സമകാലിക മലയാളം ഡെസ്ക്
നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് നിൽക്കുന്ന തുളസി നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ്.
ജലദോഷം
ആന്റി-മൈക്രോബിയൽ, ആന്റി-അലർജിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ തുളസി ജലദോഷം അകറ്റാൻ സഹായിക്കും. ജലദോഷമുള്ളപ്പോൾ തുളസിയിട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് മൂക്കിലെ വീക്കം തടയുന്നു. കൂടാതെ ചുമയിൽ നിന്ന് ആശ്വാസവും നൽകും.
ആസ്ത്മ
ആസ്ത്മ ലക്ഷണങ്ങളഉടെ തീവ്രത കുറയ്ക്കാൻ തുളസിയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-അലർജിക് ഗുണങ്ങൾ സഹായിക്കും. ഇത് ബ്രോങ്കിയൽ ട്യൂബുകളുടെ മൂക്കസ് മെംബറേൻ വീക്കം കുറയ്ക്കുന്നു.
സമ്മർദം
മാനസിക സമ്മർദം കുറയ്ക്കാനും തുളസി സഹായിക്കും. സമ്മർദം അഡ്രിനോകോർട്ടിക്കോട്രോപിക് ഹോർമോണിന്റെ ഉൽപാദനം വർധിപ്പിക്കുന്നു. ഇത് ശരീരത്തിൽ കോർട്ടിസോളിന്റെ അളവു കൂട്ടാൻ കാരണമാകും. തുളസിയിലെ യൂജിനോളും ഉർസോളിക് ആസിഡും കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
പ്രമേഹം
പ്രമേഹ സങ്കീർണതകൾ ഒഴിവാക്കാനും തുളസി ഉപയോഗപ്രദമാണ്. തുളസിക്ക് ഹൈപ്പോഗ്ലൈസെമിക് പ്രഭാവം ഉള്ളതിനാൽ രക്തത്തിൽ ഇൻസുലിന്റെ അളവു കൂട്ടാനും അതിന്റെ സംവേദനക്ഷമത വർധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. കൂടാതെ ഇവയുടെ ആന്റി-ഓക്സിഡന്റ് ഗുണങ്ങൾ പാൻക്രിയാറ്റിക് കോശങ്ങളെ സംരക്ഷിക്കുന്നു.
കരൾ രോഗങ്ങൾ
കരളിനെ ബാധിക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കാൻ തുളസി സഹായിക്കും. തുളസിയുടെ ആന്റി-വൈറൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഓക്സിഡന്റ് ഗുണങ്ങൾ കരൾ കോശങ്ങളെ വൈറസ്, ഫ്രീ റാഡിക്കലുകൾ എന്നിവ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.
ചർമം
ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമായ തുളസി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ചർമത്തിന്റെ പ്രായം വർധിപ്പിക്കുന്ന ഫ്രീ-റാഡിക്കലുമായി പൊരുതി ചർമം യുവത്വമുള്ളതാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക