'പേരില്‍ ഒരു വാലുണ്ടെങ്കിലെ വളര്‍ച്ചയുണ്ടാവൂ; അല്ലാതെ ജാതിയും മതവുമായി ബന്ധമില്ല': മഹിമ നമ്പ്യാര്‍

മഹിമയുടെ യഥാര്‍ത്ഥ പേര് ഗോപിക എന്നായിരുന്നു
മഹിമ നമ്പ്യാര്‍
മഹിമ നമ്പ്യാര്‍ഫെയ്സ്ബുക്ക്

ര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി നടിയാണ് മഹിമ നമ്പ്യാര്‍. ഉണ്ണി മുകന്ദന്‍ നായകനായി എത്തിയ പുതിയ ചിത്രം ജയ് ഗണേഷിലും താരം നായികയായി എത്തുന്നുണ്ട്. മഹിമയുടെ യഥാര്‍ത്ഥ പേര് ഗോപിക എന്നായിരുന്നു. തമിഴില്‍ അവസരം കിട്ടിയപ്പോഴാണ് മഹിമ എന്ന് പേര് സ്വീകരിക്കുന്നത്. ഒരു വാലുകൂടിയുണ്ടെങ്കില്‍ കരിയറില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞതുകൊണ്ടാണ് നമ്പ്യാര്‍ എന്നുകൂടി ചേര്‍ത്തത് എന്നാണ് താരം പറയുന്നത്.

ദേവദൂതൻ വീണ്ടും വരുന്നു; 4കെ പതിപ്പിന്റെ പണിപ്പുരയിലെന്ന് സിബി മലയിൽ; ആവേശത്തിൽ ആരാധകർ

'എന്റെ ശരിക്കുള്ള പേര് ഗോപിക പിസി എന്നാണ്. കാര്യസ്ഥാന്‍ ആയിരുന്നു ആദ്യത്തെ സിനിമ. അതില്‍ ഗോപിക എന്നു തന്നെയായിരുന്നു പേര്. പിന്നീട് തമിഴില്‍ അഭിനയിക്കുമ്പോഴാണ് പേര് മാറ്റുന്നത്. ആ സമയത്ത് ഗോപിക ചേച്ചി തമിഴില്‍ സജീവമായിരുന്നു. പ്രഭു സോളമന്‍ സാറാണ് മഹിമ എന്ന പേര് സജസ്റ്റ് ചെയ്യുന്നത്. എന്റെ പേര് മാറ്റിയ കാര്യം ഇന്റര്‍നെറ്റിലൂടെയാണ് ഞാന്‍ അറിയുന്നത്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ന്യൂമറോളജി നോക്കിയപ്പോള്‍ പറഞ്ഞു പേരിന് ഒരു വാലൊക്കെ ഉണ്ടെങ്കില്‍ ഒരു ഗ്രോത്തൊക്കെ ഉണ്ടാകുമെന്ന്. അങ്ങനെയാണ് എന്റെ മുത്തച്ഛന്‍ സര്‍ നെയിമായ നമ്പ്യാര്‍ കൂടി ചേര്‍ക്കുന്നത്. അല്ലാതെ ഇതിന് ജാതിയും മതവുമായിട്ടൊന്നും ഒരു ബന്ധവുമില്ല.' - മഹിമ പറഞ്ഞു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ് മഹിമയുടെ തുറന്നു പറച്ചില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com