സമകാലിക മലയാളം ഡെസ്ക്
ആറാം സ്ഥാനത്തിനിറങ്ങി തുടരെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ലിറ്റന്‍ മാറി. ടീം സ്കോര്‍ 50 റണ്‍സില്‍ താഴെ നില്‍ക്കുമ്പോള്‍ ആറാനായി എത്സ്ഥാതി ശതകം നേടുന്ന താരമായാണ് ലിറ്റന്‍ മാറിയത്.
ഒന്നാം ഇന്നിങ്‌സില്‍ 228 പന്തുകള്‍ നേരിട്ട് ലിറ്റന്‍ 138 റണ്‍സ് അടിച്ചെടുത്തു. 13 ഫോറും 4 സിക്‌സും അടങ്ങിയ ഇന്നിങ്‌സ്.
26 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ താരം പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചു.
കന്നി സെഞ്ച്വറി 2021ലാണ് താരം നേടിയത്. പാകിസ്ഥാനെതിരെയാണ് നേട്ടം. 2022ല്‍ ശ്രീലങ്കക്കെതിരെ ആറാമനായി എത്തി സെഞ്ച്വറി നേടി. 141 റണ്‍സ്. ഇതാണ് താരത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍.
സെഞ്ച്വറിക്കൊപ്പം മറ്റൊരു എലൈറ്റ് പട്ടികയിലും ലിറ്റന്‍ പേരെഴുതി ചേര്‍ത്തു.
പാകിസ്ഥാന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന വിദേശ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലാണ് ലിറ്റനും ഇടംപിടിച്ചത്.
ഇതിഹാസ ഇന്ത്യന്‍ താരം എംഎസ് ധോനി, കുമാര്‍ സംഗക്കാര, വാറന്‍ ലീസ്, ഒല്ലി പോപ്പ്, രമേഷ് കലുവിതരണ എന്നിവരാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ