സമകാലിക മലയാളം ഡെസ്ക്
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പോരാട്ടത്തില്‍ മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ 171 റണ്‍സ്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് റിസ്വാന്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്നത്.
15 വര്‍ഷത്തിനു ശേഷം ടെസ്റ്റില്‍ ഒരു പാക് വിക്കറ്റ് കീപ്പറുടെ മികച്ച പ്രകടനം.
ടെസ്റ്റില്‍ ഒരു പാക് വിക്കറ്റ് കീപ്പര്‍ 150നു മുകളില്‍ വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്തുന്നത് 15 വര്‍ഷത്തിനു ശേഷമാണ്. 2009ല്‍ കമ്രാന്‍ അക്മല്‍ ശ്രീലങ്കക്കെതിരെയാണ് ഇത്തരമൊരു ബാറ്റിങ് നടത്തിയത്.
ടെസ്റ്റില്‍ 150നു മുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്ന അഞ്ചാമത്തെ മാത്രം പാക് വിക്കറ്റ് കീപ്പറായും റിസ്വാന്‍ മാറി. തസ്‌ലിഫ് അരിം, ഇംതിയാസ് അഹമദ്, റഷീദ് ലത്തീഫ്, അക്മല്‍ എന്നിവരാണ് നേട്ടത്തില്‍ ആദ്യം എത്തിയവര്‍.
റിസ്വാന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
ടെസ്റ്റിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെ.
ടെസ്റ്റില്‍ 9 ഹാഫ് സെഞ്ച്വറികളും 32കാരനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ