മാനസിക സമ്മര്‍ദമാണോ? ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

ചീര, കാബേജ്, സ്വിസ് ചാര്‍ഡ് എന്നിവയില്‍ ഉയര്‍ന്ന തോതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മാനസിക സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഇത്തരം ഭക്ഷണ സാധനങ്ങള്‍ക്ക് കഴിവുണ്ട്.

ബദാം, പിസ്ത, വാല്‍നട്ട് എന്നിവയിലും ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. സ്‌ട്രെസ് റിലീഫിന് ഏറ്റവും മികച്ചതാണ് ഇവയെല്ലാം.

മധുരക്കിഴങ്ങില്‍ ധാരാളം കാര്‍ബോഹൈഡ്രൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാരാളം ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കും.

കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയ അവക്കാഡോയും ഏറ്റവും മികച്ചതാണ്. പ്രത്യേകിച്ച് ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സ്‌ട്രെസും ഉത്കണ്ഠയും അകറ്റാന്‍ സഹായിക്കും.

ഫ്‌ളവനോയിഡ്‌സ് ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകള്‍ കഴിച്ചാല്‍ സമ്മര്‍ദത്തെ അതിവേഗം ഇല്ലാതാക്കാന്‍ കഴിയും.

കോഫി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക