അഞ്ജു സി വിനോദ്
ടെന്‍ഷന്‍ കയറിയാല്‍ ചിലര്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ആണ് ഈ സ്ട്രെസ് ഈറ്റിങ്ങിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. കോര്‍ട്ടിസോള്‍ സെറാട്ടോണിന്‍ എന്ന ഹോര്‍മോണിന്‍റെ ഉല്‍പാദനം തടസപ്പെടുത്തുന്നു. ഇത് മധുരം, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങോളുള്ള ആസക്തി വര്‍ധിപ്പിക്കും.
സ്ട്രെസ് ഈറ്റിങ് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നതിനും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്നു. ഇത് പൊണ്ണത്തടി, ശരീരവീക്കം എന്നിവയിലേക്ക് നയിക്കുന്നു.
കോര്‍ട്ടിസോള്‍ നിയന്ത്രണം
സ്വയം പരിചരണത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും സമ്മര്‍ദം ഇല്ലാതാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം.
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിന് പയര്‍, ചിയ, ഇലക്കറികള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ, വാല്‍നട്ട്, നാളികേരം പോലുള്ള ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്‌ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കും.
ചായ, കാപ്പി പോലെ കഫീന്‍ അടങ്ങിയ പാനീയങ്ങളും മദ്യത്തിന്‍റെ ഉപഭോഗവും കോര്‍ട്ടിസോളിന്‍റെ ഉല്‍പാദനം പെട്ടെന്ന് ഉയരാനും ഭക്ഷണ ആസക്തി വര്‍ധിപ്പിക്കാനും ഇടയാക്കും. അതിനാല്‍ ഇത് പരിമിതപ്പെടുത്തുന്നത് സ്ട്രെസ് ഈറ്റിങ് കുറയ്ക്കും.