf23aebe3-cd6e-4395-b6d7-9955f9b7dc15Thu, 27 Jun 2019 00:24:00 +00002019-06-27T00:25:00.000Zmigrator/api/author/1895920ഭുവനേശ്വര്‍ കുമാര്‍,സച്ചിന്‍,മുഹമ്മദ് ഷമിWorld Cup 2019വിന്‍ഡിസിനെതിരെ കളിക്കുമ്പോള്‍ പേസര്‍മാരിലെ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ആരെ ഇറക്കണം? ഇന്ത്യയുടെ പുതിയ തലേവേദനയാണ് ഈ ചോദ്യം. പക്ഷേ, ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന് അതിന് ഉത്തരം നല്‍കാന്‍ മറിച്ചൊന്ന് ആലോചിക്കേണ്ടി വരുന്നില്ല...

പരിക്കില്‍ നിന്ന് ഭേദമായാല്‍ ഭുവിയെ തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നാണ് സച്ചിന്‍ പറയുന്നത്. പന്ത് സ്വിങ് ചെയ്യിക്കാനുള്ള ഭുവിയുടെ കഴിവ് വിന്‍ഡിസിന്റെ ബാറ്റിങ് നിരയെ വിറപ്പിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്. ഭുവി ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നത് ഇന്ത്യയ്ക്ക് വലിയ വാര്‍ത്തയാണ്. 

ഭുവിയുടെ ശരീര ഭാഷ ഞാന്‍ കണ്ടതാണ്. ആത്മവിശ്വാസമുണ്ട് ഭുവിയില്‍. ഔട്ടര്‍ ആംഗിളില്‍ ഭുവിയില്‍ നിന്ന് വരുന്ന പന്തുകള്‍ ഗെയ്‌ലിനെ അസ്വസ്ഥമാക്കും. ടെസ്റ്റ് കളിക്കുന്ന സമയം ഭുവി എത്രമാത്രം ഗെയ്‌ലിനെ വിറപ്പിച്ചു എന്നത് താന്‍ കണ്ടതാണെന്നും സച്ചിന്‍ പറയുന്നു. 

പാകിസ്ഥാനെതിരായ മത്സരത്തിന് ഇടയിലാണ് ഭുവിക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ ഇടം നേടുകയും അഫ്ഗാനിസ്ഥാനെതിരായ തകര്‍പ്പന്‍ ഹാട്രിക്കിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. കിട്ടിയ അവസരം ഷമി മുതലെടുത്തതോടെയാണ് ആരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന ആശയക്കുഴപ്പം ഉടലെടുത്തത്.
 

]]>
ഭാര്യയ്ക്ക് സങ്കടം സഹിക്കാനായില്ല, അവര്‍ കരഞ്ഞു; ശാരീരിക അധിക്ഷേപം നല്‍കിയ ആഘാതത്തെ കുറിച്ച് പാക് നായകന്‍https://www.samakalikamalayalam.com/world-cup-2019/2019/Jun/27/ഭാര്യയ്ക്ക്-സങ്കടം-സഹിക്കാനായില്ല-അവര്zwj-കരഞ്ഞു-ശാരീരിക-അധിക്ഷേപം-തീര്zwjത്ത-ആഘാതത്തെ-കുറിച്ച്--59543.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/27/ഭാര്യയ്ക്ക്-സങ്കടം-സഹിക്കാനായില്ല-അവര്zwj-കരഞ്ഞു-ശാരീരിക-അധിക്ഷേപം-തീര്zwjത്ത-ആഘാതത്തെ-കുറിച്ച്--59543.html#comments411b38a0-a2cc-42ca-8fa2-938a89a68408Thu, 27 Jun 2019 00:22:00 +00002019-06-27T00:22:00.000Zmigrator/api/author/1895920പാകിസ്ഥാന്‍,ലോകകപ്പ്,സര്‍ഫ്രാസ് അഹ്മദ്World Cup 2019തന്നെ ശാരീരികമായി അധിക്ഷേപിക്കുന്ന വീഡിയോ കണ്ട് സങ്കടം താങ്ങാനാവാതെ ഭാര്യ കരഞ്ഞുവെന്ന് പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ്. ഭാര്യയെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ പാടുപെട്ടുവെന്നാണ് സര്‍ഫ്രാസ് പറയുന്നത്. 

ഇന്ത്യയോട് തോറ്റതിന് പിന്നാലെ സര്‍ഫ്രാസിനെതിരെ ആരാധകരില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിലൊന്നായിരുന്നു മാളില്‍ വെച്ച് സര്‍ഫ്രാസിനെ തടിയന്‍ പന്നിയോട് താരതമ്യം ചെയ്തുള്ള ആരാധകന്റെ അധിക്ഷേപം നിറഞ്ഞ വീഡിയോ. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ആരാധകന്‍ മാപ്പ് പറഞ്ഞ് പിന്നെ രംഗത്തെത്തി. 

എന്നാല്‍, താന്‍ ഹോട്ടല്‍ റൂമിലേക്ക് തിരികെ എത്തുമ്പോഴേക്കും ഭാര്യ ഈ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു എന്നാണ് സര്‍ഫ്രാസ് പറയുന്നത്. ഇത് കണ്ട് ഭാര്യയ്ക്ക് സങ്കടം സഹിക്കാനായില്ല. ഇത് ഒരു വീഡിയോ മാത്രമാണെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. ഇത് ഗൗരവമുള്ളതല്ല. നമ്മള്‍ ശക്തരാവുകയാണ് വേണ്ടത്. ജീവിതത്തിന്റെ ഭാഗമാണ് ഇതെല്ലാം. 

നല്ല പ്രകടനം നടത്തിയില്ലെങ്കില്‍ ഇതെല്ലാം നേരിടേണ്ടി വരുമെന്നും ഭാര്യയോട് പറഞ്ഞതായി സര്‍ഫ്രാസ് പറയുന്നു. ആ വീഡിയോ കണ്ടവരെല്ലാം അതിനെ വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ എനിക്ക് പിന്തുണയറിച്ചവര്‍ക്കെല്ലാം നന്ദി. ഞങ്ങള്‍ ഇപ്പോള്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് പാക് ആരാധകര്‍ കാരണമാണെന്നും സര്‍ഫ്രാസ് പറഞ്ഞു.
 

]]>
നാലാം സ്ഥാനത്തിനായി ജീവന്‍ നിലനിര്‍ത്തി പാകിസ്ഥാന്‍; കീവീസിനെതിരെ ആറ് വിക്കറ്റ് ജയംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/26/നാലാം-സ്ഥാനത്തിനായി-ജീവന്-നിലനിര്ത്തി-പാകിസ്ഥാന്-കീവീസിനെതിരെ-ആറ്-വിക്കറ്റ്-ജയം-59530.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/26/നാലാം-സ്ഥാനത്തിനായി-ജീവന്-നിലനിര്ത്തി-പാകിസ്ഥാന്-കീവീസിനെതിരെ-ആറ്-വിക്കറ്റ്-ജയം-59530.html#comments33b42895-4388-4317-8048-ec111e072a69Wed, 26 Jun 2019 18:45:00 +00002019-06-26T18:45:00.000Zmigrator/api/author/1895920പാകിസ്ഥാന്‍,ന്യൂസിലാന്‍ഡ്,സെമി ഫൈനല്‍World Cup 2019ന്യൂസിലാന്‍ഡിനെതിരെ ജയം പിടിച്ച് സെമി പ്രതീക്ഷ നിലനിര്‍ത്തി പാകിസ്ഥാന്‍. നീഷാമിന്റേയും ഗ്രാന്‍ഡ്‌ഹോമിന്റേയും കൂട്ടുകെട്ടിന്റെ ബലത്തില്‍ കീവീസ് കണ്ടെത്തിയ 237 റണ്‍സ് പാകിസ്ഥാന്‍ അഞ്ച് ബോള്‍ ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 

സെഞ്ചുറി നേടി പുറത്താവാതെ നിന്ന ബാബര്‍ അസമാണ് ലോകകപ്പില്‍ പാകിസ്ഥാന്റെ ജീവന്‍ നിലനിര്‍ത്തിയത്. 127 പന്തില്‍ നിന്ന് 11 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ബാബറിന്റെ സെഞ്ചുറി. 68 റണ്‍സ് എടുത്ത ഹാരിസ് സോഹെയ്‌ലും, 32 റണ്‍സ് എടുത്ത് ഹഫീസും ബാബറിന് പിന്തുണ നല്‍കി. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഉറച്ച് നിന്ന് ബാബര്‍ കളിച്ചതോടെ പാക് ടീമിന്റെ നട്ടെല്ലാണ് താനെന്ന് താരം ഒരിക്കല്‍ കൂടി തെളിയിച്ചു. 

കീവീസിനെതിരായ ജയത്തോടെ ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവുമായി പാകിസ്ഥാന്‍ ആറാം സ്ഥാനത്തേക്കെത്തി. ആറാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്ക ഏഴാം സ്ഥാനത്തേക്ക് വീണു. അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശുമാണ് ഇനിയുള്ള മത്സരങ്ങളില്‍ പാകിസ്ഥാന്റെ എതിരാളികള്‍. 

എഡ്ജ്ബാസ്റ്റണില്‍ ടോസ് നേടിയ വില്യംസന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലേക്ക് കീവീസ് വീണു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്നിടത്ത് നിന്നും ഗ്രാന്‍ഡ്‌ഹോമിന്റേയും നീഷാമിന്റേയും കൂട്ടുകെട്ടാണ് അവരെ 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് 130 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. 

112 പന്തില്‍ നിന്ന് നീഷാം അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി 97 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. 71 പന്തില്‍ നിന്ന് ആറ് ഫോറും, ഒരു സിക്‌സുമടക്കം 64 റണ്‍സെടുത്താണ് ഗ്രാന്‍ഡ്‌ഹോം മടങ്ങിയത്. 

]]>
ഓറഞ്ച് നിറം തെരഞ്ഞെടുത്തത് ബിസിസിഐ, ഐസിസിയുടെ സ്ഥിരീകരണം; ഏത് നിറമാണ് അണിയുന്നതെന്ന് അറിയില്ലെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച്‌https://www.samakalikamalayalam.com/world-cup-2019/2019/Jun/26/ഓറഞ്ച്-നിറം-തെരഞ്ഞെടുത്തത്-ബിസിസിഐ-ഐസിസിയുടെ-സ്ഥിരീകരണം-ഏത്-നിറമാണ്-അണിയുന്നതെന്ന്-അറിയില്ലെന്ന്-ഇ-59524.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/26/ഓറഞ്ച്-നിറം-തെരഞ്ഞെടുത്തത്-ബിസിസിഐ-ഐസിസിയുടെ-സ്ഥിരീകരണം-ഏത്-നിറമാണ്-അണിയുന്നതെന്ന്-അറിയില്ലെന്ന്-ഇ-59524.html#comments42cf66ae-4baf-4929-a792-76434746ce1bWed, 26 Jun 2019 16:44:00 +00002019-06-26T17:11:00.000Zmigrator/api/author/1895920ബിസിസിഐ,ലോകകപ്പ്,ജേഴ്‌സിWorld Cup 2019ലോകകപ്പിലെ ഇന്ത്യയുടെ എവേ ജേഴ്‌സിയെ ചൊല്ലി വിവാദം ഉടലെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഐസിസി. ജേഴ്‌സിയുടെ നിറം തീരുമാനിച്ചത് ബിസിസിഐയാണെന്ന് ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ ജേഴ്‌സി നിറം നീലയായതിനാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കണം ഇന്ത്യയുടെ ജേഴ്‌സി എന്നാണ് നിര്‍ദേശിച്ചത്. നിറവും, നിറങ്ങളുടെ കളര്‍ കോമ്പിനേഷനുമെല്ലാം തെരഞ്ഞെടുത്തത് ബിസിസിഐ തന്നെയാണെന്ന് ഐസിസി വ്യക്തമാക്കുന്നു. 

അതിനിടെ ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് ആരോണും വിവാദത്തില്‍ പ്രതികരണവുമായെത്തി. ഏത് നിറത്തിലെ ജേഴ്‌സിയാണ് ഒരുങ്ങുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് പ്രസ് കോണ്‍ഫറന്‍സില്‍ ഭരത് ആരോണ്‍ പ്രതികരിച്ചത്. നാളത്തെ കളിയില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. നീലയാണ് നമ്മുടെ നിറം. നീലയ്ക്ക് തന്നെയായിരിക്കും പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. 

ലോകകപ്പിലെ ഇന്ത്യയുടെ എവേ ജേഴ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഓറഞ്ച് നിറത്തിലെ ജേഴ്‌സിക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണെന്ന ആരോപണവുമായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയുമെത്തിയിരുന്നു. 

രാജ്യത്തെ കാവി വത്കരിക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ കാണുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അധികാരത്തിലെത്തിയത് മുതല്‍ കാവി രാഷ്ട്രീയമാണ് മോദി സര്‍ക്കാര്‍ കളിക്കുന്നതെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ നസീം ഖാന്‍ പറഞ്ഞു. 

ഇന്ത്യയുടെ ത്രിവര്‍ണ നിറത്തിന് രൂപം നല്‍കിയത് ഒരു മുസ്ലീമാണ്. എന്തുകൊണ്ട് ഓറഞ്ച് മാത്രം അവിടെ തെരഞ്ഞെടുത്തു. ത്രിവര്‍ണ നിറങ്ങളാണ് ജേഴ്‌സിയില്‍ ഉണ്ടാവേണ്ടിയിരുന്നത് എന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി പറഞ്ഞു. എന്നാല്‍, ധൈര്യത്തിന്റേയും, ജയത്തിന്റേയും പ്രതീകമാണ് കാവി നിറമെന്നും, ആര്‍ക്കും അതിലൊരു പ്രശ്‌നവുമുണ്ടാവില്ല എന്നുമാണ് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ പ്രതികരിച്ചത്. 

10 ടീമുകളില്‍ പലരുടേയും ജേഴ്‌സി നിറം ഒരേപോലെയായതിനാല്‍ രണ്ടാമതൊരു ജേഴ്‌സി കൂടി കരുതി വേണം ലോകകപ്പിനെത്താന്‍ എന്നായിരുന്നു ഐസിസി നിര്‍ദേശം. ആതിഥേയരായ ഇംഗ്ലണ്ടിനെ മാത്രമാണ് ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 30ന് ഇറങ്ങുമ്പോള്‍ ഇന്ത്യ എവേ ജേഴ്‌സി ധരിക്കും. 

]]>
ഇംഗ്ലണ്ടിനെ ഇന്ത്യ കൂടി തോല്‍പ്പിച്ചാല്‍? പാകിസ്ഥാനും ബംഗ്ലദേശും ലങ്കയും കുരുക്ക് തീര്‍ക്കുന്നത് ഇങ്ങനെhttps://www.samakalikamalayalam.com/world-cup-2019/2019/Jun/26/ഇംഗ്ലണ്ടിനെ-ഇന്ത്യ-കൂടി-തോല്zwjപ്പിച്ചാല്zwj-പാകിസ്ഥാനും-ബംഗ്ലദേശും-ലങ്കയും-കുരുക്ക്-തീര്zwjക്-59446.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/26/ഇംഗ്ലണ്ടിനെ-ഇന്ത്യ-കൂടി-തോല്zwjപ്പിച്ചാല്zwj-പാകിസ്ഥാനും-ബംഗ്ലദേശും-ലങ്കയും-കുരുക്ക്-തീര്zwjക്-59446.html#comments6d1bd7fa-3517-4e8a-80aa-52e92934c3ceWed, 26 Jun 2019 00:40:00 +00002019-06-26T00:43:00.000Zmigrator/api/author/1895920ശ്രീലങ്ക,പാകിസ്ഥാന്‍,ഇംഗ്ലണ്ട്,ലോകകപ്പ്,ബംഗ്ലാദേശ്World Cup 20192019 ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. ലോക കിരീടം ഉയര്‍ത്താന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ തകര്‍ത്താണ് സെമി ഉറപ്പിച്ചത് എന്നത് ഫിഞ്ചിന്റേയും സംഘത്തിന്റേയും ആത്മവിശ്വാസം കൂട്ടും. മറുവശത്തോ? ഇംഗ്ലണ്ടിന്റെ തോല്‍വിയോടെ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവര്‍ വീണ്ടും സ്വപ്‌നം കണ്ട് തുടങ്ങുകയാണ്...

ഏഴ് കളിയില്‍ നിന്ന് ആറ് ജയവും ഒരു തോല്‍വിയുമായിട്ടാണ് ഓസീസ് സെമി ഉറപ്പിച്ചത്. ഇതുവരെ നേരിടേണ്ടി വന്നത് ഒരു തോല്‍വി മാത്രം. 12 പോയിന്റുമായി ഓസീസ് ഒന്നാം സ്ഥാനം പിടിക്കുമ്പോള്‍ ഏഴ് കളിയില്‍ നിന്ന് മൂന്ന് തോല്‍വിയോടെ എട്ട് പോയിന്റുമായി നാലാമതാണ് ഇംഗ്ലണ്ട്. ഏഴ് കളിയില്‍ നിന്ന് മൂന്ന് തോല്‍വിയും മൂന്ന് ജയവുമായി ഏഴ് പോയിന്റോടെ ബംഗ്ലാദേശ് അഞ്ചാമതും, ആറ് കളിയില്‍ നിന്ന് രണ്ട് ജയം വീതമായി പാകിസ്ഥാനും ശ്രീലങ്കയും ആറും ഏഴും സ്ഥാനങ്ങളിലും. 

വെള്ളിയാഴ്ച സൗത്ത് ആഫ്രിക്കയെ ശ്രീലങ്കയ്ക്ക് തോല്‍പ്പിക്കാനായാല്‍ എട്ട് പോയിന്റോടെ അവര്‍ക്ക് ഇംഗ്ലണ്ടിന് ഒപ്പമെത്താം. മുപ്പതാം തിയതി ഇന്ത്യയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അവിടെ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍, സൗത്ത് ആഫ്രിക്കയെ ശ്രീലങ്ക തോല്‍പ്പിച്ച് നില്‍ക്കുകയാണെങ്കില്‍ ലങ്കയ്ക്ക്‌ സെമി സാധ്യത തുറക്കാം. 

ജൂലൈ രണ്ടിന് ഇന്ത്യയ്‌ക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. അവിടെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചാല്‍ അവരുടെ പോയിന്റ് ഒന്‍പതിലേക്കെത്തും. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് തോറ്റ് നില്‍ക്കുകയാണ് എങ്കില്‍ ഇംഗ്ലണ്ടിനെ പിന്‍തള്ളി നാലാം സ്ഥാനത്തെത്താന്‍ ഇത് ബംഗ്ലാദേശിന് വഴിയൊരുക്കും. ഇന്ത്യയെ നേരിട്ടു കഴിഞ്ഞാല്‍ കീവീസാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ അവസാന മത്സരവുമാണ് അത്. 

ഇന്നത്തെ കീവീസിനെതിരായ കളിയില്‍ പാകിസ്ഥാന് ജയിക്കാനായാല്‍ അവര്‍ക്ക് അഞ്ചാം സ്ഥാനത്തേക്കെത്താം. പിന്നെയുള്ള രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാന് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് എതിരാളികള്‍. മൂന്നിലും ജയിച്ചാല്‍ പാകിസ്ഥാനും സെമി സാധ്യത തെളിയും. ബംഗ്ലാദേശ്-പാകിസ്ഥാന്‍ പോരാവും ടൂര്‍ണമെന്റ് അവസാനത്തോട് അടുക്കുമ്പോള്‍ നിര്‍ണായകമാവാന്‍ സാധ്യതയുള്ളത്. 

]]>
പോണ്ടിങ്ങിനോടോ സ്മിത്തിനോടോ? ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് വാക് യുദ്ധത്തിലേര്‍പ്പെട്ട് ഡേവിഡ് വാര്‍ണര്‍https://www.samakalikamalayalam.com/world-cup-2019/2019/Jun/26/പോണ്ടിങ്ങിനോടോ-സ്മിത്തിനോടോ-ലോര്zwjഡ്zwnjസിലെ-ബാല്zwjക്കണിയില്zwj-നിന്ന്-വാക്-യുദ്ധത്തിലേര്-59452.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/26/പോണ്ടിങ്ങിനോടോ-സ്മിത്തിനോടോ-ലോര്zwjഡ്zwnjസിലെ-ബാല്zwjക്കണിയില്zwj-നിന്ന്-വാക്-യുദ്ധത്തിലേര്-59452.html#comments381f724f-e999-49d8-8b6f-f13b2860ae8eWed, 26 Jun 2019 00:29:00 +00002019-06-26T00:31:00.000Zmigrator/api/author/1895920സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍,റിക്കി പോണ്ടിങ്World Cup 2019ലോര്‍ഡ്‌സിലും മാറ്റമുണ്ടായില്ല. ആതിഥേയര്‍ക്കെതിരെ കളിക്കാനിറങ്ങിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും നേരെ ആരാധകര്‍ കൂവിയാര്‍ത്തു. പക്ഷേ അതല്ല ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ സഹതാരത്തിനോട് വാക് യുദ്ധത്തിലേര്‍പ്പെടുകയാണോ എന്നാണ് ചോദ്യം. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇടയില്‍ ബാല്‍ക്കണിയില്‍ നിന്ന് വാര്‍ണര്‍ സംസാരിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് ടീമിനുള്ളിലെ അഭിപ്രായ വ്യത്യാസമാണോ എന്ന ചോദ്യമുയരുന്നത്. വാര്‍ണറുടെ അടുത്തിരിക്കുന്ന സ്മിത്തിനോട് എന്തോ സംസാരിച്ചു നില്‍ക്കുകയാണ് താരം. ഇതിന് ഇടയില്‍ ഇവിടേക്ക് വരുന്ന അസിസ്റ്റന്റ് കോച്ച് റിക്കി പോണ്ടിങ് വാര്‍ണറോട് എന്തോ പറയുന്നു. ഇത് കേട്ട വാര്‍ണറുടെ മുഖഭാവമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

സ്റ്റീവ് സ്മിത്ത് ഇതിനിടയില്‍ ചിരിക്കുന്നുണ്ട്. പിന്നെ വാര്‍ണറും ആ ചിരിക്കൊപ്പം കൂടുന്നു. കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പിലെ തന്റെ റണ്‍ സമ്പാദ്യം വാര്‍ണര്‍ 500 കടത്തി. ഇംഗ്ലണ്ട് ലോകകപ്പില്‍ റണ്‍ ശേഖരം 500 കടത്തുന്ന ആദ്യ താരവുമായി വാര്‍ണര്‍. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവുമാണ് വാര്‍ണര്‍ ഇതുവരെ നേടിയത്.

]]>
ആധുനിക യുഗത്തിലെ യേശുവാണ് കോഹ് ലി, ഭൂമിയിലെ എന്റെ പ്രിയപ്പെട്ട മനുഷ്യന്‍; പ്രശംസയുമായി ഇംഗ്ലണ്ട് മുന്‍ താരംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/26/ആധുനിഗ-യുഗത്തിലെ-യേശുവാണ്-കോഹ്-ലി-ഭൂമിയിലെ-എന്റെ-പ്രിയപ്പെട്ട-മനുഷ്യന്zwj-പ്രശംസയുമായി-ഇംഗ്ലണ്ട്-മ-59453.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/26/ആധുനിഗ-യുഗത്തിലെ-യേശുവാണ്-കോഹ്-ലി-ഭൂമിയിലെ-എന്റെ-പ്രിയപ്പെട്ട-മനുഷ്യന്zwj-പ്രശംസയുമായി-ഇംഗ്ലണ്ട്-മ-59453.html#comments6e113777-8c9c-4c9b-b92e-d48eb48e2e66Wed, 26 Jun 2019 00:24:00 +00002019-06-26T00:24:00.000Zmigrator/api/author/1895920വിരാട് കോഹ് ലി,ഗ്രെയിം സ്വാന്‍World Cup 2019ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയെ പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ താരം ഗ്രെയിം സ്വാന്‍. 2019 ലോകകപ്പിലെ കോഹ് ലിയുടെ കളിക്കളത്തിലെ പെരുമാറ്റമാണ് ഇംഗ്ലണ്ട് താരത്തെ ആകര്‍ഷിച്ചത്. പുതുതലമുറയിലെ യേശുവാണ് കോഹ് ലിയെന്നാണ് സ്വാന്‍ പറയുന്നത്. 

ഔട്ട് ആണെന്ന് സ്വയം ബോധ്യപ്പെട്ടിട്ടും അമ്പയറുടെ തീരുമാനത്തിനായി കാത്തു നില്‍ക്കുന്ന ബാറ്റ്‌സ്മാന്മാരെ എനിക്കിഷ്ടമല്ല. ഇവരെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ നല്‍കിയ മറുപടി അമ്പയറുടെ തീരുമാനം വരട്ടെയെന്നാണ്. അത് അമ്പയറുടെ ജോലിയാണെന്നാണ്. എന്നാല്‍ അത് വഞ്ചിക്കലാണ് എന്നാണ് എന്റെ അഭിപ്രായം, സ്വാന്‍ പറയുന്നു. 

ഔട്ട് ആണെന്ന് ഉറപ്പായിട്ടും അമ്പയറുടെ തീരുമാനത്തിന് വേണ്ടി കാത്തു നില്‍ക്കുന്നത് വഞ്ചനയുടേയും കബളിപ്പിക്കലിന്റേയും കൂട്ടത്തില്‍ വരും. സ്വയം വഞ്ചിക്കുകയാണ് ചെയ്യുന്നത്. കോഹ് ലി അമ്പയറുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ പോയി. എന്നാല്‍, കോഹ് ലി അവിടെ ഔട്ട് അല്ലായിരുന്നു എന്നും തെളിഞ്ഞു. അത്രമാത്രം സത്യസന്ധനാണ് കോഹ് ലി. ആധുനിക യുഗത്തിലെ യേശുവാണ് കോഹ് ലി. ലോകത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യന്‍ കോഹ് ലിയാണെന്നും ഈ മുന്‍ ഇംഗ്ലണ്ട് താരം പറയുന്നു. 

]]>
ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കത്തിവെച്ച് ഓസ്‌ട്രേലിയ, ആതിഥേയര്‍ തോല്‍വിയുടെ വഴിയില്‍ തന്നെhttps://www.samakalikamalayalam.com/world-cup-2019/2019/Jun/25/ഇംഗ്ലണ്ടിന്റെ-പ്രതീക്ഷകള്zwjക്ക്-മേല്zwj-കത്തിവെച്ച്-ഓസ്zwnjട്രേലിയ-ആതിഥേയര്zwj-തോല്zwjവിയ-59442.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/25/ഇംഗ്ലണ്ടിന്റെ-പ്രതീക്ഷകള്zwjക്ക്-മേല്zwj-കത്തിവെച്ച്-ഓസ്zwnjട്രേലിയ-ആതിഥേയര്zwj-തോല്zwjവിയ-59442.html#commentsd20812d3-7c67-48fd-918d-e446150ea181Tue, 25 Jun 2019 17:18:00 +00002019-06-25T18:27:00.000Zmigrator/api/author/1895920ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,ആരോണ്‍ ഫിഞ്ച്,മിച്ചല്‍ സ്റ്റാര്‍ക്ക്,ബെന്‍ സ്റ്റോക്ക്World Cup 2019ശ്രീലങ്കയില്‍ നിന്നേറ്റ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്ന് ഉണരാതിരുന്ന ആതിഥേയര്‍ ഓസ്‌ട്രേലിയയ്ക്ക് മുന്‍പിലും വീണു. ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഫിഞ്ചിന്റെ സെഞ്ചുറി മികവില്‍ ഓസീസ് ഉയര്‍ത്തിയ 285 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു. 

ശക്തരായ ആതിഥേയരെ തോല്‍പ്പിച്ച് തന്നെ ഓസ്‌ട്രേലിയ സെമി പ്രവേശനം രാജകീയമാക്കി. ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമുമായി നിലവിലെ ചാമ്പ്യന്മാര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തി ബെഹ്‌റന്റോഫും, നാല് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്കുമാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. 53 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ബെഹ്‌റന്റോഫും, സ്റ്റാര്‍ക്കും ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിരയ്ക്ക് മേല്‍ കയറി ഇറങ്ങിയപ്പോള്‍ ഓപ്പണര്‍ വിന്‍സ്‌ ഡക്കായി. ബെഹ്‌റന്റോഫ് വിന്‍സിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. 

പിന്നാലെ റൂട്ടിനെ സ്റ്റാര്‍ക്കും എല്‍ബിഡബ്ല്യുവില്‍ കുടുക്കി. വിക്കറ്റ് തുടരെ വീണതിന്റെ സമ്മര്‍ദ്ദം ബൗണ്ടറി നേടി മറികടക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് നായകനെ ഫൈന്‍ ലെഗില്‍ കമിന്‍സ് കൈക്കലാക്കി. 89 റണ്‍സ് എടുത്ത് ബെന്‍ സ്റ്റോക്ക് ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ ഓസീസ് പേസര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. 

ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ക്ക് വെല്ലുവിളി തീര്‍ക്കുന്നതാണ് തുടര്‍ച്ചയായി നേരിട്ട രണ്ട് തോല്‍വികള്‍. തങ്ങളുടെ അടുത്ത മത്സരം ബംഗ്ലാദേശ് ജയിച്ചാല്‍ അവര്‍ക്ക് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിനെ പിന്നിലേക്ക് മാറ്റി നാലാം സ്ഥാനത്തേക്ക് കയറാം. പോയിന്റ് ടേബിളിലെ അഞ്ച്, ആറ്, ഏഴ് സ്ഥാനത്തുള്ള ടീമുകള്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്നതാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. 

ലോര്‍ഡ്‌സിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടായ പിച്ചില്‍ ടോസ് ജയിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഓസ്‌ട്രേലിയയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നെങ്കിലും സെഞ്ചുറിയോടെ ഫിഞ്ച് മുന്‍പില്‍ നിന്ന് നയിച്ചതോടെ ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ ലഭിച്ചു. ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് തീര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറയിട്ടത്. വാര്‍ണര്‍ അര്‍ധ സെഞ്ചുറി പിന്നിട്ടാണ് മടങ്ങിയത്.
 

]]>
നമ്പര്‍ 4 വീണ്ടും നമ്പര്‍ 1 തലവേദന; കളി പഠിപ്പിക്കേണ്ടത് ലോകകപ്പില്‍ കളിപ്പിച്ചാണോ? വിജയ് ശങ്കര്‍ സെലക്ടര്‍മാരുടെ ചൂതാട്ടത്തിന്റ ഇര? https://www.samakalikamalayalam.com/world-cup-2019/2019/Jun/25/നമ്പര്zwj-4-വീണ്ടും-നമ്പര്zwj-1-തലവേദന-കളി-പഠിപ്പിക്കേണ്ടത്-ലോകകപ്പില്zwj-കളിപ്പിച്ചാണോ-വിജയ്--59363.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/25/നമ്പര്zwj-4-വീണ്ടും-നമ്പര്zwj-1-തലവേദന-കളി-പഠിപ്പിക്കേണ്ടത്-ലോകകപ്പില്zwj-കളിപ്പിച്ചാണോ-വിജയ്--59363.html#commentsab08f4c9-e361-42cd-aa28-0b3c2a533885Tue, 25 Jun 2019 00:39:00 +00002019-06-25T00:40:00.000Zmigrator/api/author/1895920ലോകകപ്പ്,ധോനി,റിഷഭ് പന്ത്,വിജയ് ശങ്കര്‍World Cup 2019ധവാന്‍, രോഹിത്, കോഹ് ലി എന്നിങ്ങനെ ഇന്ത്യയുടെ ടോപ് 3യിലെ മികവ് മൂടിവെച്ച മധ്യനിരയുടെ യഥാര്‍ഥ മുഖമാണ് അഫ്ഗാനിസ്ഥാനെതിരെ പുറത്തു വന്നത്. ബാറ്റ്‌സ്മാന്മാര്‍ക്ക് കളിക്കാന്‍ അത്രയും പ്രയാസമേറിയ പിച്ചായിരുന്നില്ല റോസ്ബൗളിലേത്. പക്ഷേ കോഹ് ലി ഒഴികെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം അവിടെ വിയര്‍ത്തു. നാലാം സ്ഥാനത്തിന് നേര്‍ക്കുള്ള ചോദ്യ അതോടെ വീണ്ടും ഉയരുന്നു. 

കോഹ് ലിയും രോഹിത്തും ഒരേ ദിവസം പരാജയപ്പെട്ടാലോ? മധ്യനിര കടുത്ത സമ്മര്‍ദ്ദത്തിലേക്ക് വീഴുമെന്നുറപ്പ്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇന്ത്യ മധ്യനിര നില്‍ക്കുമ്പോള്‍ നിര്‍ണായകമായ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ മാത്രം മികച്ച ബാറ്റ്‌സ്മാനാണോ വിജയ് ശങ്കര്‍ എന്ന ചോദ്യവും ഉയരുന്നു. ബാറ്റിങ്ങില്‍ പരിമിതമായ കഴിവും കരുത്തും ആത്മവിശ്വാസം കളയുന്നതാണ്. ലോകകപ്പിന് മുന്‍പ് ഒന്‍പത് ഏകദിനങ്ങള്‍ മാത്രം കളിച്ച താരത്തെ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തതാണോ ഏറ്റവും വലിയ ചൂതാട്ടമെന്നതിന്റെ ഉത്തരം ലോകകപ്പിന്റെ അവസാനം അറിയാം. അതിനൊപ്പം, ഒരു ഓവര്‍ പോലും വിജയ് ശങ്കറിന് ബൗള്‍ ചെയ്യേണ്ടി വരുന്നില്ല എങ്കില്‍ വിജയിയുടെ മൂല്യം വീണ്ടും കുറയുന്നു. 

52 പന്തില്‍ 28 റണ്‍സ് എടുത്ത് സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്യാന്‍ ധോനിയും, അവസരത്തിനൊത്ത് ഉയരാന്‍ ലോവര്‍ ഓഡര്‍ ബാറ്റ്‌സ്മാന്മാരും പരാജയപ്പെട്ടപ്പോള്‍ കുറഞ്ഞത് 20-30 റണ്‍സ് എങ്കിലും ഇന്ത്യയ്ക്ക് നഷ്ടമായി. അഫ്ഗാനിസ്ഥാന്‍ പോലൊരു ടീമിനോടാണ് ഇങ്ങനെ പതറിയത് എന്നത് കൊണ്ട് രക്ഷപെടുകയായിരുന്നു ഇന്ത്യ. പക്ഷേ, ഇത് മുന്നില്‍ കണ്ട് ബാറ്റിങ് പൊസിഷനുകളില്‍ ഇന്ത്യയ്ക്ക് അഴിച്ചു പണി നടത്തേണ്ടതുണ്ട്. 

റിഷഭ് പന്ത് ഒരു സാധ്യതയായി ഇന്ത്യയ്ക്ക് മുന്‍പിലുണ്ട്. പന്തിനെ ഉള്‍പ്പെടുത്തിയാല്‍ മധ്യ ഓവറുകളിലും, അവസാന ഓവറുകളിലും ഇന്ത്യയ്ക്കത് ഗുണം ചെയ്യും. ധവാന്റെ അഭാവത്തില്‍ ടീമിലേക്ക് ഒരു ഇടംകയ്യന്‍ എത്തുകയും ചെയ്യും. നിലവില്‍ ഇന്ത്യന്‍ മധ്യ നിരയില്‍ ഹര്‍ദിക് മാത്രമാണ് നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാന്‍ പാകത്തിലുള്ള താരമായിട്ടുള്ളത്. 

പക്ഷേ അവിടെ മറ്റൊരു പ്രശ്‌നവും ഇന്ത്യയ്ക്ക് മുന്‍പിലുണ്ട്. പന്തിനെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യയുടെ പതിനഞ്ചംഗ സംഘത്തിലേക്ക് ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയത്. ഇനി പ്ലേയിങ് ഇലവനിലേക്ക് കാര്‍ത്തിക്കിന് ശേഷമാവണം പന്തിനെ പരിഗണിക്കേണ്ടത്. എന്നാല്‍, പ്ലേയിങ് ഇലവനിലേക്ക് ഓരോ താരവും എത്തുന്നത് വ്യക്തമായ പദ്ധതിയെ മുന്‍നിര്‍ത്തിയാവും എന്ന് പറഞ്ഞത് പന്തിന് തുണയായേക്കും...
 

]]>
ആ ഞായറാഴ്ച ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, ഇന്ത്യയോട് തോറ്റതിന്റെ നിരാശയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് കോച്ച്‌https://www.samakalikamalayalam.com/world-cup-2019/2019/Jun/25/ആ-ഞായറാഴ്ച-ആത്മഹത്യയെ-കുറിച്ച്-ചിന്തിച്ചു-ഇന്ത്യയോട്-തോറ്റതിന്റെ-നിരാശയില്zwj-ഞെട്ടിക്കുന്ന-വെളിപ്-59364.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/25/ആ-ഞായറാഴ്ച-ആത്മഹത്യയെ-കുറിച്ച്-ചിന്തിച്ചു-ഇന്ത്യയോട്-തോറ്റതിന്റെ-നിരാശയില്zwj-ഞെട്ടിക്കുന്ന-വെളിപ്-59364.html#comments3a79b871-da67-490b-af01-4688c23fbeb4Tue, 25 Jun 2019 00:37:00 +00002019-06-25T00:38:00.000Zmigrator/api/author/1895920പാകിസ്ഥാന്‍,world cup,ലോകകപ്പ്‌,മിക്കി ആര്‍തര്‍,ഇന്ത്യ-പാക്World Cup 2019ഇന്ത്യയോട് തോറ്റതിന് പിന്നാലെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായി പാക് പരിശീലകന്‍ മിക്കി ആര്‍തര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരം ജയിച്ചതിന് ശേഷമായിരുന്നു പാക് പരിശീലകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

കഴിഞ്ഞ ഞായറാഴ്ച എനിക്ക് ആത്മഹത്യ ചെയ്യണം എന്നായിരുന്നു. പക്ഷേ അത് ഒരു കളി മാത്രമാണ്. വളരെ വേഗം അങ്ങനെ സംഭവിച്ചേക്കാം. ഒരു മത്സരം തോക്കും, മറ്റൊരു മത്സരവും തോല്‍ക്കും. ഇത് ലോകകപ്പാണ്. മാധ്യമങ്ങളുടെ സൂക്ഷ്മപരിശോധനകളും, പൊതുജനങ്ങളുടെ പ്രതീക്ഷകളുമെല്ലാമുണ്ടാവും. പിന്നെ നമ്മള്‍ അതിജീവനത്തിന്റെ ഘട്ടത്തിലേക്ക് വരും. നമ്മള്‍ അവിടെ എത്തിക്കഴിഞ്ഞുവെന്നും ആര്‍തര്‍ പറയുന്നു. 

ആര്‍തറിന്റെ വാക്കുകള്‍ പക്ഷേ ചില ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല. 2007 ലോകകപ്പിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാക് കോച്ച് ബോബ് വൂള്‍മറിനെയാണ് ആര്‍തറിന്റെ വാക്കുകളിലൂടെ ഓര്‍മ വരുന്നതെന്ന് ആരാധകര്‍ പറയുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ജയത്തോടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്ഥാനായി. എന്നാല്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളും പാകിസ്ഥാന് ജയിക്കുകയും, നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുകയും വേണം.

]]>
ഭുവിയുടെ പരിക്കില്‍ ആശങ്കപ്പെടണം? നവ്ദീപ് സെയ്‌നി ടീമിനൊപ്പം ചേര്‍ന്നുhttps://www.samakalikamalayalam.com/world-cup-2019/2019/Jun/24/ഭുവിയുടെ-പരിക്കില്zwj-ആശങ്കപ്പെടണം-നവ്ദീപ്-സെയ്zwnjനി-ടീമിനൊപ്പം-ചേര്zwjന്നു-59361.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/24/ഭുവിയുടെ-പരിക്കില്zwj-ആശങ്കപ്പെടണം-നവ്ദീപ്-സെയ്zwnjനി-ടീമിനൊപ്പം-ചേര്zwjന്നു-59361.html#comments10dbc822-2622-455d-b6f0-541920a755fbMon, 24 Jun 2019 21:19:00 +00002019-06-25T00:29:00.000Zmigrator/api/author/1895920ലോകകപ്പ്,ഭുവനേശ്വര്‍ കുമാര്‍,നവ്ദീപ് സെയ്‌നിWorld Cup 2019പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരിക്കില്‍ ആശങ്ക ഉടലെടുക്കുന്നതിന് ഇടയില്‍ നവ്ദീപ് സെയ്‌നി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. നെറ്റ് ബൗളറായിട്ടാണ് സെയ്‌നി ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പിനുള്ള റിസര്‍വ് ടീമില്‍ സെയ്‌നിയും ഇടംപിടിച്ചിരുന്നു. 

ധവാന് പരിക്കേറ്റപ്പോള്‍ കവര്‍ ആയിട്ടാണ് പന്തിനെ ഇന്ത്യന്‍ സംഘത്തോടൊപ്പം ചേര്‍ത്തത് എങ്കില്‍ സെയ്‌നിയെ നെറ്റ്‌സിലെ ബൗളറായാണ് ബിസിസിഐ ഇംഗ്ലണ്ടിലേക്ക് വിട്ടിരിക്കുന്നത്. ഭുവിയുടെ പരിക്ക് ഭേദമാവുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല. ഇതോടെ സെയ്‌നിയെ ഇംഗ്ലണ്ടിലേക്കയച്ചത് ഭുവിക്ക് പകരക്കാരനാക്കാനാണോ എന്ന ചോദ്യം ഉയര്‍ത്തുന്നു. 

ജൂണ്‍ 16ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിന് ഇടയിലാണ് ഭുവിക്ക് പരിക്കേല്‍ക്കുന്നത്. തിങ്കളാഴ്ച സെയ്‌നി മാഞ്ചസ്റ്ററിലെത്തി. സെയ്‌നി മാത്രമാണ് ഇപ്പോള്‍ നെറ്റ് ബൗളറായി ഇവിടെ ഉള്ളതെന്നും ബിസിസിഐ മീഡിയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഹ് ലിയുടെ ബാംഗ്ലൂരിന് വേണ്ടി ഐപിഎല്‍ കളിച്ച സെയ്‌നി 13 കളികളില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. 

ദീപക് ചഹര്‍, ഖലീല്‍ അഹ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ക്കൊപ്പം സെയ്‌നിയുടെ പേരും ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ കൂട്ടത്തില്‍ ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും പരിക്കിനെ തുടര്‍ന്ന് സെയ്‌നിക്ക് ഇംഗ്ലണ്ടിലേക്ക് വരാനായിരുന്നില്ല. ചഹറും, ആവേശ് ഖാനും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഈ മാസം ആദ്യം തന്നെ ഖലീലും മടങ്ങി. 

]]>
ഇന്ത്യ-പാക് പോര് ദിവസം ഹോട്ട്‌സ്റ്റാറില്‍ കയറിയവരുടെ റെക്കോര്‍ഡ് കണക്ക് ഇങ്ങനെ; പക്ഷേ ഐപിഎല്ലിനെ വെട്ടിക്കാനായില്ലhttps://www.samakalikamalayalam.com/world-cup-2019/2019/Jun/25/ഇന്ത്യ-പാക്-പോര്-ദിവസം-ഹോട്ട്zwnjസ്റ്റാറില്zwj-കയറിയവരുടെ-റെക്കോര്zwjഡ്-കണക്ക്-ഇങ്ങനെ-പക്ഷേ-ഐപ-59359.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/25/ഇന്ത്യ-പാക്-പോര്-ദിവസം-ഹോട്ട്zwnjസ്റ്റാറില്zwj-കയറിയവരുടെ-റെക്കോര്zwjഡ്-കണക്ക്-ഇങ്ങനെ-പക്ഷേ-ഐപ-59359.html#comments6891d96e-506c-4082-9436-d946c90abff6Tue, 25 Jun 2019 00:28:00 +00002019-06-25T00:28:00.000Zmigrator/api/author/1895920ലോകകപ്പ്,ഇന്ത്യ-പാക്,ഹോട്ട്‌സ്റ്റാര്‍,ഓണ്‍ലൈന്‍ സ്ട്രീമിങ്World Cup 2019ഇന്ത്യ-പാക് പോര് കാണാന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റായ ഹോട്ട്‌സ്റ്റാറില്‍ ആ ദിവസം കയറിയത് റെക്കോര്‍ഡ് കാണികള്‍. ജൂണ്‍ 16ന് 10 കോടി പ്രേക്ഷകരാണ് സൈറ്റിലേക്ക് എത്തിയതെന്ന കണക്കാണ് ഹോട്ട്‌സ്റ്റാര്‍ പുറത്തുവിടുന്നത്. 

1.5 കോടി ആളുകള്‍ ഒരേ സമയം സൈറ്റില്‍ തുടര്‍ന്നു. ലോകകപ്പിലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ കണ്ടവരുടെ എണ്ണത്തേക്കാള്‍ 1.7 മടങ്ങ് വര്‍ധനയാണ് ഇന്ത്യ-പാക് മത്സരത്തിനുണ്ടായത്. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ടതിന്റെ റെക്കോര്‍ഡും ഇന്ത്യ-പാക് മത്സരം സ്വന്തമാക്കി. 

പക്ഷേ, 2019 ഐപിഎല്‍ ഫൈനല്‍ ഒരേസമയം കണ്ടതിന്റെ റെക്കോര്‍ഡ് ഇന്ത്യ-പാക് മത്സരത്തിന് മറികടക്കാനായില്ല. ഐപിഎല്‍ ഫൈനല്‍ 18.6 മില്യണ്‍ ആളുകളാണ് ഒരേസമയം കണ്ടത്. ഇന്ത്യ-പാക് മത്സരം സ്റ്റാര്‍ ഇന്ത്യയിലൂടെ കണ്ടവരുടെ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കണ്ട ക്രിക്കറ്റ് മത്സരമാവും അതെന്നാണ് കളിക്ക് മുന്‍പ് വിലയിരുത്തപ്പെട്ടിരുന്നത്. 2011ലെ ലോകകപ്പ് സെമിയും, ഫൈനലും തീര്‍ത്ത റെക്കോര്‍ഡ് 2019ലെ ഇന്ത്യ-പാക് ഗ്രൂപ്പ് ഘട്ട മത്സരം മറികടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

]]>
ഇന്ത്യ തോറ്റിരുന്നു എങ്കില്‍ അതിലെ ദുരൂഹത ചൂണ്ടി ചോദ്യങ്ങള്‍ ഉയര്‍ന്നേനെ; അഫ്ഗാനിസ്ഥാനെതിരായ മത്സരത്തെ കുറിച്ച് അക്തര്‍https://www.samakalikamalayalam.com/world-cup-2019/2019/Jun/24/ഇന്ത്യ-തോറ്റിരുന്നു-എങ്കില്zwj-അതിലെ-ദുരൂഹത-ചൂണ്ടി-ചോദ്യങ്ങള്zwj-ഉയര്zwjന്നേനെ-അഫ്ഗാനിസ്ഥാനെതി-59357.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/24/ഇന്ത്യ-തോറ്റിരുന്നു-എങ്കില്zwj-അതിലെ-ദുരൂഹത-ചൂണ്ടി-ചോദ്യങ്ങള്zwj-ഉയര്zwjന്നേനെ-അഫ്ഗാനിസ്ഥാനെതി-59357.html#commentsf8e219a9-97f2-4477-b83a-061e46d48d8aMon, 24 Jun 2019 19:11:00 +00002019-06-25T00:20:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,ലോകകപ്പ്,ധോനി,ഷുഐബ് അക്തര്‍World Cup 2019അഫ്ഗാനിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു എങ്കില്‍ അതിലെ ദുരൂഹതയെ ചോദ്യം ചെയ്ത് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നേനെയെന്ന് പാക് മുന്‍ താരം ഷുഐബ് അക്തര്‍. ഇതില്‍, കൂടുതല്‍ വിശദീകരണങ്ങളിലേക്ക് ഞാന്‍ പോവുന്നില്ല, ഞാന്‍ ഉദ്ദേശിച്ചത് എന്തെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്ന് കരുതുന്നുവെന്നും അക്തര്‍ പറഞ്ഞു. 

വ്യാജ വാര്‍ത്തകളും, ഊഹാപോഹങ്ങളും പടരുമായിരുന്നു. ഇന്ത്യയുടെ പ്രകടനത്തെ ചൊല്ലി നിരവധി ചോദ്യങ്ങള്‍ ഉയരും. കാരണം, പുറത്ത് ആളുകള്‍ പ്രതികരണങ്ങളിലൂടെ തലക്കെട്ടുകളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുകയാണ്. ധോനിയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നും അക്തര്‍ പറയുന്നു. 

കോഹ് ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരാരും മികവ് കാട്ടിയില്ല. ഇത്രയും പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര പരാജയപ്പെട്ടു. വളരെ വളരെ പതുക്കെയാണ് ധോനി കളിച്ചത്. പിച്ചിലെ ബൗണ്‍സ് അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരിക്കാം. പക്ഷേ, ധോനി കളിച്ച ഡോട്ട് ബോളുകളുടെ എണ്ണത്തിന് ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ പോരായ്മ അവിടെ വ്യക്തമായെന്നും അക്തര്‍ പറയുന്നു.

]]>
ഇംഗ്ലണ്ട് ക്യാമ്പില്‍ വീണ്ടും അര്‍ജുന്‍; ഓസീസ് പേസര്‍മാരെ നേരിടാന്‍ സഹായംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/25/ഇംഗ്ലണ്ട്-ക്യാമ്പില്zwj-വീണ്ടും-അര്zwjജുന്zwj-ഓസീസ്-പേസര്zwjമാരെ-നേരിടാന്zwj-സഹായം-59356.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/25/ഇംഗ്ലണ്ട്-ക്യാമ്പില്zwj-വീണ്ടും-അര്zwjജുന്zwj-ഓസീസ്-പേസര്zwjമാരെ-നേരിടാന്zwj-സഹായം-59356.html#commentsb97c5a27-efdf-492a-a69b-799fcc62618fTue, 25 Jun 2019 00:16:00 +00002019-06-25T00:16:00.000Zmigrator/api/author/1895920ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,ലോകകപ്പ്‌,അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍World Cup 2019ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് ടീമിനെ സഹായിക്കുകയാണ് ടെണ്ടുല്‍ക്കര്‍. ബാറ്റിങ് റെക്കോര്‍ഡുകളിങ്ങനെ കയ്യടക്കിവെച്ച ടെണ്ടുല്‍ക്കറല്ല, പന്തുകൊണ്ട് തിളങ്ങാന്‍ ആഗ്രഹിക്കുന്ന ടെണ്ടുല്‍ക്കറാണ് ഇംഗ്ലണ്ടിന് വേണ്ടി എത്തിയത്. ഓസീസ് പേസര്‍മാരുടെ ആക്രമണത്തെ നേരിടാന്‍ നെറ്റ്‌സില്‍ ഇംഗ്ലണ്ട് പരീക്ഷിച്ചത് അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേസ്...

ലോര്‍ഡ്‌സിലെ ഇംഗ്ലണ്ടിന്റെ നെറ്റ്‌സിലെ പരിശീലനത്തിലാണ് ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റ് സഖ്‌ലെയ്ന്‍ മുഷ്താഖിന്റെ നിരീക്ഷണത്തില്‍ അര്‍ജുന്‍ ബൗള്‍ ചെയ്തത്. ഇംഗ്ലണ്ടിന് വേണ്ടി നെറ്റ്‌സില്‍ ഇത് ആദ്യമായല്ല അര്‍ജുന്‍ എത്തുന്നത്. 2015ല്‍, 15 വയസുള്ളപ്പോള്‍ ആഷസ് ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ടിന് വേണ്ടി നെറ്റ്‌സില്‍ അര്‍ജുന്‍ പന്തെറിഞ്ഞിരുന്നു. 

എംസിസി യങ് ക്രിക്കറ്റേഴ്‌സിന് വേണ്ടി കളിച്ച അര്‍ജുന്‍ ഏതാനും ദിവസം മുന്‍പ് മനോഹരമായ ഡെലിവറിയിലൂടെ സറേയുടെ സെക്കന്‍ഡ് ഡിവിഷന്‍ താരത്തിന്റെ മിഡില്‍ സ്റ്റംപ് ഇളക്കിയിരുന്നു. അത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നതിന് ഇടയിലാണ് അര്‍ജുന്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിന് വേണ്ടി പന്തെറിയാനും എത്തിയത്.
 

]]>
ഇന്ത്യ പതറിയ അതേ ഇടം, അതേ എതിരാളികള്‍; ഒരേയൊരു വ്യത്യാസം ഷക്കീബ്! ബംഗ്ലാദേശിന് 62 റണ്‍സ് ജയംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/24/ഇന്ത്യ-പതറിയ-അതേ-ഇടം-അതേ-എതിരാളികള്zwj-ഒരേയൊരു-വ്യത്യാസം-ഷക്കീബ്-ബംഗ്ലാദേശിന്-62-റണ്zwjസ്-ജയം-59352.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/24/ഇന്ത്യ-പതറിയ-അതേ-ഇടം-അതേ-എതിരാളികള്zwj-ഒരേയൊരു-വ്യത്യാസം-ഷക്കീബ്-ബംഗ്ലാദേശിന്-62-റണ്zwjസ്-ജയം-59352.html#comments5b2019bb-2f5a-4ce1-ad81-89bac7ae685aMon, 24 Jun 2019 17:29:00 +00002019-06-24T17:33:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,ലോകകപ്പ്,ബംഗ്ലാദേശ്,ഷക്കീബ് അല്‍ ഹസന്‍World Cup 2019ഷക്കീബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് മികവില്‍ കളി പിടിച്ച് ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെ 62 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാ കടുവകള്‍ ടൂര്‍ണമെന്റിലെ മൂന്നാം ജയം നേടുന്നത്. ജയത്തോടെ അവര്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 

മുസ്താഫിഖറിന്റേയും, ഷക്കീബിന്റേയും ബാറ്റിങ് ബലത്തില്‍ ബംഗ്ലാദേശ് പടുത്തുയര്‍ത്തിയ 262 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്റെ പോരാട്ടം 200 റണ്‍സില്‍ അവസാനിച്ചു. 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഷക്കീബ് ഒരിക്കല്‍കൂടി ബംഗ്ലാദേശിന്റെ ഹീറോയായത്. ഗുല്‍ബാദിനും, റഹ്മത് ഷായും, അസ്ഖറും, നബിയുമടങ്ങിയ അഫ്ഗാനിന്റെ മുന്‍ നിരയെ ഷക്കീബ് എറിഞ്ഞിട്ടു. 

ലോകകപ്പ് ചരിത്രത്തില്‍ ഒരു കളിയില്‍ 50 റണ്‍സ് സ്‌കോര്‍ ചെയ്യുകയും അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്യുന്ന രണ്ടാമത്തെ മാത്രം താരവുമായി ഷക്കീബ് അങ്ങനെ. യുവിയാണ് ഷക്കീബിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന് മുന്‍പില്‍ ഇന്ത്യ പരുങ്ങിയ അതേ പിച്ചിലാണ് ബംഗ്ലാദേശ് ജയം പിടിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 

49 റണ്‍സുമായി പുറത്താവാതെ നിന്ന സയ്മുള്ള ഷെന്‍വാരിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഗുല്‍ബാദിന്‍ നയിബ് 47 റണ്‍സും. റഹ്മത് ഷാ 24 റണ്‍സും, അസ്ഗര്‍ 20 റണ്‍സുമെടുത്ത് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ബംഗ്ലാദേശിന് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ചാണ് മുജീബ് തുടങ്ങിയത്. എന്നാല്‍ തമീം ഇഖ്ബാലുമായും മുഷ്ഫിഖറുമായും ചേര്‍ന്ന് ഷക്കീബ് കൂട്ടുകെട്ട് തീര്‍ത്തു. ഷക്കീബിന്റെ അര്‍ധ ശതകം ഒരു ബൗണ്ടറിയുടെ മാത്രം അകമ്പടിയോടെയായിരുന്നു എന്നതും ഓര്‍ക്കണം. അവസാന ഓവറുകളില്‍ മൊസാഡെക്ക് 24 പന്തില്‍ 35 റണ്‍സ് കണ്ടെത്തിയതോടെ ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലേക്കെത്തി.
 

Related Article

എന്തൊരു മനുഷ്യനാണ് ഷക്കീബ് നിങ്ങള്‍! ഹൃദയം കൊണ്ടുള്ള നിങ്ങളുടെ ഈ കളി...

]]>
എന്തൊരു മനുഷ്യനാണ് ഷക്കീബ് നിങ്ങള്‍! ഹൃദയം കൊണ്ടുള്ള നിങ്ങളുടെ ഈ കളി...https://www.samakalikamalayalam.com/world-cup-2019/2019/Jun/24/എന്തൊരു-മനുഷ്യനാണ്-ഷക്കീബ്-നിങ്ങള്zwj-ഹൃദയം-കൊണ്ടുള്ള-നിങ്ങളുടെ-ഈ-കളി-59349.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/24/എന്തൊരു-മനുഷ്യനാണ്-ഷക്കീബ്-നിങ്ങള്zwj-ഹൃദയം-കൊണ്ടുള്ള-നിങ്ങളുടെ-ഈ-കളി-59349.html#commentsb443ec3b-bc21-42ea-85e4-821315695d7fMon, 24 Jun 2019 16:48:00 +00002019-06-24T17:11:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,ലോകകപ്പ്,ബംഗ്ലാദേശ്,ഷക്കീബ് അല്‍ ഹസല്‍World Cup 2019എന്ത് ചെയ്താലും അത് ഹൃദയം കൊണ്ട് ചെയ്യുക എന്നതാണ് എന്റെ നയം...ഷക്കീബ് പറയുന്നത് ഇങ്ങനെയാണ്...ഷക്കീബിന്റെ ഹൃദയത്തില്‍ നിന്ന് വരുന്നത് ഹൃദയം കൊണ്ട് അനുഭവിക്കുകയാണ് ക്രിക്കറ്റ് ലോകം...ഈ ഒരു സ്‌പെല്ലിനെ ഹൃദയം കൊണ്ടല്ലാതെ എങ്ങനെ ക്രിക്കറ്റ് ലോകത്തിന് സ്വീകരിക്കാനാവും...

അഫ്ഗാനിസ്ഥാനെതിരെ ബൗള്‍ ചെയ്യാന്‍ എത്തിയ ഷക്കീബിന്റെ ആദ്യ ഡെലിവറിയില്‍ വഴങ്ങിയത് സിംഗിള്‍. പിന്നെ തുടരെ മൂന്ന് ഡോട്ട് ബോളുകള്‍. അഞ്ചാമത്തെ ഡെലിവറിയില്‍ വിക്കറ്റ്. പിന്നെ വന്നത് 19 ഡെലിവറികള്‍. ഇരുപതാമത്തെ ഡെലിവറിയില്‍ വിക്കറ്റ്. ആ പത്തൊന്‍പത് ഡെലിവറിക്കിടയില്‍ വഴങ്ങിയത് 3 റണ്‍സ് മാത്രം. 20ാമത്തെ ഡെലിവറിയില്‍ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വന്നത് ഡോട്ട് ബോള്‍, പിന്നാലെ വിക്കറ്റ്....ആറ് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തുന്നു. ഇതൊരു ഒന്നൊന്നര മനുഷ്യന്‍ തന്നെ...

ഈ മനുഷ്യന്‍ ഗ്രൗണ്ടിലുണ്ടെങ്കില്‍ കളി കണ്ടേ മതിയാവൂ എന്നവസ്ഥയിലേക്ക് ക്രിക്കറ്റ് പ്രേമികള്‍ എത്തിക്കഴിഞ്ഞു. ടൂര്‍ണമെന്റ് അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ തന്നെ മാന്‍ ഓഫ് ദി സീരീസ് താന്‍ തന്നെയെന്ന് ഷക്കീബ് പറഞ്ഞു വയ്ക്കുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ അര്‍ധശതകം പിന്നിട്ടതിന് പിന്നാലെയാണ് പന്തുകൊണ്ടും ഷക്കീബ് ഹീറോയാവുന്നത്. അര്‍ധശതകവും അഞ്ച് വിക്കറ്റുമായി ഈ വിധം കളി പിടിച്ച ഒരേയൊരു താരമേ ലോകകപ്പില്‍ മുന്‍പുണ്ടായിട്ടുള്ളു. ഇന്ത്യയുടെ യുവി. 

ഏഴ് മത്സരങ്ങളില്‍ നിന്ന് 476 റണ്‍സ് നേടി ലോകകപ്പിലെ ടോപ് സ്‌കോറര്‍ പട്ടവും ഇപ്പോള്‍ ഷക്കീബിന്റെ കയ്യില്‍ തന്നെ. ലോകകപ്പ് ചരിത്രത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന നേട്ടവും ഇതിനിടയില്‍ ഷക്കീബ് തന്റെ പേരിലാക്കി. ലോകകപ്പ് ചരിത്രത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന 19ാമത്തെ താരമാവുകയായിരുന്നു ഷക്കീബ്. അഞ്ച് ശ്രീലങ്കന്‍ താരങ്ങളും, മൂന്ന് വീതം ഓസീസ്, സൗത്ത് ആഫ്രിക്ക, വിന്‍ഡിസ് താരങ്ങളും, രണ്ട് ഇന്ത്യക്കാരും, ഒരു പാകിസ്ഥാനിയും, കീവീസ് താരവുമുള്ള ലിസ്റ്റിലേക്കാണ് ഷക്കീബ് വരുന്നത്. 2007 മുതല്‍ ലോകകപ്പില്‍ ബംഗ്ലാ വീര്യവുമായി ഷക്കീബുണ്ട്. 2019ലേക്കെത്തുമ്പോള്‍ അതിന്റെ വീര്യം ഉച്ചിയിലെത്തിയെന്ന് മാത്രം...

2019 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 75, കീവീസിനെതിരെ 64, ഇംഗ്ലണ്ടിനും, വിന്‍ഡിസിനും എതിരെ സെഞ്ചുറി. ബംഗ്ലാദേശിന്റെ ഏകദിന ടോപ് സ്‌കോറര്‍മാരില്‍ തമീമിന് പിന്നിലുമുണ്ട് ഷക്കീബ്. തമീമും, ഷക്കീബുമല്ലാതെ മറ്റൊരു ബംഗ്ലാ താരവും ഏകദിനത്തില്‍ 6000 കടന്നിട്ടില്ല.

]]>
താഹിറിന്റെ തകര്‍പ്പന്‍ ക്യാച്ച്, ഒപ്പം കിടിലനൊരു റെക്കോര്‍ഡും തന്റെ പേരിലേക്കിhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/താഹിറിന്റെ-തകര്zwjപ്പന്zwj-ക്യാച്ച്-ഒപ്പം-കിടിലനൊരു-റെക്കോര്zwjഡും-തന്റെ-പേരിലേക്കി-59250.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/താഹിറിന്റെ-തകര്zwjപ്പന്zwj-ക്യാച്ച്-ഒപ്പം-കിടിലനൊരു-റെക്കോര്zwjഡും-തന്റെ-പേരിലേക്കി-59250.html#commentsca7793d9-98e7-429d-b9a0-4c61acff6d4dSun, 23 Jun 2019 12:12:00 +00002019-06-23T12:13:00.000Zmigrator/api/author/1895920ലോകകപ്പ്,സൗത്ത് ആഫ്രിക്ക,ഇമ്രാന്‍ താഹിര്‍World Cup 2019ലോകകപ്പ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമായി ഇമ്രാന്‍ താഹിര്‍. പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ പുറത്താക്കിയ തകര്‍പ്പന്‍ ഡെലിവറിയിലൂടെയാണ് ഇമ്രാന്‍ താഹിര്‍ മറ്റൊരു നാഴികകപ്പ് പിന്നിട്ടത്. 

 തകര്‍പ്പന്‍ ക്യാച്ചിലൂടെയായിരുന്നു താഹിറിന്റെ റെക്കോര്‍ഡ് നേട്ടം. സൗത്ത് ആഫ്രിക്കന്‍ മുന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡിനെ പിന്നിലേക്ക് മാറ്റി നിര്‍ത്തിയാണ് നാല്‍പതാം വയസില്‍ താഹിറിന്റെ നേട്ടം. 39 ലോകകപ്പ് വിക്കറ്റാണ് താഹിറിന്റെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. അലന്‍ ഡൊണാള്‍ഡ് വീഴ്ത്തിയത് 38 ലോകകപ്പ് വിക്കറ്റുകളും. 

പക്ഷേ, അലന്‍ ഡൊണാള്‍ഡിനെ മറികടക്കാന്‍ അദ്ദേഹത്തേക്കാള്‍ ആറ് ഇന്നിങ്‌സുകള്‍ കുറവാണ് താഹിറിന് വേണ്ടി വന്നത്. 25 ഇന്നിങ്‌സില്‍ നിന്നാണ് അലന്‍ 38 വിക്കറ്റ് വീഴ്ത്തിയത്. താഹര്‍ 39 വിക്കറ്റ് വീഴ്ത്താന്‍ എടുത്തത് 19 ഇന്നിങ്‌സും. കളി മികവും ഫിറ്റ്‌നസും നിലനിര്‍ത്തി പ്രായത്തെ തന്നെ തോല്‍പ്പിക്കുകയാണ് താഹിര്‍. ലോകകപ്പില്‍ 4.32 എന്നതാണ് താഹിറിന്റെ ഇക്കണോമി റേറ്റ്. ആവറേജ് 18.48.

]]>
പരിധി വിട്ട അപ്പീലില്‍ കോഹ് ലിക്ക് പിഴ, മാച്ച് ഫീയുടെ 25 ശതമാനം നല്‍കണംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/പരിധി-വിട്ട-അപ്പീലില്zwj-കോഹ്-ലിക്ക്-പിഴ-മാച്ച്-ഫീയുടെ-25-ശതമാനം-നല്zwjകണം-59235.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/പരിധി-വിട്ട-അപ്പീലില്zwj-കോഹ്-ലിക്ക്-പിഴ-മാച്ച്-ഫീയുടെ-25-ശതമാനം-നല്zwjകണം-59235.html#comments51cd0253-ceba-4bae-b9e0-47091f955f1bSun, 23 Jun 2019 09:31:00 +00002019-06-23T11:44:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,ഐസിസി,കോഹ് ലി,ലോകകപ്പ്,worlc cupWorld Cup 2019അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പരിധി വിട്ട് അപ്പീല്‍ ചെയ്തതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് പിഴ. മാച്ച് ഫീയുടെ 25 ശതമാനം കോഹ് ലി പിഴയടക്കണം. 

ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ 1 പ്രകാരമാണ് കോഹ് ലിക്ക് പിഴവിധിച്ചത്. ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ ആര്‍ട്ടിക്കിള്‍ 2.1 കോഹ് ലി ലംഘിച്ചെന്നാണ് കണ്ടെത്തിയത്. 29ാം ഓവറില്‍ ബൂമ്രയുടെ ഡെലിവറിയില്‍ റഹ്മത് ഷാ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയതിന് പിന്നാലെയാണ് അപ്പീലുമായി കോഹ് ലി അമ്പയര്‍ അലീം ദാറിന്റെ മുന്‍പിലെത്തി. 

കോഹ് ലിയുടെ പരിധി വിട്ടുള്ള അപ്പീലിന് മുന്‍പിലും അലീം ദാര്‍ കുലുങ്ങിയില്ല. റിപ്ലേകളില്‍ ലെഗ് സ്റ്റംപിലേക്ക് പന്ത് എത്തുന്നുവെന്ന് വ്യക്തമായെങ്കിലും റിവ്യു നേരത്തെ നഷ്ടപ്പെട്ടതിനാല്‍ ഇന്ത്യയ്ക്ക് ആ അവസരം നഷ്ടമായി. കുറ്റം കോഹ് ലി സമ്മതിക്കുകയും, മാച്ച് റഫറി ചുമത്തിയ പിഴ കോഹ് ലി അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ വേണ്ടിവന്നില്ല. 

പിഴയ്‌ക്കൊപ്പം കോഹ് ലിയുടെ ഡിസിപ്ലിനറി റെക്കോര്‍ഡിലേക്ക് 1 ഡിമെറിറ്റ് പോയിന്റ് കൂടി വന്നു വീണു. 2016ല്‍ ഐസിസി കോഡ് ഓഫ് കണ്ടക്റ്റ് പുനരാവിഷ്‌കരിച്ചതിന് ശേഷം കോഹ് ലിയില്‍ നിന്നും ഇത് രണ്ടാമത്തെ കുറ്റമാണ്. 2018 ജനുവരി 15 സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലെ പെരുമാറ്റത്തിനാണ് കോഹ് ലിക്ക് മറ്റൊരു ഡിമെറിറ്റ് പോയിന്റ് ലഭിച്ചത്.

]]>
ധോനി-ജാദവ് കൂട്ടുകെട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച് സച്ചിന്‍; പോസിറ്റീവായി കളിക്കണമായിരുന്നുhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/ധോനി-ജാദവ്-കൂട്ടുകെട്ടില്zwj-അതൃപ്തി-പ്രകടിപ്പിച്ച്-സച്ചിന്zwj-പോസിറ്റീവായി-കളിക്കണമായിരുന്നു-59242.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/ധോനി-ജാദവ്-കൂട്ടുകെട്ടില്zwj-അതൃപ്തി-പ്രകടിപ്പിച്ച്-സച്ചിന്zwj-പോസിറ്റീവായി-കളിക്കണമായിരുന്നു-59242.html#commentsa3d22ca5-9230-47a7-a496-39c982d216cbSun, 23 Jun 2019 11:11:00 +00002019-06-23T11:26:00.000Zmigrator/api/author/1895920സച്ചിന്‍ ടെണ്ടുല്‍ക്കര്‍,അഫ്ഗാനിസ്ഥാന്‍,ലോകകപ്പ്,ധോനി,കേദാര്‍ ജാദവ്World Cup 2019അഫ്ഗാനിസ്ഥാനെതിരെ പോസിറ്റീവ് കളിയല്ല മധ്യനിരയില്‍ ധോനി, ജാദവ് എന്നിവരില്‍ നിന്ന് വന്നതെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അത് തന്നെ നിരാശപ്പെടുത്തിയെന്നും സച്ചിന്‍ പറയുന്നു.

ഇതിലും നന്നായി ഇന്ത്യയ്ക്ക് കളിക്കാമായിരുന്നു. ജാദവും ധോനിയും ചേര്‍ന്നുള്ള കൂട്ടുകെട്ടും സന്തോഷിപ്പിക്കുന്നതായിരുന്നില്ല. വളരെ പതുക്കെയായിരുന്നു അത്. സ്പിന്നര്‍മാര്‍ക്കെതിരെ 34 ഓവറോളം ബൗള്‍ ചെയ്തു. 119 റണ്‍സാണ് ഇതില്‍ നിന്ന് സ്‌കോര്‍ ചെയ്തത്. ഈ കണത്ത് സുഖകരമല്ല. പോസിറ്റീവായ സമീപനം ഇവരില്‍ നിന്നുണ്ടായില്ലെന്നും സച്ചിന്‍ പറയുന്നു. 

അഞ്ചാം വിക്കറ്റില്‍ 84 പന്തില്‍ നിന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധോനിയും ജാദവും ചേര്‍ന്ന് തീര്‍ത്തത്. 38ാം ഓവറില്‍ കോഹ് ലി പുറത്തായതിന് ശേഷം 45 ഓവര്‍ വരെ നമ്മള്‍ കാര്യമായി റണ്‍സ് കണ്ടെത്തിയില്ല. മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ നിന്ന് കൂടുതല്‍ പോസിറ്റീവായ കളി വരണമായിരുന്നു. ജാദവ് സമ്മര്‍ദ്ദത്തിലായിരുന്നു. ആ സമയം ആവശ്യപ്പെടുന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ധോനിക്കും ജാദവിനുമായില്ലെന്നും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു.

]]>
ജീവന്‍ മരണ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്നത് ഷുഐബ് മാലിക്ക് ഇല്ലാതെhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/ജീവന്zwj-മരണ-പോരാട്ടത്തില്zwj-പാകിസ്ഥാന്zwj-ആദ്യം-ബാറ്റ്-ചെയ്യും-സൗത്ത്-ആഫ്രിക്കയ്zwnjക്കെതി-59232.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/ജീവന്zwj-മരണ-പോരാട്ടത്തില്zwj-പാകിസ്ഥാന്zwj-ആദ്യം-ബാറ്റ്-ചെയ്യും-സൗത്ത്-ആഫ്രിക്കയ്zwnjക്കെതി-59232.html#comments30565804-ac89-4a97-bd8d-1943e2010f2aSun, 23 Jun 2019 09:12:00 +00002019-06-23T09:12:00.000Zmigrator/api/author/1895920ലോകകപ്പ്‌,സൗത്ത് ആഫ്രിക്ക,പാകിസ്ഥാന്‍ World Cup 2019
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. കളി പുരോഗമിക്കവെ വിക്കറ്റ് സ്ലോ ആവുന്നത് മുന്‍ നിര്‍ത്തിയാണ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ടോസ് നേടിയ പാക് നായകന്‍ സര്‍ഫ്രാസ് പറഞ്ഞു. 

ടോസ് ജയിക്കുന്ന ടീമിന് തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പം തീര്‍ക്കുന്ന വിധമായിരുന്നു ലോര്‍ഡ്‌സിലെ പിച്ചിന്റെ സ്വഭാവം. തെളിഞ്ഞ അന്തരീക്ഷവും, പിച്ച് ഡ്രൈയുമാണെങ്കില്‍ ലോര്‍ഡ്‌സ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ തുണയ്ക്കും. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസര്‍മാരേയാവും പിച്ച് തുടക്കത്തില്‍ പിന്തുണയ്ക്കുക. 

ബാറ്റ്‌സ്മാനും, ബൗളര്‍ക്കും പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെന്നാണ് ലോര്‍ഡ്‌സിലെ കഴിഞ്ഞ മത്സരങ്ങള്‍ തെളിയിക്കുന്നത്. മത്സരം പുരോഗമിക്കവെ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു ജയം മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്കും പാകിസ്ഥാനും ഇതുവരെ നേടാനായത്. സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് പ്രതീക്ഷകള്‍ കെട്ടടങ്ങി. പാകിസ്ഥാന്റെ മുന്‍പില്‍ നേരിയ പ്രതീക്ഷയുണ്ട്.
 

]]>
അത് ഔട്ടല്ലെന്ന് റിപ്ലേകളില്‍ വ്യക്തം, എന്നിട്ടും അമ്പയര്‍ക്ക് മുന്‍പില്‍ കൈകൂപ്പി കോഹ് ലി; ആരാധകര്‍ വെറുതെ വിടില്ലല്ലോhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/അത്-ഔട്ടല്ലെന്ന്-റിപ്ലേകളില്zwj-വ്യക്തം-എന്നിട്ടും-അമ്പയര്zwjക്ക്-മുന്zwjപില്zwj-കൈകൂപ്പി-കോ-59230.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/അത്-ഔട്ടല്ലെന്ന്-റിപ്ലേകളില്zwj-വ്യക്തം-എന്നിട്ടും-അമ്പയര്zwjക്ക്-മുന്zwjപില്zwj-കൈകൂപ്പി-കോ-59230.html#comments663df816-0fe3-4976-ba32-3c42a576bc6bSun, 23 Jun 2019 08:43:00 +00002019-06-23T08:44:00.000Zmigrator/api/author/1895920സച്ചിന്‍ ടെണ്ടുല്‍ക്കര്‍,കോഹ് ലി,ലോകകപ്പ്,അഫ്ഗാന്‍World Cup 2019അഫ്ഗാനിസ്ഥാനെതിരെ കോഹ് ലിയുടെ നായകത്വത്തെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ പ്രശംസിച്ചു കഴിഞ്ഞു. അട്ടിമറി തോല്‍വി മുന്നില്‍ വന്നിട്ടും പതറാതെ നിന്ന കോഹ് ലിയെ പ്രശംസിക്കുകയാണ് എല്ലാവരും. എന്നാല്‍, അതിന് ഇടയില്‍ അമ്പയര്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കോഹ് ലിയുടെ ഫോട്ടോ ട്രോളര്‍മാര്‍ കൈകാര്യം ചെയ്ത് തുടങ്ങി. 

അഫ്ഗാന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ വേണ്ടതെല്ലാം ഓപ്പണര്‍ ഹസ്‌റത്തുള്ളയ്‌ക്കെതിരെ കോഹ് ലി ഡിആര്‍എസ് അപ്പീല്‍ നല്‍കി. മുഹമ്മദ് ഷമിയുടെ ഡെലിവറിയിലായിരുന്നു അത്. റിപ്ലേകളില്‍ ലൈനിന് പുറത്താണ് പന്ത് കുത്തിയതെന്ന് വ്യക്തമായി. തേര്‍ഡ് അമ്പയറും നോട്ടൗട്ട് വിധിച്ചു. പക്ഷേ കോഹ് ലി ഇതില്‍ തൃപ്തനായില്ല. 

അമ്പയറുടെ പക്കലേക്ക് പോയ കോഹ് ലി കൈകൂപ്പിയ കൈകളുമായി നിന്ന് വാദിച്ചു. കോഹ് ലിയുടെ ഈ നിമിഷത്തിലെ ഫോട്ടോയെടുത്താണ് ആരാധകരിപ്പോള്‍ ട്രോളുമായി വരുന്നത്. കളിയിലേക്ക് വരുമ്പോള്‍ അഫ്ഗാനിസ്ഥാനെതിരായ 11 റണ്‍സ് ജയത്തോടെ പോയിന്റ് ടേബിളില്‍ ഇന്ത്യ മൂന്നാമതേക്ക് എത്തി.

]]>
പതിവ് തെറ്റിയില്ല, ഷമിയുടെ ഹാട്രിക്കിന് പിന്നിലും ധോനിയുടെ കൈകളുണ്ട്‌https://www.samakalikamalayalam.com/world-cup-2019/2019/Jun/23/പതിവ്-തെറ്റിയില്ല-ഷമിയുടെ-ഹാട്രിക്കിന്-പിന്നിലും-ധോനിയുടെ-കൈകളുണ്ട്zwnj-59221.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/പതിവ്-തെറ്റിയില്ല-ഷമിയുടെ-ഹാട്രിക്കിന്-പിന്നിലും-ധോനിയുടെ-കൈകളുണ്ട്zwnj-59221.html#comments7d35650f-0451-464c-871e-701db76b085dSun, 23 Jun 2019 07:08:00 +00002019-06-23T07:33:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,ലോകകപ്പ്,ധോനി,മുഹമ്മദ് ഷമിWorld Cup 2019ഹാട്രിക് ഡെലിവറിയില്‍ യോര്‍ക്കര്‍ എറിയാന്‍ രണ്ടാമത് ഒന്ന് മുഹമ്മദ് ഷമിക്ക് ആലോചിക്കേണ്ടി വന്നില്ല. ധോനിയും നിര്‍ദേശിച്ചത് അത് തന്നെ. 1987ന് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായതിന് പിന്നാലെ മത്സരത്തിന് ഇടയിലെ സങ്കീര്‍ണമായ നിമിഷത്തെ കുറിച്ച് പറയുകയാണ് മുഹമ്മദ് ഷമി. 

ലളിതമായ പ്ലാന്‍ ആയിരുന്നു അവിടെ. യോര്‍ക്കര്‍ എറിയുക. ഹാട്രിക് ലഭിക്കാന്‍ വലിയ സാധ്യത മുന്നിലുള്ളപ്പോള്‍ ഒരു മാറ്റവും അവിടെ ആവശ്യമില്ലെന്ന് ധോനി പറഞ്ഞു. വളരെ അപൂര്‍വമായി ലഭിക്കുന്ന അവസരമാണ്. ആ പറഞ്ഞത് പോലെ തന്നെ ഞാന്‍ അവിടെ ചെയ്തുവെന്നും ഷമി പറയുന്നു. 

പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുക എന്നത് തന്നെ ഭാഗ്യമാണ്. അവസരം കിട്ടുമ്പോള്‍ ഇറങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നു. ഹാട്രിക്കിനെ കുറിച്ച് പറയുമ്പോള്‍, ലോകകപ്പില്‍ അത് അപൂര്‍വമാണ്. അതിനാല്‍ ഞാന്‍ സന്തുഷ്ടനാണ്. ചിന്തിച്ചിരിക്കാന്‍ അവിടെ സമയമില്ല. നമ്മുടെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ച് കളിക്കുകയാണ് ആ സമയങ്ങളില്‍ ചെയ്യേമ്ടത്. കൂടുയര്‍ വേരിയേഷനുകള്‍ പരീക്ഷിച്ചാല്‍ റണ്‍സ് വഴങ്ങാനുള്ള സാധ്യതയും കൂടുതലാണ്. ബാറ്റ്‌സ്മാന്റെ മനസ് വായിക്കുന്നതിലേക്കാള്‍ കൂടുതല്‍ എന്റെ പ്ലാന്‍ നടപ്പിലാക്കാനാണ് ഞാന്‍ ശ്രമിച്ചത് എന്നും ഷമി പറയുന്നു. 

അഫ്ഗാനിസ്ഥാനെതിരെ ഷോര്‍ട്ട് ബോളുകളാണ് ആയുധം എന്ന് മനസിലാക്കിയാണ് ബൂമ്രയും ഷമിയും ചേര്‍ന്ന് അവരെ വീഴ്ത്തിയത്. ഫുള്ളര്‍ ലെങ്ത് ഡെലിവറികള്‍ ഞങ്ങള്‍ എറിഞ്ഞില്ല. വ്യത്യസ്ത ലെങ്ത്തില്‍ ബൗണ്‍സറുകള്‍ എറിയുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരുവേള മുഹമ്മദ് ഷമി നമ്മളെ അസ്വസ്ഥപ്പെടുത്തി. എന്നാല്‍ നമ്മുടെ ദൗര്‍ബല്യം എതിരാളിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതെ കളിക്കണം. ആക്രമിച്ചു കളിക്കുകയാണ് ആ സമയം വേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കാരണം നബി പുറത്തായാല്‍ പിന്നെ ജയം നമ്മള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പായിരുന്നു.
 

]]>
മറക്കാനാവില്ല ഈ ഇന്നിങ്‌സ്, ഈ പേരും...പൊരുതി വീണവരുടെ രാജാവ്!https://www.samakalikamalayalam.com/world-cup-2019/2019/Jun/23/മറക്കാനാവില്ല-ഈ-ഇന്നിങ്zwnjസ്-ഈ-പേരുംപൊരുതി-വീണവരുടെ-രാജാവ്-59214.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/മറക്കാനാവില്ല-ഈ-ഇന്നിങ്zwnjസ്-ഈ-പേരുംപൊരുതി-വീണവരുടെ-രാജാവ്-59214.html#commentsa88a5cd1-6ca9-4f9c-9314-b3b2b54e6e9cSun, 23 Jun 2019 06:07:00 +00002019-06-23T06:14:00.000Zmigrator/api/author/1895920ലോകകപ്പ്,ന്യൂസിലാന്‍ഡ്‌,വെസ്റ്റ് ഇന്‍ഡീസ്,ബ്രാത്വെയ്റ്റ്World Cup 2019ബ്രാത്വെയ്റ്റിന്റെ പേര് ഇനി ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. ഒരു ഓവര്‍ ഇനിയും ബാക്കിയുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരേ ഒരു വിക്കറ്റിന് വിന്‍ഡിസിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാനുള്ള കരുത്തുമുണ്ടായി. പക്ഷേ മാസ്റ്റര്‍പീസ് ഇന്നിങ്‌സുമായി വിട്ടുകൊടുക്കാതെ നിന്ന
ബ്രാത്വെയ്റ്റിന് പൊരുതി വീഴുന്നവരുടെ രാജാവാകാന്‍ ആയിരുന്നു വിധി. 

നീഷാമില്‍ നിന്ന് വന്ന സ്ലോ ബൗണ്‍സര്‍. ലോങ് ഓണിലേക്ക് ഉയര്‍ത്തി അടിച്ച ബ്രാത്വെയ്റ്റിന് ബൗണ്ടറി ലൈനില്‍ നിന്ന് ഇഞ്ചുകള്‍ക്കകലെ വീഴേണ്ടി വന്നു. ആ പന്ത് ഉയര്‍ന്നു പോകുന്ന നിമിഷം ബൗണ്ടറി ലൈനിന് അപ്പുറമാവണം അത് വീഴുന്നത്‌ പ്രാര്‍ഥിച്ചവരായിരുന്നു നമ്മളില്‍ ഭൂരിഭാഗവും....ട്രെന്റ് ബോള്‍ട്ടിന്റെ കൈകളില്‍ പന്ത് സുരക്ഷിതമായി എത്തിയപ്പോള്‍ ക്രീസില്‍ തലകുമ്പിട്ട് മുട്ടുകുത്തി ഇരിക്കാനെ ബ്രാത്വെയ്റ്റിനായുള്ളു. ആ നിമിശം നമ്മുടെ നെഞ്ചും ഉലച്ചില്ലേ...ആ പുള്‍ ഷോട്ടിന്റെ നിരാശ എന്ന് ബ്രാത്വെയ്റ്റില്‍ നിന്ന് വിട്ടകലും...

2016 ലോക ട്വന്റി20 ഫൈനല്‍ മുതല്‍ ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായി നടന്ന ഏകദിന പരമ്പര വരെ ബ്രാത്വെയ്റ്റിന്റെ ഉയര്‍ന്ന സ്‌കോര്‍ 33 റണ്‍സായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് ബ്രാത്വെയ്റ്റ് ക്രീസിലേക്കെത്തുന്നത്. നാല് ഓവര്‍ കഴിഞ്ഞപ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലായി. മൂന്ന് വിക്കറ്റ് മാത്രം കയ്യിലുള്ളപ്പോള്‍ വേണ്ടത് 120ന് മുകളില്‍ റണ്‍സ്. കവര്‍ ഡ്രൈവുകളിലൂടേയും മറ്റും ബൗണ്ടറി കണ്ടെത്തിയ ബ്രാത്വെയ്റ്റിന്റെ ഇന്നിങ്‌സില്‍ പക്ഷേ നിറഞ്ഞത് സിംഗിളുകളും ഡോട്ട് ബോളുകളുമായിരുന്നു. 

റോച്ചും, കോട്രലും ബ്രാത്വെയ്റ്റിന് പിന്തുണ നല്‍കി. കോട്രല്‍ പന്ത് പ്രതിരോധിച്ചിട്ടു, അല്ലെങ്കില്‍ ഒഴിഞ്ഞു മാറി. മൂന്ന് വര്‍ഷമായി ഒന്നും ചെയ്യാനാവാതെ നിന്നൊരു താരം വിന്‍ഡിസിനെ ആ ഘട്ടത്തില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന് ജയം നേടിക്കൊടുക്കുമെന്ന് ആരും കരുതിയില്ല. റണ്‍റേറ്റ് പത്തിന് മുകളിലായിരുന്നു ആ സമയം. 

തന്റെ ഒന്‍പതാം ഓവര്‍ എറിയാനെത്തിയ മാറ്റ് ഹെന്റി വഴങ്ങിയ റണ്‍സ് ഇങ്ങനെയാണ്, 2, 6, 6, 6, 1...ഹെന്റിയുടെ ഓരോ വ്യത്യസ്ത ഡെലിവറിയിലും ബ്രാത്വെയ്റ്റ് റണ്‍സ് കണ്ടെത്തി. ഷോര്‍ട്ട് ബോള്‍ സിക്‌സ്, ഫുള്‍ ടോസ് തേര്‍ഡ് മാനിന് മുകളിലൂടെ പറന്നു, മറ്റൊരു ഫുള്‍ ടോസ് കവറിന് മുകളിലൂടെ...മൂന്ന് പന്തും സിക്‌സ് പറന്നതിന് പിന്നാലെ ഹെന്റിയുടെ അടുത്തേക്ക് വില്യംസനെത്തി. അവരുടെ തന്ത്രങ്ങളും ഫലം കണ്ടില്ല. പിന്നാലെ ബൗണ്ടറി വന്നു. 

80 പന്തില്‍ നിന്നാണ് ബ്രാത്വെയ്റ്റ് സെഞ്ചുറി കുറിച്ചത്. 74 റണ്‍സില്‍ നിന്നും 101ലേക്കെത്താന്‍ ബ്രാത്വെയ്റ്റിന് വേണ്ടിവന്നത് 10 പന്തുകള്‍ മാത്രം. തോറ്റെങ്കിലും ബ്രാത്വെയ്റ്റ് കാത്തിരുന്ന ഇന്നിങ്‌സായിരുന്നു അത്. ക്രിക്കറ്റ് ലോകത്തിന് മറക്കാനാവാത്ത ഇന്നിങ്‌സും....

]]>
ഇന്ന് ആര് ജയിക്കും? 1992ലെ അതേ പോക്കാണ് എങ്കില്‍ പാകിസ്ഥാന്‍!https://www.samakalikamalayalam.com/world-cup-2019/2019/Jun/23/ഇന്ന്-ആര്-ജയിക്കും-1992ലെ-അതേ-പോക്കാണ്-എങ്കില്zwj-പാകിസ്ഥാന്zwj-59206.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/23/ഇന്ന്-ആര്-ജയിക്കും-1992ലെ-അതേ-പോക്കാണ്-എങ്കില്zwj-പാകിസ്ഥാന്zwj-59206.html#comments65f428e7-de87-4533-8492-0fc0a27c0218Sun, 23 Jun 2019 04:55:00 +00002019-06-23T06:10:00.000Zmigrator/api/author/1895920പാകിസ്ഥാന്‍,ലോകകപ്പ്,സൗത്ത് ആഫ്രിക്കWorld Cup 2019ലോകകപ്പില്‍ ഇതുവരെ ഒരു ജയം മാത്രം നേടാനായവര്‍. പോയിന്റ് ടേബിളില്‍ എട്ടും ഒന്‍പതും സ്ഥാനത്ത് നില്‍ക്കുന്നവരുടെ പോരാട്ടമാണ് ഇന്ന് ലോകകപ്പില്‍. സെമി കാണാനാവില്ലെന്ന് ഉറപ്പിച്ചെങ്കിലും തിരിച്ചു വരവിന് രണ്ട് കൂട്ടര്‍ക്കും മുന്‍പിലുള്ള അവസാന അവസരവുമാവും ഇത്. അല്ലെങ്കില്‍ ആശ്വാസ ജയം. 

പാകിസ്ഥാന്റെ ഇംഗ്ലണ്ട് ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം 1992 ലോകകപ്പിലെ തനിയാവര്‍ത്തനം ആണെന്ന് പറയുന്ന ആരാധകര്‍ ഇന്നത്തെ പാകിസ്ഥാന്റെ പ്രകടനം പ്രതീക്ഷയോടെയാണ് കാണുന്നത്. 1992ലെ ലോകകപ്പില്‍ ആദ്യ കളി തോറ്റ പാകിസ്ഥാന്‍ രണ്ടാമത്തെ കളി ജയിച്ചു. മൂന്നാമത്തെ കളി മഴ കൊണ്ടുപോയി. നാലാമത്തേയും അഞ്ചാമത്തേയും കളിയില്‍ തോല്‍വി. പിന്നെയങ്ങോട്ട് കളിച്ച കളികളിലെല്ലാം ജയം പിടിച്ചാണ് പാകിസ്ഥാന്‍ അന്ന് കിരീടം തൊട്ടത്. ഇത് ആവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ് പാക് ആരാധകര്‍. പക്ഷ അത് എളുപ്പമല്ലെന്ന് വ്യക്തം. 

ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ പാക് ടീമിന് നേര്‍ക്കുള്ള ആരാധക രോഷം രൂക്ഷമായിട്ടുണ്ട്. ഇനിയുള്ള കളികളില്‍ ജയം പിടിച്ച് ആരാധകരെ തൃപ്തിപ്പെടുത്തുകയാവും സര്‍ഫ്രാസിന്റേയും സംഘത്തിന്റേയും ലക്ഷ്യം. ഞാന്‍ തനിച്ചല്ല പാകിസ്ഥാനിലേക്ക് മടങ്ങുന്നത്, നിങ്ങള്‍ക്കും ആരാധകരോട് മറുപടി പറയേണ്ടി വരും എന്ന് സര്‍ഫ്രാസ് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പാക് ബൗളിങ് നിരയില്‍ മുഹമ്മദ് അമീര്‍ മാത്രമാണ് മികവ് കാണിക്കുന്നത്. ബാറ്റിങ്ങില്‍ തുടരെ പരാജയപ്പെടുന്ന ഷുഐബ് മാലിക്കിന് മറ്റൊരു അവസരം നല്‍കി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നും കണ്ടറിയണം. 

സൗത്ത് ആഫ്രിക്കയാവട്ടെ കളിയില്‍ ലഭിക്കുന്ന മുന്‍തൂക്കം മുതലെടുക്കാനാവാതെ വീഴുകയാണ്. കീവീസിനെതിരായ കളിയില്‍ അവസരം മുന്നില്‍ വന്നെങ്കിലും കെയിന്‍ വില്യംസനും സംഘത്തിനും ജയത്തിലേക്കെത്താന്‍ വക നല്‍കി. ലോകകപ്പില്‍ പാകിസ്ഥാന് നേര്‍ക്ക് വരുമ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്കാണ് ചരിത്രം മുന്‍തൂക്കം നല്‍കുന്നത്. ലോകകപ്പില്‍ നാല് വട്ടം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സൗത്ത് ആഫ്രിക്ക മൂന്ന് വട്ടം ജയം പിടിച്ചു. പാകിസ്ഥാന്‍ ഒരു കളിയിലും. 

പക്ഷേ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ന് പാകിസ്ഥാന് ലോര്‍ഡ്‌സില്‍ ജയം പിടിക്കാനാവുമെന്ന വിലയിരുത്തലാണ് ശക്തം. 

]]>
എവിടെ 400 കടക്കുമെന്ന് പറഞ്ഞ ഇന്ത്യ? സ്പിന്നര്‍മാരെ കൊന്നുള്ള വരവ് അഫ്ഗാന്റെ മുന്‍പില്‍ ഏറ്റില്ല; ഇവര്‍ക്ക് കയ്യടിക്കണംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/എവിടെ-400-കടക്കുമെന്ന്-പറഞ്ഞ-ഇന്ത്യ-സ്പിന്നര്zwjമാരെ-കൊന്നുള്ള-വരവ്-അഫ്ഗാന്റെ-മുന്zwjപില്zwj-ഏ-59165.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/എവിടെ-400-കടക്കുമെന്ന്-പറഞ്ഞ-ഇന്ത്യ-സ്പിന്നര്zwjമാരെ-കൊന്നുള്ള-വരവ്-അഫ്ഗാന്റെ-മുന്zwjപില്zwj-ഏ-59165.html#commentsf7870fee-8116-404a-a442-6ddf36577cc7Sat, 22 Jun 2019 12:10:00 +00002019-06-22T12:15:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,ലോകകപ്പ്World Cup 2019കളിച്ച മൂന്ന് കളിയിലും ജയം പിടിച്ചാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങിയത്. അഫ്ഗാനിസ്ഥാനാവട്ടെ കളിച്ച അഞ്ച് കളിയിലും തോറ്റെത്തിയവര്‍. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ റണ്‍സ് വാരിക്കൂട്ടുമെന്ന പ്രതീക്ഷ വരാന്‍ രണ്ട് കാരണങ്ങളുണ്ടായിയിരുന്നു. ഇംഗ്ലണ്ട് അവരെ തച്ചുതകര്‍ത്ത വിധം, രണ്ട് അഫ്ഗാനെ നേരിടുന്നതിന് മുന്‍പ് കളിച്ച മൂന്ന് കളിയിലും സ്പിന്നര്‍മാര്‍ക്ക് ഇന്ത്യ വിക്കറ്റ് നല്‍കിയില്ലാ എന്നത്.

സതാംപ്ടണില്‍ ടോസ് ജയിച്ച് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയ പാടെ ഈ പ്രതീക്ഷകളെല്ലാം തെറ്റി. മുപ്പതാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിലേക്ക് ഇന്ത്യ വീണു. ഇന്ത്യയെ പോലൊരു ടീമിനെ ഈ വിധം സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചതിന്റെ ക്രഡിറ്റ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കിയേ മതിയാവു. അര്‍ധശതകം പിന്നിട്ട് കോഹ് ലിക്ക് മാത്രമാണ് ആദ്യ 30 ഓവറില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. 

അതുവരെ സ്പിന്നര്‍മാര്‍ക്ക് ഒരു വിക്കറ്റ് പോലും നല്‍കാതിരുന്ന ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റ് വീഴ്ത്തിയും അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍മാരാണ്. രോഹിത്തും, രാഹുലും, വിജയിയും കോഹ് ലിയുമെല്ലാം അഫ്ഗാന്റെ സ്പിന്‍ കരുത്തിന് മുന്‍പില്‍ കുരുങ്ങി. മുജീബും, മുഹമ്മദ് നബിയും, റാഷിദും റഹ്മത് ഷായും ഇന്ത്യയെ വരിഞ്ഞു മുറുക്കി. ഇംഗ്ലണ്ടിനെതിരെ തലങ്ങും വിലങ്ങും അടി വാങ്ങിക്കൂട്ടിയ അഫ്ഗാന്‍ ബൗളിങ് നിരയുടെ തകര്‍പ്പന്‍ തിരിച്ചു വരവാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ 30 ഓവറുകളില്‍ കാണുന്നത്. ഈ സമയം റണ്‍റേറ്റ് അഞ്ചിന് മുകളിലെത്തിക്കാനും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പാടുപെട്ടു.

ഒരു റണ്‍സ് എടുത്ത് നിന്ന രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കി മുജീബ് ആണ് തുടങ്ങിയത്. പിന്നാലെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച രാഹുലിനെ നബിയുടെ സ്ലോബോള്‍ വെട്ടിലാക്കി. കോഹ് ലിയുമൊത്ത് മികച്ച രീതിയില്‍ സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്തു കളിച്ചിരുന്ന വിജയ് ശങ്കറിനും അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മികവിന് മുന്‍പില്‍ പിടിച്ച് നില്‍ക്കാനായില്ല. റഹ്മത് ഷായുടെ ഡെലിവറിയില്‍ വിജയ് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഉറച്ച് നിന്ന കോഹ് ലിക്ക് പക്ഷേ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കവെ പിഴച്ചു. മുഹമ്മദ് നബിയുടെ ഡെലിവറിയില്‍ ലേറ്റ് കട്ടിന് ശ്രമിച്ച കോഹ് ലി ഷോര്‍ട്ട് തേര്‍ഡ് മാനില്‍ റഹ്മത് ഷായുടെ കൈകളില്‍ ഒതുങ്ങി. 

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി 53 ഓവറാണ് സ്പിന്നര്‍മാര്‍ ഇന്ത്യയ്‌ക്കെതിരെ എറിഞ്ഞത്. വഴങ്ങിയത് 339 റണ്‍സും. 6.39 എന്ന ഇക്കണോമിയില്‍. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇമ്രാന്‍ താഹിറും, ഷംസിയും ചേര്‍ന്ന് 19 ഓവര്‍ എറിഞ്ഞു. ഇവര്‍ വഴങ്ങിയത് 112 റണ്‍സ് ആണ്. മാക്‌സ്വെല്ലും, ആദം സാംപയും അടങ്ങിയ ഓസീസിന്റെ സ്പന്‍ ആക്രമണത്തിന്റെ മുനയൊടിച്ച് 95 റണ്‍സാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നേടിയത്. നാല് സ്പിന്നര്‍മാരെയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഇറക്കിയത്. ഷദാബ്ദ് ഖാന്‍, ഇമാദ് വസിം, ഷുഐബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇറക്കിയിട്ടും ഗുണമുണ്ടായില്ല. പക്ഷേ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ ശരിക്കും കുഴക്കി. 

Related Article

ആദ്യ 25 ഓവറില്‍ ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; രാഹുലും, വിജയിയും മടങ്ങി, പിടികൊടുക്കാതെ കോഹ് ലി അര്‍ധശതകം പിന്നിട്ടു

രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കി മുജീബ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് രാഹുല്‍; തിരിച്ച് അഫ്ഗാനിസ്ഥാനെ വിറപ്പിക്കാന്‍ ഇന്ത്യ

റാഷിദും മുജീബും നബിയും ഇന്ന് പേടിക്കണം; കണക്കുകളില്‍ വ്യക്തമാണ്, ഇന്ത്യയ്ക്ക് സ്പിന്നര്‍മാരോട് ദയയില്ല

]]>
ആദ്യ 25 ഓവറില്‍ ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; രാഹുലും, വിജയിയും മടങ്ങി, പിടികൊടുക്കാതെ കോഹ് ലി അര്‍ധശതകം പിന്നിട്ടുhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/ആദ്യ-25-ഓവറില്zwj-ഇന്ത്യയെ-പിടിച്ചുകെട്ടി-അഫ്ഗാന്zwj-രാഹുലും-വിജയിയും-മടങ്ങി-പിടികൊടുക്കാതെ-കോഹ്-59158.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/ആദ്യ-25-ഓവറില്zwj-ഇന്ത്യയെ-പിടിച്ചുകെട്ടി-അഫ്ഗാന്zwj-രാഹുലും-വിജയിയും-മടങ്ങി-പിടികൊടുക്കാതെ-കോഹ്-59158.html#commentsb7c3c03a-f67a-454b-aed3-c6d46a555fe0Sat, 22 Jun 2019 11:17:00 +00002019-06-22T11:19:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,കോഹ് ലി,കെ എല്‍ രാഹുല്‍,വിജയ് ശങ്കര്‍World Cup 2019ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത് കോഹ് ലി. 48 പന്തില്‍ ഇന്ത്യന്‍ നായകന്‍ അര്‍ധശതകം പിന്നിട്ട് അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് കോഹ് ലി ഇന്ത്യയെ തിരികെ കൊണ്ടുവരുന്നു. ഇംഗ്ലണ്ട് ലോകകപ്പിലെ കോഹ് ലിയുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ഏകദിനത്തിലെ 52ാം അര്‍ശതകവും. 

കോഹ് ലിയുമായി ചേര്‍ന്ന് മികച്ച രീതിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കവെ വിജയ് ശങ്കറും സ്പിന്നിന് മുന്‍പില്‍ വീണു. 29 റണ്‍സ് എടുത്ത് നിന്ന വിജയിയെ റഹ്മത് ഷാ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. 
ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ 20 ഓവറില്‍ ഇന്ത്യയുടെ റണ്‍ഒഴുക്ക് തടയാന്‍ അഫ്ഗാനിസ്ഥാനായി. 22 ഓവര്‍ പിന്നിട്ടപ്പോഴാണ് ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡ് മൂന്നക്കം കടത്താനായത്.  ടോസ് ജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ കഴിയാതെ ഓപ്പണര്‍മാര്‍ മടങ്ങിയതോടെയാണ് ആദ്യ ഓവറുുകളില്‍ ഇന്ത്യയുടെ റണ്‍റേറ്റ് പിന്നോക്കം പോയത്. 

52 പന്തില്‍ നിന്നും 30 റണ്‍സ് കണ്ടെത്തി പതിയെ ഇന്നിങ്‌സ് ഉയര്‍ത്തുന്നതിന് ഇടയില്‍ രാഹുലിനെയും മടക്കി നബിയാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചത്. റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമിച്ച രാഹുലിന് പിഴച്ചു. നബിയുടെ സ്ലോ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് തേര്‍ഡ് മാനില്‍ ഹസ്‌റത്തുള്ളയുടെ കൈകളിലേക്കെത്തി. 

രോഹിത് ശര്‍മ മടങ്ങിയതിന് പിന്നാലെ ക്രീസിലേക്കെത്തിയ കോഹ് ലി പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ചാണ് തുടങ്ങിയത്. ഒരുഘട്ടത്തില്‍ കോ്ഹ് ലിയുടെ സ്‌ട്രൈക്ക് റേറ്റ് 160ന് മുകളിലെത്തുകയും ചെയ്തു. 30 റണ്‍സ് എടുത്ത രാഹുലിനെ നബി മടക്കിയതിന് പിന്നാലെ വിജയ് ശങ്കറെ കൂട്ടുപിടിച്ച് സിംഗിളുകളും, ഡബിളുകളുമെടുത്ത് കോഹ് ലി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ 5ന് മുകളിലേക്ക് ഇന്ത്യയുടെ റണ്‍റേറ്റ് എത്തിയില്ല. 

Related Article

രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കി മുജീബ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് രാഹുല്‍; തിരിച്ച് അഫ്ഗാനിസ്ഥാനെ വിറപ്പിക്കാന്‍ ഇന്ത്യ

]]>
ഇത് ഇന്ത്യയുടെ എവേ ജേഴ്‌സി? ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക ഈ കുപ്പായത്തില്‍? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/ഇത്-ഇന്ത്യയുടെ-എവേ-ജേഴ്zwnjസി-ഇംഗ്ലണ്ടിനെതിരെ-ഇറങ്ങുക-ഈ-കുപ്പായത്തില്zwj-സമൂഹമാധ്യമങ്ങളില്zwj--59152.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/ഇത്-ഇന്ത്യയുടെ-എവേ-ജേഴ്zwnjസി-ഇംഗ്ലണ്ടിനെതിരെ-ഇറങ്ങുക-ഈ-കുപ്പായത്തില്zwj-സമൂഹമാധ്യമങ്ങളില്zwj--59152.html#comments0367bd95-426e-414e-a097-5ca8e6fc8d20Sat, 22 Jun 2019 09:48:00 +00002019-06-22T10:40:00.000Zmigrator/api/author/1895920ലോകകപ്പ്,ജേഴ്‌സിWorld Cup 2019ലോകകപ്പിലെ ഇന്ത്യയുടെ എവേ ജേഴ്‌സി എങ്ങനെയാവും. ഓറഞ്ച് നിറത്തിലെ ജേഴ്‌സിയാവും ഇന്ത്യ ഇറങ്ങുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ എവേ ജേഴ്‌സി എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ഒരു ഓറഞ്ച് ജേഴ്‌സിയുടെ ഫോട്ടോ പ്രചരിക്കുന്നുണ്ട്. 

ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 30ന് ഇറങ്ങുമ്പോള്‍ മെന്‍ ഇന്‍ ബ്ലൂ ഓറഞ്ച് കുപ്പായമാവും അണിയുക. ഇംഗ്ലണ്ട് ഒഴികെ മറ്റ് 9 ടീമുകളും എവേ ജേഴ്‌സിയുമായിട്ടാണ് എത്തിയത്. ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ തങ്ങളുടെ എവേ ജേഴ്‌സിയില്‍ ഇറങ്ങി കഴിഞ്ഞു. 

ഇനി ഇന്ത്യയുടെ ഊഴമാണ്. എങ്ങനെയാവും ഇന്ത്യയുടെ എവേ ജേഴ്‌സി എന്നത് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ആരാധകരില്‍ കൗതുകം തീര്‍ത്തിരുന്നു. കൈകളില്‍ ഓറഞ്ചും, കോളറിലും നടുവിലും കടും നീലയുമായിട്ടുള്ള ജേഴ്‌സിയാണ് ഇന്ത്യയുടെ എവേ ജേഴ്‌സി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

]]>
രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കി മുജീബ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് രാഹുല്‍; തിരിച്ച് അഫ്ഗാനിസ്ഥാനെ വിറപ്പിക്കാന്‍ ഇന്ത്യhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/രോഹിത്തിന്റെ-ഓഫ്-സ്റ്റംപ്-ഇളക്കി-മുജീബ്-ഭാഗ്യം-കൊണ്ട്-രക്ഷപെട്ട്-രാഹുല്zwj-തിരിച്ച്-അഫ്ഗാനിസ്ഥാനെ--59154.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/രോഹിത്തിന്റെ-ഓഫ്-സ്റ്റംപ്-ഇളക്കി-മുജീബ്-ഭാഗ്യം-കൊണ്ട്-രക്ഷപെട്ട്-രാഹുല്zwj-തിരിച്ച്-അഫ്ഗാനിസ്ഥാനെ--59154.html#comments2d5922e3-55b8-42ae-ae0e-672b1667265dSat, 22 Jun 2019 10:03:00 +00002019-06-22T10:39:00.000Zmigrator/api/author/1895920ലോകകപ്പ്,രോഹിത് ശര്‍മ,മുജീബ് റഹ്മാന്‍World Cup 2019സ്പിന്നിലൂടെ ഇന്ത്യയെ ആക്രമിച്ച് അഫ്ഗാനിസ്ഥാന്റെ തുടക്കം. ലോകകപ്പ് കളിക്കുന്ന പതിനെട്ടുകാരന്‍ മുജീബ് റഹ്മാന്‍ ഇന്ത്യയുടെ സൂപ്പര്‍ താരം രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ കൂടാരം കയറ്റി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആഗ്രഹിച്ചത് പോലൊരു തുടക്കം സതാംപ്ടണില്‍ മുജീബ് അനുവദിച്ചില്ല. ഇംഗ്ലണ്ട് ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തെ പുറത്താക്കുന്ന ആദ്യ സ്പിന്നറുമായി മുജീബ്‌

മുജീബാണ് അഫ്ഗാനിസ്ഥാന്റെ ബൗളിങ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ മുജീബ് വഴങ്ങിയത് മൂന്ന് റണ്‍സ് മാത്രം. തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ മുജീബ് കൂടുതല്‍ ആക്രമണകാരിയായി. 10 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് നിന്ന രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കിയാണ് മുജീബ് ആ വിക്കറ്റ് ആഘോഷിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലേത് പോലെ തന്നെ പതിയെ തുടങ്ങാനാണ് രോഹിത് ലക്ഷ്യം വെച്ചത്. പക്ഷേ മുജീബിന്റെ കുത്തിത്തിരിഞ്ഞെത്തിയ പന്ത് രോഹിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

അഞ്ചാമത്തെ ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ അഫ്തബ് അലമിന്റെ ഡെലിവറിയില്‍ നിന്ന് ഭാഗ്യം കൊണ്ട് രാഹുല്‍ രക്ഷപെടുകയായിരുന്നു. സെക്കന്‍ഡ് സ്ലിപ്പിനും വിക്കറ്റ് കീപ്പര്‍ക്കും ഇടയിലൂടെ എഡ്ജ് ചെയ്‌തെത്തിയ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു. ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡറുണ്ടായിരുന്നു എങ്കില്‍ ഇന്ത്യയ്ക്ക് മറ്റൊരു ആഘാതം കൂടി നേരിടേണ്ടി വന്നേനെ. 

തുടരെ ബൗണ്ടറി പായിച്ചാണ് ആദ്യ വിക്കറ്റ് വീണതിന്റെ പ്രഹരത്തില്‍ നിന്നും ഇന്ത്യയെ കരകയറ്റാന്‍ കോഹ് ലി ശ്രമിച്ചത്. അലമിനെ തുടരെ രണ്ട് വട്ടം എട്ടാമത്തെ ഓവറില്‍ കോഹ് ലി ബൗണ്ടറി കടത്തി. സ്‌ക്വയറിലൂടെ ഫഌക് ചെയ്തായിരുന്നു ആദ്യത്തേത്. കവര്‍ പോയിന്റിലൂടെയായിരുന്നു രണ്ടാമത്തെ ബൗണ്ടറി. 

]]>
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ഭുവിക്ക് പകരം ഷമി, റിഷഭ് പന്തിന് ഇടമില്ലhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/അഫ്ഗാനിസ്ഥാനെതിരെ-ഇന്ത്യ-ആദ്യം-ബാറ്റ്-ചെയ്യും-ഭുവിക്ക്-പകരം-ഷമി-റിഷഭ്-പന്തിന്-ഇടമില്ല-59148.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/അഫ്ഗാനിസ്ഥാനെതിരെ-ഇന്ത്യ-ആദ്യം-ബാറ്റ്-ചെയ്യും-ഭുവിക്ക്-പകരം-ഷമി-റിഷഭ്-പന്തിന്-ഇടമില്ല-59148.html#comments0055afc9-dd86-42df-8eec-e4f89bd1e19aSat, 22 Jun 2019 09:07:00 +00002019-06-22T09:14:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,ലോകകപ്പ്,റാഷിദ് ഖാന്‍World Cup 2019സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി ടീമിലേക്കെത്തി. റിഷഭ് പന്തിന് പ്ലേയിങ് ഇലവനില്‍ ഇടംനേടാനായില്ല. വിജയ് ശങ്കര്‍ ഇന്ത്യയുടെ നാലാം സ്ഥാനത്ത് തുടരും. 

അഫ്ഗാനിസ്ഥാനെതിരെ ജയം പിടിച്ചാല്‍ ഇന്ത്യയുടെ ലോകകപ്പിലെ 50ാം ജയമാവും അത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് വലിയ ഗ്രൗണ്ടായ സതാംപ്ടണിലേത്. എന്നാല്‍ ക്വിക്ക് ബൗളര്‍മാര്‍ക്ക് കളിയുടെ തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താനാവും. ഇവിടെ മഴ കളി മുടക്കിയ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയുടെ രണ്ട് വിക്കറ്റുകള്‍ ഏഴ് ഓവറിനുള്ളില്‍ വിന്‍ഡിസ് പേസര്‍മാര്‍ വീഴ്ത്തിയിരുന്നു. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ആദ്യ ഓവറുകള്‍ നിര്‍ണായകമാവും. 
എന്നാല്‍, സതാംപ്ടണ്‍ ബാറ്റ്‌സ്മാര്‍ക്ക് മികവ് കാണിക്കാന്‍ കഴിഞ്ഞതും കഴിഞ്ഞ നാളുകളില്‍ കണ്ടു. ലോകകപ്പിന് മുന്‍പുള്ള ഏകദിന പരമ്പരയില്‍ പാകിസ്ഥാനെതിരെ ഇവിടെ ഇംഗ്ലണ്ട് 373 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

അഫ്ഗാന്റേത് സ്പിന്‍ കരുത്താണെങ്കിലും, ദയയില്ലാതെ ഇംഗ്ലണ്ട് തച്ചു തകര്‍ത്തതിന് പിന്നാലെ സമാനമായ ട്രീറ്റ്‌മെന്റ് തന്നെയാണ് ഇന്ത്യയില്‍ നിന്നും അഫ്ഗാനിസ്ഥാന് നേരിടേണ്ടി വരിക എന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ വരവ്. അഫ്ഗാനിസ്ഥാനാവട്ടെ ടൂര്‍ണമെന്റില്‍ മികവ് കാട്ടി അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. 

]]>
2011 ആവര്‍ത്തിക്കുകയല്ല! 2011നേക്കാള്‍ ആധികാരികമായാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിലെ പോക്ക്https://www.samakalikamalayalam.com/world-cup-2019/2019/Jun/22/2011ലെ-ലോകകപ്പ്-ജയം-ആവര്zwjത്തിക്കുകയല്ല-2011നേക്കാള്zwj-ആധികാരികമായാണ്-ഇന്ത്യയുടെ-ഇംഗ്ലണ്ടിലെ-പ-59145.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/2011ലെ-ലോകകപ്പ്-ജയം-ആവര്zwjത്തിക്കുകയല്ല-2011നേക്കാള്zwj-ആധികാരികമായാണ്-ഇന്ത്യയുടെ-ഇംഗ്ലണ്ടിലെ-പ-59145.html#comments304ef3a7-434f-479f-8f19-37ec7a670589Sat, 22 Jun 2019 08:33:00 +00002019-06-22T08:39:00.000Zmigrator/api/author/1895920ലോകകപ്പ്,ധോനിWorld Cup 2019ഇംഗ്ലണ്ട് ലോകകപ്പില്‍ എല്ലാ അര്‍ഥത്തിലും ആധികാരികത പുലര്‍ത്തിയാണ് ഇന്ത്യയുടെ കളി. ശക്തരായ നാല് ടീമുകള്‍ക്കെതിരെ ഇറങ്ങിയതിന് ശേഷം അഫ്ഗാനിസ്ഥാന്റെ മുന്നിലേക്കെത്തുമ്പോള്‍ സമ്മര്‍ദ്ദമേതും ഇന്ത്യയ്ക്കില്ല. സെമി ഉറപ്പിക്കാനുള്ള എല്ലാ വഴിയും ഇന്ത്യയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ 2011 ലോകകപ്പിലെ കണക്കുകള്‍ കൂടി ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. 

2011 ലോകകപ്പിന് ഇന്ത്യന്‍ മണ്ണില്‍ നടന്നത് എന്ന ആനുകൂല്യമുണ്ട്. സ്പിന്നര്‍മാര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുന്നത് സ്വാഭാവികം. എന്നാല്‍, ഇംഗ്ലണ്ടിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് അതേ മേധാവിത്വം പുലര്‍ത്താനാവുന്നു എന്നതാണ് ഇന്ത്യയുടെ മുന്‍തൂക്കം വര്‍ധിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ സ്പന്നര്‍മാര്‍ 9 വിക്കറ്റ് വീഴ്ത്തി. 

2011 ലോകകപ്പില്‍ 9 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചേര്‍ന്ന് വീഴ്ത്തിയത്. 2011 ലോകകപ്പില്‍ പേസാക്രമണത്തില്‍ സഹീര്‍ ഖാനായിരുന്നു ധോനിയുടെ പ്രധാന ആയുധം. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനും, റിവേഴ്‌സ് സ്വിങ്ങിനുള്‍പ്പെടെ പിച്ചില്‍ നിന്ന് സാധ്യത വരുമ്പോല്‍ പന്തേല്‍പ്പിക്കാനും സഹീറുണ്ടായിരുന്നു. ധോനിക്ക് സഹീര്‍ ആയിരുന്നു എങ്കില്‍ കോഹ് ലിക്ക് ബൂമ്രയാണ്. 

ന്യൂബോളിലും ഡെത്ത് ഓവറുകളിലും സഹീറിന്റേത് പോലെ ബൂമ്രയ്ക്കും കളി പിടിക്കാനാവുന്നു. ബൂമ്രയ്‌ക്കൊപ്പം വിക്കറ്റ് വീഴ്ത്താന്‍ പ്രാപ്തമായ ഭുവി, ഷമി, ഹര്‍ദിക്, വിജയ് എന്നിവരും കോഹ് ലിക്കൊപ്പമുണ്ട്. മൂന്ന് കളികള്‍ പിന്നിടുമ്പോള്‍ 14 വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍മാര്‍ ഇതുവരെ വീഴ്ത്തിയത്. വഴങ്ങിയത് 415 റണ്‍സും. 2011 ലോകകപ്പില്‍ 35 വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍മാര്‍ വീഴ്ത്തിയത്. 

2015 ലോകകപ്പിലും 1992 ലോകകപ്പിലും 49 വിക്കറ്റ് വീതം വീഴ്ത്തിയതാണ് ഇന്ത്യന്‍ പേസ് നിരയുടെ മികച്ച നേട്ടം. ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരുമെല്ലാം ഈ റെക്കോര്‍ഡുകളെല്ലാം ഇംഗ്ലണ്ടില്‍ മറികടന്നേക്കുമെന്ന സൂചനയാണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് വരുന്നത്.

]]>
ഹെറ്റ്മയറും ഗെയിലും റസലും ഉണരുമോ? കീവീസും വിന്‍ഡിസും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇവരുടെ കളി നോക്കണംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/ഹെറ്റ്മയറും-ഗെയിലും-റസലും-ഉണരുമോ-കീവീസും-വിന്zwjഡിസും-നേര്zwjക്കുനേര്zwj-വരുമ്പോള്zwj-ഇവരുടെ-59141.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/ഹെറ്റ്മയറും-ഗെയിലും-റസലും-ഉണരുമോ-കീവീസും-വിന്zwjഡിസും-നേര്zwjക്കുനേര്zwj-വരുമ്പോള്zwj-ഇവരുടെ-59141.html#comments80985127-0d35-4b60-8a02-e4b000e41623Sat, 22 Jun 2019 07:26:00 +00002019-06-22T07:29:00.000Zmigrator/api/author/1895920ഫെര്‍ഗൂസന്‍,കെയിന്‍ വില്യംസണ്‍,വിന്‍ഡിസ്World Cup 2019സെമി ഉറപ്പിക്കണം, പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തണം. വിന്‍ഡിസിനെതിരെ ഇന്ന് ഇറങ്ങുമ്പോള്‍ കീവീസിന്റെ ലക്ഷ്യം അതാണ്. പക്ഷേ, എന്ത് വില കൊടുത്തും തിരികെ കയറാന്‍ ഉറച്ചാവും വിന്‍ഡിസ് ഇറങ്ങുന്നത്. 

അഞ്ച് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് ടേബിളില്‍ ഏഴാമതാണ് വിന്‍ഡിസ് ഇപ്പോള്‍. ബംഗ്ലാദേശിന്റെ പക്കല്‍ നിന്നും ആഘാതം ഏറ്റുവാങ്ങിയാണ് വിന്‍ഡിസിന്റെ നില്‍പ്പ്. ഹെറ്റ്മയര്‍, ഗെയില്‍, ഗെയില്‍ എന്നിങ്ങനെ കൂറ്റനടി വീരന്മാരുള്ള ടീമാണ് ലോകകപ്പില്‍ താളം കണ്ടെത്താനാവാതെ വിഷമിക്കുന്നത്. 

ഇംഗ്ലണ്ടിനെ ലങ്ക തോല്‍പ്പിക്കുക കൂടി ചെയ്തതോടെ എന്തും സംഭവിക്കാവുന്ന ലോകകപ്പ് എന്ന പരിവേശം ഇംഗ്ലണ്ട് ലോകകപ്പിന് ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ കീവീസിന് പേടിക്കണം. ലോകകപ്പിലെ ശക്തരും, ശക്തി വീണ്ടെടുക്കന്‍ വരുന്നവരും പോരിനിറങ്ങുമ്പോള്‍ നിര്‍ണായകമാവുക ഇവരുടെ പ്രകടനങ്ങളാവും.

ഹെറ്റ്മയര്‍

ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തനായ താരമാണ് ഹെറ്റ്മയര്‍. ബംഗ്ലാദേശിനെതിരെ ക്രീസിലിറങ്ങിയപ്പോള്‍ തന്നെ കൂറ്റനടികള്‍ക്കാണ് ഹെറ്റ്മയര്‍ ശ്രമിച്ചിരുന്നത്. കീവീസിനെതിരെ ഇറങ്ങുമ്പോഴും ഈ വിന്‍ഡിസ് യുവതാരത്തിന്റെ സമീപനത്തില്‍ മാറ്റമുണ്ടാവും എന്ന് തോന്നുന്നില്ല. മാത്രമല്ല, വിന്‍ഡിസിന് ജയം അനിവാര്യമായി നില്‍ക്കുമ്പോള്‍ രണ്ടും കല്‍പ്പിച്ചാവും ഹെറ്റ്മയറിന്റേയും കളി. 

ഷായ് ഹോപ്പ്

തുടക്കത്തില്‍ കരുതലോടെ കളിച്ച് നങ്കൂരമിട്ട് ടീമിന് അടിത്തറ പാകുകയാണ് ഹോപ്പിന്റെ ശൈലി.  ബംഗ്ലാദേശിനെതിരെ 96 റണ്‍സ് എടുത്തപ്പോള്‍ ഹോപ്പില്‍ നിന്ന് വന്നത് ഒരു സിക്‌സും നാല് ഫോറും മാത്രമാണ്. ഹോപ്പ് ഇന്നിങ് കെട്ടിപ്പടുത്ത് കഴിയുമ്പോള്‍ കൂറ്റനടികള്‍ക്ക് ഹെറ്റ്മയര്‍, റസല്‍, ഹോള്‍ഡര്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു. കീവീസ് ബൗളിങ് നിരയുടെ ക്ഷമയും ഹോപ്പ് പരീക്ഷിക്കും. 

ലെവിസ്

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികവ് കാണിക്കാന്‍ സാധിക്കുന്ന താരമാണ് ലെവിസ്. അന്‍പതുകളിലെത്തിയാല്‍ വലിയ സ്‌കോറിലേക്ക് ഇന്നിങ്‌സ് ഉയര്‍ത്താനുള്ള ശേഷിയും ലെവിസിനുണ്ട്. ബംഗ്ലാദേശിനെതിരെ ഗെയിലിന്റെ വിക്കറ്റ് വീണിട്ടും പതറാതെ 70 റണ്‍സ് എടുത്തായിരുന്നു ലെവിസ് മടങ്ങിയത്. ഓപ്പണിങ്ങില്‍ ലെവിസിന്റെ കളി ബംഗ്ലാദേശിന് നിര്‍ണായകമാവും. 

കെയിന്‍ വില്യംസണ്‍

ലോകകപ്പില്‍ സ്ഥിരത പുലര്‍ത്തി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് വില്യംസണ്‍. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിന് വില്യംസണെ പൂര്‍ണമായും വിശ്വസിക്കാം. ബാറ്റ്‌സ്മാന്മാര്‍ ഒന്നാന്നായി മടങ്ങിയപ്പോള്‍ ഗ്രാന്‍ഡ്‌ഹോമിനെ കൂട്ടുപിടിച്ച് ക്ഷമയോടെയുള്ള വില്യംസണിന്റെ ഇന്നിങ്‌സാണ് കീവീസിന് തുണയായത്. വിന്‍ഡിസ് ബൗളര്‍മാരുടെ ക്ഷമ വില്യംസണ്‍ വല്ലാതെ പരീക്ഷിക്കുമെന്ന് വ്യക്തം. 

ഫെര്‍ഗൂസന്‍

കീവീസിന്റെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ കളിയില്‍ ഫെര്‍ഗൂസനായിരുന്നു ഏറ്റവും അപകടകാരി. മൂന്ന് വിക്കറ്റാണ് അവിടെ ഫെര്‍ഗൂസന്‍ വീഴ്ത്തിയത്. ബോള്‍ട്ടിനും ഗ്രാന്‍ഡ്‌ഹോമിനും ഒപ്പം ഫെര്‍ഗൂസനും കൂടി ചേരുമ്പോള്‍ വിന്‍ഡിസിന് അതിജീവിക്കുക ബുദ്ധിമുട്ടാവും.
 

]]>
പാക് താരങ്ങളെ പൊരിച്ചത് ഫിറ്റ്‌നസിന്റെ പേരില്‍, മലിംഗയെ കണ്ടതിന് പിന്നാലെ ഫിറ്റ്‌നസിന് ക്രിക്കറ്റില്‍ ഒരു റോളുമില്ലെന്നായി!https://www.samakalikamalayalam.com/world-cup-2019/2019/Jun/22/പാക്-താരങ്ങളെ-പൊരിച്ചത്-ഫിറ്റ്zwnjനസിന്റെ-പേരില്zwj-മലിംഗയെ-കണ്ടതിന്-പിന്നാലെ-ഫിറ്റ്zwnjനസിന്--59136.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/പാക്-താരങ്ങളെ-പൊരിച്ചത്-ഫിറ്റ്zwnjനസിന്റെ-പേരില്zwj-മലിംഗയെ-കണ്ടതിന്-പിന്നാലെ-ഫിറ്റ്zwnjനസിന്--59136.html#comments9ebc4020-80c2-4f50-8a2c-eb0dcc767ee2Sat, 22 Jun 2019 06:33:00 +00002019-06-22T06:33:00.000Zmigrator/api/author/1895920ശ്രീലങ്ക,ലോകകപ്പ്,ഫിറ്റ്‌നസ്,ലസിത് മലിംഗWorld Cup 2019ഇന്ത്യയ്‌ക്കെതിരെ തോല്‍വി നേരിട്ടതിന് പിന്നാലെ പാക് താരങ്ങളുടെ ഫിറ്റ്‌നസില്‍ ചൂണ്ടിയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയത്. പക്ഷേ ഇംഗ്ലണ്ടിനെ ശ്രീലങ്ക വീഴ്ത്തിയതിന് പിന്നാലെ ഫിറ്റ്‌നസിനെയൊക്കെ എടുത്ത് കാട്ടില്‍ കളയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. കാരണം ഒന്നേയുള്ളു, ഡ്രസിങ് റൂമില്‍ ജേഴ്‌സിയണിയാതെ നില്‍ക്കുന്ന മലിംഗ. 

232 റണ്‍സ് എന്ന ഇംഗ്ലണ്ടിനെ സംബന്ധിച്ച് താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ആതിഥേയരെ വീഴ്ത്തിയത് മലിംഗയാണ്. ഇന്നിങ്‌സിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ബെയര്‍‌സ്റ്റോയെ മലിംഗ കൂടാരം കയറ്റി. ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമായപ്പോഴേക്കും ഓപ്പണര്‍ വിന്‍സിനേയും മടക്കി ഇംഗ്ലണ്ടിനെ മലിംഗ സമ്മര്‍ദ്ദത്തിലാക്കി. 

]]>
റാഷിദും മുജീബും നബിയും ഇന്ന് പേടിക്കണം; കണക്കുകളില്‍ വ്യക്തമാണ്, ഇന്ത്യയ്ക്ക് സ്പിന്നര്‍മാരോട് ദയയില്ലhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/റാഷിദും-മുജീബും-നബിയും-ഇന്ന്-പേടിക്കണം-കണക്കുകളില്zwj-വ്യക്തമാണ്-ഇന്ത്യയ്ക്ക്-സ്പിന്നര്zwjമാരോട്-59130.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/റാഷിദും-മുജീബും-നബിയും-ഇന്ന്-പേടിക്കണം-കണക്കുകളില്zwj-വ്യക്തമാണ്-ഇന്ത്യയ്ക്ക്-സ്പിന്നര്zwjമാരോട്-59130.html#commentsc9c977f6-0015-40fe-bcb2-e0f553b5032bSat, 22 Jun 2019 05:30:00 +00002019-06-22T05:30:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,ലോകകപ്പ്,സ്പിന്‍World Cup 20192019 ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് വീഴ്ത്താന്‍ എതിര്‍ ടീമിലെ സ്പിന്നര്‍മാര്‍ക്കായിട്ടില്ല. ഈ സമയത്താണ് സ്പിന്‍ കരുത്തില്‍ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നിലേക്ക് വരുന്നത്. മുജീബിനും, റാഷിദ് ഖാനും നബിക്കുമെല്ലാം ഇന്ത്യയ്‌ക്കെതിരായ മത്സരം വലിയ വെല്ലുവിളി തന്നെയാവുമെന്ന് വ്യക്തം. 

ഇംഗ്ലണ്ടിനെതിരെ തലങ്ങും വിലങ്ങും തല്ലുവാങ്ങി നില്‍ക്കുന്ന റാഷിദ് ഖാന് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുമ്പോഴും കാര്യങ്ങള്‍ തീരെ സുഖകരമല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി 53 ഓവറാണ് സ്പിന്നര്‍മാര്‍ ഇന്ത്യയ്‌ക്കെതിരെ എറിഞ്ഞത്. വഴങ്ങിയത് 339 റണ്‍സും. 6.39 എന്ന ഇക്കണോമിയില്‍. 

ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇമ്രാന്‍ താഹിറും, ഷംസിയും ചേര്‍ന്ന് 19 ഓവര്‍ എറിഞ്ഞു. ഇവര്‍ വഴങ്ങിയത് 112 റണ്‍സ് ആണ്. മാക്‌സ്വെല്ലും, ആദം സാംപയും അടങ്ങിയ ഓസീസിന്റെ സ്പന്‍ ആക്രമണത്തിന്റെ മുനയൊടിച്ച് 95 റണ്‍സാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നേടിയത്. നാല് സ്പിന്നര്‍മാരെയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഇറക്കിയത്. 

ഷദാബ്ദ് ഖാന്‍, ഇമാദ് വസിം, ഷുഐബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇറക്കിയിട്ടും ഗുണമുണ്ടായില്ല. സ്പിന്‍ കരുത്തില്‍ ലോകകപ്പ് കളിക്കാനെത്തിയ അഫ്ഗാനിസ്ഥാനെ പക്ഷേ ബാറ്റ്‌സ്മാന്മാര്‍ ഒരു ദയയുമില്ലാതെ നേരിടുന്നതാണ് കണ്ടത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഇംഗ്ലണ്ടിനെതിരേയും സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയും വിക്കറ്റ് വീഴ്ത്താന്‍ റാഷിദിന് ആയിട്ടില്ല. കഴിഞ്ഞ രണ്ട് കളികളില്‍ നിന്നുള്ള 16 ഓവറില്‍ 155 റണ്‍സാണ് റാഷിദ് വഴങ്ങിയത്. മോര്‍ഗന്‍ റാഷിദിനെ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയത് മാത്രം ഏഴ് വട്ടം. 

]]>
കഴിഞ്ഞ രണ്ട് കളിയിലും നാലാമനായത് ഹര്‍ദിക്, എന്തുകൊണ്ട്? അതിനുള്ള ഉത്തരം പന്തിനെ പ്ലേയിങ് ഇലവനിലേക്ക് എത്തിക്കുംhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/കഴിഞ്ഞ-രണ്ട്-കളിയിലും-നാലാമനായത്-ഹര്zwjദിക്-എന്തുകൊണ്ട്-അതിനുള്ള-ഉത്തരം-പന്തിനെ-പ്ലേയിങ്-ഇലവനിലേക്-59128.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/22/കഴിഞ്ഞ-രണ്ട്-കളിയിലും-നാലാമനായത്-ഹര്zwjദിക്-എന്തുകൊണ്ട്-അതിനുള്ള-ഉത്തരം-പന്തിനെ-പ്ലേയിങ്-ഇലവനിലേക്-59128.html#commentsf71c0bf8-8bff-4367-88e9-005c9e98f86eSat, 22 Jun 2019 04:53:00 +00002019-06-22T04:58:00.000Zmigrator/api/author/1895920ലോകകപ്പ്,റിഷഭ് പന്ത്,വിജയ് ശങ്കര്‍World Cup 2019മഴ കൊണ്ടുപോയ കീവീസിനെതിരായ മത്സരം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റ് മൂന്ന് കളികളില്‍ രണ്ടിലും ഹര്‍ദിക്കായിരുന്നു നായാലമായി ഇറങ്ങിയത്. റണ്‍റേറ്റ് ഉയര്‍ത്തുക ലക്ഷ്യമിട്ടായിരുന്നു ഹര്‍ദിക്കിനെ നാലാമനായി ഇറക്കിയത്. എന്തുകൊണ്ട് റിഷഭ് പന്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതില്‍ നിന്ന് ലഭിക്കും. 

ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് എത്തിയതിന് പിന്നാലെ ആദ്യ മത്സരത്തില്‍ തന്നെ പന്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന് വ്യക്തമല്ല. പക്ഷേ, കഴിഞ്ഞ കളികളില്‍ ഇന്ത്യ സ്വീകരിച്ച നയം വെച്ച് നോക്കുമ്പോള്‍ പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യയുടെ ബാറ്റിങ് പൊസിഷനിലെ നാലാം സ്ഥാനത്ത് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്ന താരത്തെയാണ് ആവശ്യപ്പെടുന്നത്. ഓപ്പണര്‍മാര്‍ക്ക് റണ്‍റേറ്റ് ഉയര്‍ത്തി നിര്‍ത്തി റണ്‍സ് കണ്ടെത്താനായില്ലെങ്കില്‍ മധ്യനിരയില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ പാകത്തില്‍ ഒരു താരം ഇന്ത്യയ്ക്ക് വേണം. ഹര്‍ദിക്കാണ് കഴിഞ്ഞ കളികളില്‍ ആ റോളിലേക്കെത്തിയത്. 

എന്നാല്‍, പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ഓപ്പണര്‍മാരായ രാഹുലിനും, രോഹിത്തിനും റണ്‍റേറ്റ് ഉയര്‍ത്തുന്നതിന്റെ സമ്മര്‍ദ്ദം ഇല്ലാതെ കളിക്കാം. പാകിസ്ഥാനെതിരെ രോഹിത് ശര്‍മ തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്തെങ്കിലും തുടക്കത്തില്‍ പതുക്കെയായിരുന്നു ഇന്നിങ്‌സ് കെട്ടിപ്പടുത്തിയത്‌. രാഹുലാവട്ടെ 57 റണ്‍സ് നേടിയത് 78 പന്തില്‍ നിന്നും. 
നിലവില്‍ നാലാം സ്ഥാനത്ത് കളിക്കുന്ന വിജയ് ശങ്കര്‍ പാകിസ്ഥാനെതിരെ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നത് വ്യക്തമായിരുന്നു. ബൗളിങ്ങില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത് പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ വിജയ് ശങ്കറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. എങ്കിലും മധ്യനിരയില്‍ പന്ത് എത്തുന്നതാവും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ ശക്തി പകരുക. 

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ആദ്യ ഏഴ് സ്ഥാനത്ത് ഒരു ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ ഇല്ല എന്നത് പന്തിന്റെ സാധ്യത കൂട്ടുന്നു. പൊടുന്നനെ കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തമായ താരം എന്ന വിലയിരുത്തലും പന്തിന് കാര്യങ്ങള്‍ അനുകൂലമാക്കും. ഇംഗ്ലണ്ട്, വിന്‍ഡിസ് പോലെ ടീമുകളെ നേരിടുമ്പോള്‍ 350ന് മുകളില്‍ സ്‌കോര്‍ ചെയ്യേണ്ട ഘട്ടങ്ങളിലും പന്തും ഹര്‍ദിക്കും മധ്യനിരയില്‍ വരുന്നത് ഇന്ത്യയ്ക്ക് കരുത്ത് നല്‍കും. 

ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും ആന്‍ഡേഴ്‌സന്‍, ബ്രോഡ്, ഹസല്‍വുഡ്, കമിന്‍സ് എന്നിവരുടെ ബൗളിങ് ആക്രമണത്തെ നേരിട്ട് ടെസ്റ്റില്‍ സെഞ്ചുറി നേടിയ താരമാണ് പന്ത് എന്നതും നമ്മള്‍ മറക്കരുത്. 2011 ലോകകപ്പില്‍ സുരേഷ് റെയ്‌ന ഇന്ത്യയ്ക്ക് വേണ്ടി സാഹചര്യത്തിനൊത്ത് ഉയര്‍ന്നത് പോലെ ഇത്തവണ പന്തും ഉയരില്ലെന്ന് ആര് കണ്ടു.....
 

]]>
വിനോദത്തിനായി സമയമൊരുപാട് നീക്കിവയ്ക്കണം, ഇംഗ്ലണ്ടിലേക്ക് എത്തിയപ്പോള്‍ അതുറപ്പിച്ചതാണ്; കോഹ് ലി പറയുന്നുhttps://www.samakalikamalayalam.com/world-cup-2019/2019/Jun/19/വിനോദത്തിനായി-സമയമൊരുപാട്-നീക്കിവയ്ക്കണം-ഇംഗ്ലണ്ടിലേക്ക്-എത്തിയപ്പോള്zwj-അതുറപ്പിച്ചതാണ്-കോഹ്-ലി-പ-58903.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/19/വിനോദത്തിനായി-സമയമൊരുപാട്-നീക്കിവയ്ക്കണം-ഇംഗ്ലണ്ടിലേക്ക്-എത്തിയപ്പോള്zwj-അതുറപ്പിച്ചതാണ്-കോഹ്-ലി-പ-58903.html#commentse77bf269-5ad3-4b83-8021-ae6051838412Wed, 19 Jun 2019 11:54:00 +00002019-06-19T12:05:00.000Zmigrator/api/author/1895920അഫ്ഗാനിസ്ഥാന്‍,കോഹ് ലി,ലോകകപ്പ്World Cup 2019അഫ്ഗാനിസ്ഥാനെയെന്നല്ല, ലോകകപ്പിലെ ഒരു ടീമിനേയും ഇന്ത്യ നിസാരരായി കാണുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. അഫ്ഗാനിസ്ഥാനെതിരായ കളി ഗൗരവമായി തന്നെയാണ് കാണുന്നത്. ലോകകപ്പിലെ എല്ലാ മത്സരവും ജയിക്കുക എന്നതാണ് ലക്ഷ്യമെന്നും കോഹ് ലി പറഞ്ഞു. 

ഓരോ കളിക്കിടയിലും വലിയ ദൈര്‍ഘ്യമുണ്ട്. അത് വളരെയധികം സഹായിക്കുന്നുണ്ട്. ഓരോ കളിക്ക് ശേഷവും തിരിച്ചു വരാന്‍ ഈ ഗ്യാപ് സഹായിക്കുന്നു. ലോകകപ്പിലെ ഒരു മത്സരവും എളുപ്പമല്ല. പ്രൊഫഷണലായി, പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടതുമുണ്ടെന്ന് കോഹ് ലി പറയുന്നു. 

ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് എത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചിരുന്നത് വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തണം എന്നാണ്. കാരണം, ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്. കളിക്കാരെല്ലാം അത് ആസ്വദിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഫീല്‍ഡിന് പുറത്തും, പരിശീലന സമയത്ത് വരെ തമാശകള്‍ പറഞ്ഞാണ് സമയം ചിലവിടുന്നത്. 

ഡ്രസിങ് റൂമില്‍ പോസിറ്റീവ് മൂഡ് നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും കോഹ് ലി പറയുന്നു. ടീം എന്ന നിലയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഡ്രസിങ് റൂമില്‍ പോലും എല്ലാവരും അവരവരുടെ റോളുകളില്‍ പരിപൂര്‍ണത വരുത്തുന്നുവെന്നും കോഹ് ലി പറയുന്നു.

]]>
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പുറത്ത്; പരിക്ക് ഭേദമാവാന്‍ സമയമെടുക്കും, പകരം പന്ത്‌https://www.samakalikamalayalam.com/world-cup-2019/2019/Jun/19/ഇന്ത്യയുടെ-ലോകകപ്പ്-ടീമില്zwj-നിന്ന്-ധവാന്zwj-പുറത്ത്-പരിക്ക്-ഭേദമാവാന്zwj-സമയമെടുക്കും-പകരം-പ-58898.htmlhttps://www.samakalikamalayalam.com/world-cup-2019/2019/Jun/19/ഇന്ത്യയുടെ-ലോകകപ്പ്-ടീമില്zwj-നിന്ന്-ധവാന്zwj-പുറത്ത്-പരിക്ക്-ഭേദമാവാന്zwj-സമയമെടുക്കും-പകരം-പ-58898.html#comments365b76f3-791a-4d6e-8bb5-7e12fba5470fWed, 19 Jun 2019 11:03:00 +00002019-06-19T11:14:00.000Zmigrator/api/author/1895920ലോകകപ്പ്,ശിഖര്‍ ധവാന്‍World Cup 2019വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമാവും. ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്‌നിന്റെ സമയത്ത് ധവാന്റെ പരിക്ക് ഭേദമാവില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്ന വാര്‍ത്ത വരുന്നത്. 

ധവാന്റെ പരിക്ക് ഭേദമാവാന്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പില്‍ കളിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല ധവാന്‍ ഇപ്പോഴെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ധവാന് പരിക്കേല്‍ക്കുന്നത്. കമിന്‍സിന്റെ ഡെലിവറിയില്‍ ധവാന് പരിക്കേറ്റെങ്കിലും സെഞ്ചുറി കുറിച്ചാണ് ധവാന്‍ ക്രീസ് വിട്ടത്. എന്നാല്‍  സ്‌കാനില്‍ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായി. ധവാന്റെ പരിക്കിലുണ്ടാവുന്ന പുരോഗതി ഒരാഴ്ച വിലയിരുത്തിയതിന് ശേഷം നടപടി എടുക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. എന്നാല്‍ പ്രതികൂല ഫലമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 

റിഷഭ് പന്തിനെ ഇംഗ്ലണ്ടിലേക്ക് ടീമിനൊപ്പം ചേരാന്‍ അയച്ചെങ്കിലും ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല ഇതുവരെ. ധവാന് ഇനിയുള്ള മത്സരങ്ങളും കളിക്കാനാവില്ലെന്ന് വ്യക്തമാവുന്നതോടെ പകരക്കാരനായി പന്തിന്റെ പേര് ഐസിസിക്ക് മുന്‍പാകെ ബിസിസിഐ ഔദ്യോഗികമായി വെക്കും.
 

]]>