ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ കണ്‍ട്രോള്‍ വേണം, കാന്‍സറിന് കാരണമാകാം

സമകാലിക മലയാളം ഡെസ്ക്

ഫ്രഞ്ച് ഫ്രൈസ് മുതല്‍ പൊട്ടറ്റോ ചിപ്സ് വരെ അമിതമായ പൊട്ടറ്റോ പ്രേമം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം. രുചിയില്‍ കേമനാണെങ്കിലും ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ കഴിക്കുമ്പോള്‍ കുറച്ച് കണ്‍ട്രോള്‍ ഇല്ലെങ്കില്‍ കാന്‍സറിന് വരെ കാരണമാകാം.

ശരീരഭാരം

ഉരുളക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് കഴിപ്പ് പതിവായാല്‍ പൊണ്ണത്തടിക്ക് കാരണമാകും.

ദഹന പ്രശ്‌നങ്ങള്‍

നിയന്ത്രണമില്ലാതെ ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് അല്ലെങ്കില്‍ ദഹന പ്രശ്‌നങ്ങളിലേക്ക് നയിക്കാം.

രക്തത്തിലെ പഞ്ചസാര

ഉരുളക്കിഴങ്ങിന് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. ശ്രദ്ധിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കാന്‍ ഇത് കാരണമാകും.

ഹൃദയാരോഗ്യം

ഫ്രഞ്ച് ഫ്രൈസ് അല്ലെങ്കില്‍ ചിപ്സ് പോലെ എണ്ണയില്‍ വറുത്തെടുക്കുന്ന ഉരുളക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാം.

പോഷകക്കുറവ്

പൊട്ടറ്റോ പ്രേമം മറ്റ് അവശ്യ പോഷകങ്ങളുടെ ലഭ്യത കുറയ്ക്കും. ഇത് പോഷകക്കുറവിലേക്കു നയിക്കും.

കാന്‍സര്‍

അമിതമായി പാകം ചെയ്ത് അല്ലെങ്കില്‍ ഫ്രഞ്ച് ഫ്രൈസ് പോലുള്ളവയില്‍ അക്രിലമൈഡ് എന്ന രാസവസ്തുവിന്റെ സാനിധ്യം ധാരാളമുണ്ട്. ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.