തോല്‍ക്കാതെ നിന്നത് 35 മത്സരങ്ങള്‍! ഒടുവില്‍ ലെവര്‍കൂസന്‍ വീണു

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ജര്‍മന്‍ ബുണ്ടസ് ലീഗ സീണണ്‍ മുതല്‍ തോല്‍ക്കാതെ മുന്നേറിയ ബയര്‍ ലെവര്‍കൂസന്റെ അപരാജിത കുതിപ്പിന് വിരാമം.

ലെയ്പ്സിഗിന്‍റെ ബെഞ്ചമിന്‍ ഹെന്‍ഡ്രിക്സ് | എപി

ഈ സീസണിലെ ആദ്യ പോരാട്ടവും അവര്‍ വിജയിച്ചിരുന്നു.

ലെവര്‍കൂസന്‍ താരം ജൊനാഥന്‍ താ | എക്സ്

രണ്ടാം പോരില്‍ ആര്‍ബി ലെയ്പ്‌സിഗിനോടാണ് ഷാബി അലോണ്‍സോയുടെ ലെവര്‍കൂസന്‍ തോല്‍വി വഴങ്ങിയത്.

ലെവര്‍കൂസന്‍റെ ഫ്ളോറിയന്‍ വിയറ്റ്സ് | എപി

35 മത്സരങ്ങളിലെ തോല്‍വിയില്ലാ കുതിപ്പിനാണ് സ്വന്തം മൈതാനത്ത് വിരാമമായത്.

ലെയ്പ്സിഗ് താരം ഷാവി സിമോണ്‍സ് | എക്സ്

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലെയ്പ്‌സിഗിന്റെ ജയം.

ലെവര്‍കൂസന്‍ താരം ഗ്രാനിത് ഷാക | എപി

38ാം മിനിറ്റില്‍ ജെറമി ഫ്രിംപോങും 45ാം മിനിറ്റില്‍ അലെസാന്ദ്രോ ഗ്രിമാള്‍ഡോയും രണ്ട് ഗോളുകള്‍ നേടി ടീമിനെ ആദ്യ പകുതിയില്‍ തന്നെ ലീഡിലെത്തിച്ചിരുന്നു.

ലെയ്പ്സിഗ് കോച്ച് മാര്‍ക്കോ റൂസ് | എക്സ്

എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കെവിന്‍ കാംപലും 57, 80 മിനിറ്റുകളില്‍ ലൂയിസ് ഒപെന്‍ഡയുമാണ് ലെയ്പ്‌സിഗിനു വിജയ ഗോളുകള്‍ സമ്മാനിച്ചത്.

ലെയ്പ്സിഗിനായി ഇരട്ട ഗോള്‍ നേടുന്ന ലൂയീസ് ഒപെന്‍ഡ | എക്സ്
ഗസ് അറ്റ്കിന്‍സന്‍ | എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ