സ്തനാര്‍ബുദം വരാതെ സൂക്ഷിക്കാം; ചെയ്യേണ്ടത്

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിൽ ഉണ്ടാവുന്ന ചില ജനിതകവ്യതിയാനങ്ങള്‍ പോലെ തന്നെ ജീവിതശൈലി ഘടകങ്ങളും സ്തനാര്‍ബുദം വികസിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ചില ആരോഗ്യകരമായ ശീലങ്ങള്‍ ഉള്‍പ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സ്തനാര്‍ബുദ സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

ശരീരഭാരം

ആരോഗ്യകരമായ ഒരു ശരീരഭാരം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ആര്‍ത്തവവിരാമ സമയം. പൊണ്ണത്തടി സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. ആരോഗ്യകരമായ ഡയറ്റ്, പതിവ് വ്യായാമം എന്നിവയിലൂടെ ശരീരഭാരം ക്രമീകരിക്കാം.

വ്യായാമം

വ്യായാമം സ്തനാര്‍ബുദ സാധ്യത ഉണ്ടാക്കുന്ന ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളെ ക്രമീകരിക്കാന്‍ സഹായിക്കും. 150 മിനിറ്റ് മിതമായ വ്യായാമം അല്ലെങ്കില്‍ 75 മിനിറ്റ് തീവ്രമായ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.

മദ്യപാനം ഒഴിവാക്കുക

സ്തനാര്‍ബുദത്തിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ് മദ്യം. ചെറിയ അളവില്‍ പോലും മദ്യപിക്കുന്നത് രോഗാവസ്ഥയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.

Alcohol

പുകവലി ഒഴിവാക്കണം

സ്തനാര്‍ബുദം ഉള്‍പ്പെടെ നിരവധി അര്‍ബുദങ്ങളുടെ അപകട സാധ്യത പുകവലി ശീലം വര്‍ധിപ്പിക്കും. പുകവലി ഉപേക്ഷിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.

മുലയൂട്ടുക

മുലയൂട്ടുന്നത് അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ മുലയൂട്ടുന്നത് സ്തനാര്‍ബുദ സാധ്യത വലിയ തോതില്‍ കുറയ്ക്കും.

മുലയൂട്ടല്‍ നിര്‍ത്താന്‍ സമയമായോ?

ഹോര്‍മോണ്‍ തെറാപ്പി

ആര്‍ത്തവവിരാമത്തിന് ശേഷം നടത്തുന്ന ഹോര്‍മോണ്‍ തെറാപ്പി ഒഴിവാക്കുക. ഈസ്‌ട്രോജന്‍, പ്രൊജസ്റ്റിന്‍ ചേര്‍ന്നുള്ള ഹോര്‍മോണ്‍ തെറാപ്പി സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

ആരോഗ്യകരമായ ഡയറ്റ്

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഡയറ്റ് പിന്തുടരാന്‍ ശ്രമിക്കുക. ഇതില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ-റാഡിക്കലുകളോട് പൊരുതുന്നു. ഇത് കോശനാശം ഒഴിവാക്കും.