സിനിമയ്ക്കായി പേര് മാറ്റിയ 10 മലയാള താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി

സിനിമയില്‍ എത്തിയതോടെയാണ് മുഹമ്മദ് കുട്ടി ഇസ്മയില്‍ മമ്മൂട്ടിയാവുന്നത്. മമ്മൂട്ടി എന്നത് താരത്തിന്റെ വിളിപ്പേരായിരുന്നു. നീണ്ട പേര് ഒഴിവാക്കാനാണ് തന്റെ പ്രിയപ്പെട്ടവര്‍ വിളിക്കുന്ന മമ്മൂട്ടി എന്ന പേര് താരം സ്വീകരിക്കുന്നത്.

മമ്മൂട്ടി | ഫെയ്സ്ബുക്ക്

പ്രേം നസീര്‍

മലയാളത്തില്‍ നിത്യഹരിത നായകന്‍ പ്രേം നസീര്‍ തന്റെ കഥാപാത്രത്തിന്റെ പേരാണ് സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ വിശപ്പിന്റെ വിളിയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു പ്രേം നസീര്‍. തിക്കുറിശിയാണ് ഈ പേര് നിര്‍ദേശിക്കുന്നത്. അബ്ദുള്‍ ഖാദര്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്.

പ്രേം നസീര്‍ | ഫയല്‍ ചിത്രം

ഷീല

ക്ലാര എന്നാണ് ഷീലയുടെ യഥാര്‍ത്ഥ പേര്. സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ താരം ഷീല എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ഷീല | എക്സ്പ്രസ് ചിത്രം

ജയന്‍

മലയാളികളുടെ ജ്വലിക്കുന്ന ഓര്‍മയാണ് നടന്‍ ജയന്‍. കൃഷ്ണന്‍ നായര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയിലേക്ക് എത്തിയതോടെയാണ് ജയന്‍ എന്ന പേര് സ്വീകരിച്ചത്.

ജയന്‍ | ഫയല്‍ ചിത്രം

ഉര്‍വശി

മലയാളത്തിന്റെ ഇഷ്ട നായികയാണ് ഉര്‍വശി. കവിത രഞ്ജിനി എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. ചില സംവിധായകരുടെ നിര്‍ദേശ പ്രകാരമാണ് ഉര്‍വശിയും പേര് മാറ്റുന്നത്.

ഉര്‍വശി | ഇന്‍സ്റ്റഗ്രാം

നയന്‍താര

മനസിനക്കരയിലൂടെയാണ് നയന്‍താര സിനിമയിലേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് താരത്തിനോട് പേര് മാറ്റാന്‍ ആവശ്യപ്പെടുന്നത്. അങ്ങനെ ഡയാന മറിയം കുര്യന്‍ നയന്‍താരയായി.

നയന്‍താര | ഇന്‍സ്റ്റഗ്രാം

ഭാവന

നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന അരങ്ങേറ്റം കുറിക്കുന്നത്. കാര്‍ത്തിക എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. അതേ പേരില്‍ മറ്റൊരു നടി ഉള്ളതിനാലാണ് പേര് മാറ്റാന്‍ താരം തീരുമാനിക്കുന്നത്.

ഭാവന | ഇന്‍സ്റ്റഗ്രാം

നവ്യ നായര്‍

ധന്യ വീണ എന്നാണ് നവ്യയുടെ യഥാര്‍ത്ഥ പേര്. സിബി മലയില്‍ പറഞ്ഞിട്ടാണ് താരം നവ്യ എന്ന പേര് സ്വീകരിക്കുന്നത്. ധന്യ എന്നത് നടിക്ക് ചേര്‍ന്ന പേര് അല്ലെന്ന് അദ്ദേഹത്തിന് തോന്നുകയായിരുന്നു.

നവ്യ നായര്‍ | ഇന്‍സ്റ്റഗ്രാം

പാര്‍വതി

80 കളിലും 90കളിലും മലയാളത്തില്‍ നിറഞ്ഞു നിന്നിരുന്ന താരമായി പാര്‍വതി. അശ്വതി കുറുപ്പ് എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. നിരവധി സംവിധായകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പാര്‍വതി എന്ന പേര് സ്വീകരിക്കുന്നത്. സിനിമയില്‍ നിന്ന് വിട്ടതോടെ തന്റെ യഥാര്‍ത്ഥ പേരിലേക്ക് താരം മടങ്ങി.

പാര്‍വതി | ഇന്‍സ്റ്റഗ്രാം

രേവതി

ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരസുന്ദരിയാണ് പാര്‍വതി.ആശ കുട്ടി എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. തെന്നിന്ത്യന്‍ നായികയ്ക്ക് ചേര്‍ന്ന പേരല്ല എന്ന് വിലയിരുത്തി ആദ്യ സിനിമയിലെ നിര്‍മാതാവായ പി ഭാരതിരാജയാണ് രേവതി എന്ന പേര് നിര്‍ദേശിക്കുന്നത്.

രേവതി | ഇന്‍സ്റ്റഗ്രാം
മഹിമ നമ്പ്യാര്‍