നിങ്ങള്‍ക്ക് യോജിച്ച ലിപ്സ്റ്റിക് ഷേഡ് എങ്ങനെ കണ്ടെത്താം

അഞ്ജു സി വിനോദ്‌

നിങ്ങളുടെ ആത്മവിശ്വസത്തെ കുറച്ചു കൂടി ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ ഒരു പെർഫെക്റ്റ് ലിപ്സ്റ്റിക് ഷേഡിന് കഴിയും. ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം കണ്ടെത്തുന്നതു പോലെ തന്നെയാണ് ഇണങ്ങുന്ന ഒരു ലിപ്സ്റ്റിക് ഷേഡ് കണ്ടെത്തുന്നതും.

അണ്ടര്‍ടോണ്‍

നിങ്ങള്‍ക്ക് യോജിക്കുന്ന ലിപ്ഷേഡ് കണ്ടെത്തുന്നതിന് ആദ്യം നിങ്ങളുടെ അണ്ടര്‍ടോണ്‍ മനസിലാക്കണം. കൂള്‍, വാം, ന്യൂട്രല്‍ എന്നിങ്ങനെ മൂന്ന് അണ്ടര്‍ടോണുകളാണ് ഉള്ളത്. കൈത്തണ്ടയിലെ ഞരമ്പുകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തുക.

കൂള്‍ അണ്ടര്‍ടോണ്‍

കൈത്തണ്ടയിലെ ഞരമ്പുകള്‍ നീല നിറത്തിലാണ് കണുന്നതെങ്കില്‍ നിങ്ങള്‍ക്ക് കൂള്‍ അണ്ടര്‍ടോണ്‍ ആണ്.

നീല അല്ലെങ്കില്‍ പര്‍പ്പിള്‍ അണ്ടര്‍ടോണ്‍ഡ് ആയ ചുവന്ന നിറങ്ങള്‍, അതായത് ബെറി ഷേഡുകള്‍, മൗവ്സ് ഷേഡ് (മങ്ങിയ പര്‍പ്പിള്‍ നിറം) എന്നിവ നല്ലതാണ്.

വാം അണ്ടര്‍ടോണ്‍

കൈത്തണ്ടയിലെ ഞരമ്പുകള്‍ക്ക് പച്ച നിറമാണെങ്കില്‍ നിങ്ങള്‍ വാം അണ്ടര്‍ടോണ്‍ ഉള്ളവരാണ്.

വാം കോറല്‍സ് (പിങ്കിഷ് ഓറഞ്ച്), ബ്രിക്ക് റെഡ്, പീച്ച്, എര്‍ത്തി നൂഡ് ഷേഡുകള്‍ നല്ലതാണ്.

ന്യൂട്രല്‍ അണ്ടര്‍ടോണ്‍

കൈത്തണ്ടയിലെ ഞരമ്പുകള്‍ നീലയും പച്ചയും ഇടകലര്‍ന്നതാണെങ്കില്‍ നിങ്ങള്‍ക്ക് ന്യൂട്രല്‍ ടോണ്‍ ആണ്. ഒരുവിധം എല്ലാ ഷേഡുകളും ചേരും.

മൗവ്സ്, റോസി പിങ്ക്, ക്ലാസിക് റെഡ് നിങ്ങള്‍ക്ക് നന്നായി ചേരും.

ചുണ്ടിന്‍റെ നിറം

ചുണ്ടിന്റെ സ്വഭാവിക നിറത്തില്‍ നിന്ന് ഒന്ന് അല്ലെങ്കില്‍ രണ്ട് ഷേഡ് ഡാര്‍ക്കര്‍ ആയിരിക്കണം ലിപ്സ്റ്റിക്കിന്റെ ഷേഡ്.

ഫെയര്‍ ലിപ്സ്: സോഫ്റ്റ് പിങ്ക്, ലൈറ്റ് മൗവ്സ്, പീച്ചി നൂഡ് എന്നിവ നല്ലതായിരിക്കും

മീഡിയം ലിപ്സ്: റോസ്, മൗവ്സ്, വാം പിങ്ക് എന്നീ നിറങ്ങള്‍ ചേരും.

ഡാര്‍ക്ക് ലിപ്സ്: ഡീപ് ബെറി, പ്ലം, റിച്ച് ബ്രൗണ്‍ എന്നിവ നന്നായി ചേരും.

ചര്‍മത്തിന്‍റെ നിറം

ശരീരത്തിന്‍റെ ചര്‍മം ലിപ്സ്റ്റിക് ഷേഡ് തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമാണ്.

വെളുത്ത ചർമം: ലൈറ്റ് പിങ്ക്, ന്യൂഡ് പീച്ച്, ക്ലാസിക് കൂൾ-ടോൺ റെഡ്.

ഇടത്തരം ചർമം: വാം പിങ്ക്, കോറല്‍സ്, ബ്രിക്ക് റെഡ്.

ഒലിവ് ചർമം: ടെറാക്കോട്ട, വാം റെഡ്, ഗോള്‍ഡന്‍ നൂഡ്

ഇരുണ്ട ചര്‍മം: ഡീപ് പ്ലം, ബോൾഡ് ബെറി, റിച്ച് ചോക്ലേറ്റ്

ലിപ്സ്റ്റിക് ഷേഡുകള്‍ കൈത്തണ്ടയില്‍ വരച്ചു നോക്കി തിരഞ്ഞെടുക്കരുത്. നേരിട്ട് ചുണ്ടില്‍ പുരട്ടിനോക്കാം. അല്ലെങ്കിൽ വിരൽത്തുമ്പിൽ പുരട്ടി നോക്കാം.