സമകാലിക മലയാളം ഡെസ്ക്
ഇന്ത്യയിൽ ഇപ്പോൾ സ്ലീപ് ഡിവോഴ്സിന്റെ കാലമാണ്. ഒറ്റയ്ക്ക് കിടക്കുന്നതാണ് ആരോഗ്യകരമെന്നാണ് ഇത്തരക്കാരുടെ വാദമെങ്കിലും പങ്കാളികൾ ഒരുമിച്ചു കെട്ടിപ്പിടിച്ചു കിടക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
'ലവ് ഹോര്‍മോണ്‍'
പങ്കാളികള്‍ ഒരുമിച്ച് കെട്ടിപ്പിടിച്ചും കൈകോര്‍ത്തും കിടക്കുന്നത് ഓക്‌സിടോസിന്‍ എന്ന ലവ് ഹോര്‍മോണിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു.
വിവാഹ ജീവിതത്തിൽ പങ്കാളികൾ ഒരുമിച്ച് ഉറങ്ങുക എന്നത് അവർ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ഒന്നാണ്. ഇത് മാനസിക സമ്മർദം കുറയാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
ഒരുമിച്ചുള്ള ഉറക്കം, കെട്ടിപിടുത്തം, ലൈംഗികത എന്നിവയെല്ലാം ഓക്‌സിടോസിന്‍ എന്ന ലവ് ഹോര്‍മോണിനെ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇത് മാനസിക സമ്മർദം കുറയ്ക്കാനും വൈകാരികവും ശാരീരികവുമായ സുരക്ഷിതത്വ ബോധം നൽകാനും സഹായിക്കുമെന്ന് സ്ലീപ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പങ്കാളിക്കൊപ്പം ഒരു കട്ടിലില്‍ അല്ലെങ്കിലും ഒരു മുറിയിലെങ്കിലും ഒരുമിച്ച് ഉറങ്ങുന്നവര്‍ക്ക് ഒറ്റയ്‌ക്ക് ഉറങ്ങുന്നവരെ അപേക്ഷിച്ച് റെം സ്ലീപ് ഘട്ടത്തിലെ തടസ്സങ്ങള്‍ കുറവായിരിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
ഉറക്കത്തിന്റെ ഗുണനിലവാരം വർധിക്കുന്നത് മെച്ചപ്പെട്ട ഓർമശക്തി, തലച്ചോറിന്റെ വികാസം വർധിക്കാൻ സഹായിക്കുന്നു.