അഞ്ജു സി വിനോദ്
പുറത്ത് മാന്യന്മാരായ പല പുരുഷന്മാരും വീടിനുള്ളില്‍ അങ്ങനെ ആയിരക്കണമെന്നില്ല. മാന്യത മറ്റുള്ളവരെ നിയന്ത്രിക്കാനും ആധിപത്യം സ്ഥാപിക്കാനുമാകും ഇത്തരക്കാര്‍ ഉപയോഗിക്കുക. ഇത്തരക്കാര്‍ പ്രകടമാക്കുന്ന എട്ട് സ്വഭാവ സവിശേഷതകള്‍ തിരിച്ചറിയാം
'മാന്യത' എന്ന മുഖംമൂടി
പുറമെ ധരിക്കുന്ന മാന്യതയുടെ മുഖംമൂടി ചിലര്‍ മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള ആയുധമാക്കാറുണ്ട്. പൊതുസമൂഹത്തില്‍ ആകര്‍ഷകമായ സ്വഭാവ സവിശേഷത കാണിക്കുകയും വീട്ടിലുള്ളവരോട് ക്രൂരമായി പെരുമാറുകയും ചെയ്യുന്നു.
'ഞാന്‍ മാത്രമാണ് ശരി'
പൊതുസമൂഹത്തില്‍ എല്ലാ വിഷയത്തിലും ഇവര്‍ക്കൊരു അഭിപ്രായം ഉണ്ടാകും. ആ അഭിപ്രായം ശരിയാണെന്ന് സ്ഥാപിക്കുന്നതിന് വാദിക്കുകയും ചെയ്യുന്നു. അങ്ങനെ വാദിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നു.
വൈകാരിക പൊരുത്തക്കേട്
വൈകാരിക പൊരുത്തക്കേട് ഇത്തരക്കാരുടെ ഒരു സ്വഭാവ സവിശേഷതയാണ്. ഒരു ഘട്ടത്തില്‍ പ്രശംസിക്കുകയും അടുത്ത നിമിഷം അതൃപ്തിയോടെ പെരുമാറുകയും ചെയ്യുന്നു.
കുറ്റപ്പെടുത്തല്‍
കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ ഉടന്‍ കുറ്റങ്ങള്‍ മറ്റുള്ളവരുടെ പേരിലാക്കുന്നത് ഇത്തരക്കാരുടെ മറ്റൊരു സ്വഭാവസവിശേഷതയാണ്. പൊതുസമൂഹത്തില്‍ ഇവരുടെ പ്രതിച്ഛായ സംരക്ഷിക്കുകയും മറ്റുള്ളവരെ മുള്‍മുനയിലാക്കുകയും ചെയ്യുന്നു.
സഹാനുഭൂതിയുടെ അഭാവം
മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറുന്ന രീതി ഇവര്‍ക്കുണ്ടാകില്ല. ജനക്കൂട്ടത്തെ ആകർഷിക്കുകയും രസിപ്പിക്കുകയും ചെയ്യുമെങ്കിലും മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്ന കാര്യത്തിൽ ഇവര്‍ പരാജയമാണ്.
പിണക്കം
അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പെട്ടെന്ന് നിങ്ങളോട് മിണ്ടാതെയാകും. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനോ മനസിലാക്കാനോ ശ്രമിക്കില്ല. നിങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ഒരു മാര്‍ഗമായാണ് അവര്‍ ഇതു കരുതുന്നത്.
കാര്യങ്ങള്‍ വളച്ചൊടിക്കുക
നിങ്ങളുടെ യാഥാർത്ഥ്യത്തെയോ വിവേകത്തെയോ ചോദ്യം ചെയ്യുന്നതിനായി സത്യത്തെ വളച്ചൊടിക്കുന്നു. സംഭവിച്ച കാര്യങ്ങളെ നിഷേധിക്കുകയോ, നിങ്ങളുടെ വികാരങ്ങളെ തള്ളിക്കളയുകയോ, നിങ്ങൾ അമിതമായി പ്രതികരിച്ചുവെന്ന് സ്ഥാപിക്കുകയോ ചെയ്യും.
പ്രിയപ്പെട്ടവരില്‍ നിന്ന് അകറ്റുക
സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നിങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുക. നിങ്ങള്‍ക്ക് അടുപ്പമുള്ളവരെ വിമര്‍ശിക്കുക, അവരോ നിങ്ങളുടെ പ്രിയപ്പെട്ടവരോ തമ്മിൽ തിരഞ്ഞെടുക്കാൻ നിർബന്ധിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം.