സമകാലിക മലയാളം ഡെസ്ക്
കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് ലോക റെക്കോര്‍ഡിനൊപ്പം എത്തുന്ന മറ്റൊരു പ്രകടനം കൂടി പിറന്നത്.
ഗയാന ആമസോണ്‍ വാരിയേഴ്‌സ്- സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്‌സ് പോരാട്ടമാണ് ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്.
ഈ മത്സരത്തില്‍ ഇരു ടീമുകളും അടിച്ചു കൂട്ടിയത് 42 സിക്‌സുകള്‍.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും തമ്മില്‍ 2024ല്‍ നടന്ന പോരിലാണ് 42 സിക്‌സുകള്‍ നേരത്തെ പിറന്നത്.
ഗയാന ആമസോണ്‍ വാരിയേഴ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു. അവര്‍ അടിച്ചത് 23 സിക്‌സുകള്‍.
ഗയാന താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 39 പന്തില്‍ 91 റണ്‍സടിച്ചു. താരം മാത്രം തൂക്കിയത് 11 സിക്‌സുകള്‍.
ചെയ്‌സ് ചെയ്ത പാട്രിയോട്‌സും മികച്ച ബാറ്റിങ് നടത്തി. അവര്‍ പക്ഷേ 226 റണ്‍സില്‍ പുറത്തായി. 40 റണ്‍സിനു തോറ്റു.
പാട്രിയോട്സ് തൂക്കിയത് 19 സിക്‌സുകള്‍. മത്സരത്തില്‍ ആകെ 38 ഓവറില്‍ പിറന്നത് 492 റണ്‍സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക