അശോക് മങ്കാദ് മുതല്‍ ഗംഭീര്‍ വരെ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ നിയമിച്ചത്

ഗൗതം ഗംഭീര്‍ | ഫെയ്സ്ബുക്ക്

ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞിരുന്നു. പകരമാണ് ഗംഭീറിന്‍റെ വരവ്. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ 5 കോച്ചുമാരില്‍ ഒരാളായി ഗംഭീര്‍ മാറി

ഫെയ്സ്ബുക്ക്

അശോക് മങ്കാദ്- ഇതിഹാസ താരം വിനു മങ്കാദിന്റെ മകന്‍. 1982ലാണ് അശോക് മങ്കാദ് പരിശീലക സ്ഥാനമേറ്റത്. അന്ന് 35 വയസായിരുന്നു അദ്ദേഹത്തിന്

അശോക് മങ്കാദ് | എക്സ്

സന്ദീപ് പാട്ടീല്‍- 1983ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗം. 1996ലാണ് സന്ദീപ് പാട്ടീല്‍ ഇന്ത്യന്‍ കോച്ചായത്. അന്ന് 39 വയസായിരുന്നു അദ്ദേഹത്തിന്

സന്ദീപ് പാട്ടീല്‍ | എക്സ്

കപില്‍ ദേവ്- 1983ലെ ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍. 1999 മുതല്‍ 2000 വരെ 10 മാസം ഇന്ത്യയെ പരിശീലിപ്പിച്ചു. അന്ന് കപിലിനു 40 വയസായിരുന്നു

കപില്‍ ദേവ് | എക്സ്

ഗാരി കേസ്റ്റന്‍- ഇന്ത്യക്ക് രണ്ടാം ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകന്‍. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറായിരുന്ന ഗാരി 2008ല്‍ ഇന്ത്യ പരിശീലകനായി വരുമ്പോള്‍ പ്രായം 41. 2011ലാണ് ഇന്ത്യ ഗാരിയുടെ പരിശീലനത്തില്‍ ലോകകപ്പ് നേടിയത്

ഗാരി കേസ്റ്റന്‍ | എക്സ്

ഗൗതം ഗംഭീര്‍- കെകെആറിന്റെ മെന്റര്‍ സ്ഥാനത്തു നിന്നാണ് ഗംഭീര്‍ ഇന്ത്യയുടെ പരിശീലക കുപ്പായം അണിയുന്നത്. 2011ലെ ലോകകപ്പ്, 2007ലെ ടി20 ലോകകപ്പുകളില്‍ മികച്ച ബാറ്റിങ്. 42ാം വയസിലാണ് ഗംഭീര്‍ ഇന്ത്യയ്ക്ക് തന്ത്രമോതാന്‍ വരുന്നത്

ഗൗതം ഗംഭീര്‍ | ഫെയ്സ്ബുക്ക്
ജെയിംസ് ആൻഡേഴ്സൻ | എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates