സമകാലിക മലയാളം ഡെസ്ക്
വിറ്റാമിന്‍ സിയും ധാരാളം ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ചിന് പ്രതിരോധശേഷി വര്‍ധിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ വിഷാദത്തെ മറികടക്കാനും ഓറഞ്ച് സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകന്‍ രാജ് മെഹ്ത നടത്തിയ പഠനത്തില്‍ ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് വിഷാദ സാധ്യാത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ്.
ഓറഞ്ച് മാത്രമല്ല, എല്ലാ സിട്രസ് പഴങ്ങളിലും ഇത്തരത്തില്‍ വിഷാദത്തെ മറികടക്കാന്‍ സഹായിക്കുന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.
ഡിഎന്‍എ പരിശോധനയില്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കുടലിലെ എഫ്. പ്രൗസ്‌നിറ്റ്‌സി (F. Prausnitzii) എന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുന്നതായി കണ്ടെത്തി.
ഈ ബാക്ടീരിയ സെറോടോണിന്‍, ഡോപ്പമിന്‍ എന്നീ ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇത് ദഹനത്തെയും മാനസികാവസ്ഥയെയും മെച്ചപ്പെടുത്താന്‍ സഹായിക്കും.
സിട്രസ് പഴങ്ങള്‍ ദിവസവും കഴിക്കുന്നവരില്‍ വിഷാദ ലക്ഷണങ്ങള്‍ വലിയ തോതില്‍ കുറഞ്ഞതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.