സമകാലിക മലയാളം ഡെസ്ക്
വിരാട് കോഹ്‌ലിയാണ് ഈ പട്ടികയിലെ ഒന്നാമന്‍. 17 സീസണുകള്‍ കളിച്ചിട്ടും കോഹ്‌ലിക്ക് കിരീട നേട്ടമില്ല.
കരിയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു വേണ്ടി മാത്രമാണ് കോഹ്‌ലി ഇതുവരെ കളിച്ചിട്ടുള്ളത്. മൂന്ന് തവണ ആര്‍സിബി ഫൈനല്‍ കളിച്ചിട്ടും പക്ഷേ രണ്ടാം സ്ഥാനം മാത്രം.
എബി ഡിവില്ല്യേഴ്‌സാണ് മറ്റൊരു ഇതിഹാസം. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ 2008 മുതല്‍ 10 വരെ ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു. പിന്നീട് 2011 മുതല്‍ ആര്‍സിബി ജേഴ്‌സിയില്‍. 14 സീസണുകള്‍ നീണ്ട കരിയറില്‍ പക്ഷേ കിരീടമില്ല. രണ്ട് തവണ ഫൈനല്‍ കൡച്ചു.
ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിലെ മറ്റൊരു അതികായന്‍. രണ്ട് വട്ടം ടി20 ലോകകപ്പ് നേടിയ ഗെയ്‌ലിനും ഐപിഎല്‍ കിട്ടാക്കനി.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലാണ് ഗെയ്ല്‍ ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. 2011 മുതല്‍ 2017 വരെ ആര്‍സിബിയില്‍ കളിച്ചു. പിന്നീട് പഞ്ചാബ് കിങ്‌സിലും കളിച്ചു. പക്ഷേ കിരീടം കനിഞ്ഞില്ല.
2008 മുതല്‍ 2013 വരെ നീണ്ട ഐപിഎല്‍ കരിയറാണ് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനുള്ളത്. ആദ്യം ആര്‍സിബിയിലും പിന്നീട് രാജസ്ഥാന്‍ റോയല്‍സിലും ദ്രാവിഡ് കളിച്ചു. പിന്നീട് രാജസ്ഥാന്റെ പരിശീലകനുമായിരുന്നു ദ്രാവിഡ്. പക്ഷേ കിരീട നേട്ടത്തിന്റെ മാധുര്യം അറിഞ്ഞില്ല.
വെടിക്കെട്ട് ബാറ്റിങിനു പുതിയ മാനം നല്‍കിയ വീരേന്ദര്‍ സെവാഗിനും ഐപിഎല്‍ കിരീടമില്ല. എട്ട് വര്‍ഷം നീണ്ട ഐപിഎല്‍ കരിയറില്‍ മുന്‍ ഓപ്പണര്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചു. 2014ല്‍ പാഞ്ചാബിനൊപ്പം ഫൈനല്‍ കളിച്ചെങ്കിലും കെകെആറിനോടു തോറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ