ബയേണിന്റെ എവര്‍ ഗ്രീന്‍ മുള്ളര്‍!

സമകാലിക മലയാളം ഡെസ്ക്

ബയേണ്‍ മ്യൂണിക്കിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം മുള്ളര്‍ എത്തി.

തോമസ് മുള്ളര്‍ | എക്സ്

ബുണ്ടസ് ലീഗയിലെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ വോള്‍വ്‌സ്ബര്‍ഗിനെ നേരിടാനിറങ്ങിയാണ് മുള്ളര്‍ റെക്കോര്‍ഡില്‍ സ്വന്തം പേര് എഴുതി ചേര്‍ത്തത്.

എപി

709ാം മത്സരത്തിനാണ് ഇന്നലെ മുള്ളര്‍ ഇറങ്ങിയത്. അടുത്ത മത്സരത്തോടെ റെക്കോര്‍ഡ് മുള്ളര്‍ക്ക് മാത്രമായി സ്വന്തമാകും.

എക്സ്

ഇതിഹാസ താരവും മുന്‍ ഗോള്‍ കീപ്പറുമായി സെപ് മേയറുടെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമാണ് മുള്ളര്‍ എത്തിയത്.

എക്സ്

എല്ലാ മത്സരങ്ങളിലുമായാണ് മുള്ളര്‍ ബയേണിനായി 709 മത്സരങ്ങള്‍ കളിച്ചത്. ബുണ്ടസ് ലീഗയില്‍ മാത്രം മുള്ളര്‍ 474 മത്സരങ്ങള്‍ കളിച്ചു.

എക്സ്

ബയേണിനായി 244 ഗോളുകളാണ് മുള്ളര്‍ നേടിയത്. 2008 മുതലാണ് മുള്ളര്‍ ബയേണിന്റെ സീനിയര്‍ ടീമിലെത്തിയത്.

എക്സ്

സീസണിലെ ആദ്യ ബുണ്ടസ് ലീഗ പോരാട്ടത്തില്‍ ബയേണ്‍ പൊരുതി വിജയിച്ചു. ബയേണ്‍ 3-2 എന്ന സ്‌കോറിനാണ് വോള്‍വ്‌സിനെ വീഴ്ത്തിയത്.

എക്സ്
ബര്‍ക്കോള | എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ