സമകാലിക മലയാളം ഡെസ്ക്
ട്രിഗർ മനസിലാക്കാം
അമിതചിന്ത മറികടക്കുന്നതിന് അതിന് പിന്നിലെ കാരണങ്ങള്‍ മനസിലാക്കുകയാണ് ആദ്യപടി. സമ്മർദം, പരാജയഭയം, മുൻകാല അനുഭവങ്ങൾ എന്നിവ അമിതമായ ചിന്തകൾക്ക് കാരണമാം
അമിതമായി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അവ ശ്രദ്ധിക്കുകയും ട്രിഗറുകള്‍ എഴുതാന്‍ ശ്രമിക്കുകയും ചെയ്യുക.
ചിന്തകളെ അഭിസംബോധന ചെയ്യുന്നതിനുപകരം മൂലകാരണത്തെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുക.
സമയപരിധി നിശ്ചയിക്കുക
അമിതമായി ചിന്ത പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. ചിന്തിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കുന്നതിലൂടെ വിശകലനങ്ങളില്‍ കുടങ്ങാതെ സ്വയം പ്രവർത്തിക്കാൻ നിർബന്ധിതരാകും.
നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങള്‍
അമിതചിന്ത പലപ്പോഴും നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ്. പ്രായോഗിക കാര്യങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് സമ്മര്‍ദം കുറയ്ക്കും. നിയന്ത്രിക്കാന്‍ കഴിയാത്ത ആശങ്കകള്‍ ഒഴിവാക്കുക.
മൈൻഡ്ഫുൾനെസും ആഴത്തിലുള്ള ശ്വസനവും
വര്‍ത്തമാനകാലങ്ങളില്‍ ജീവിക്കുന്നത് നെഗറ്റീവ് ചിന്തകളില്‍ നിന്ന് മനസിനെ മാറ്റിനിര്‍ത്താന്‍ സഹായിക്കും.
അമിതമായി ചിന്തിക്കുന്നതായി തോന്നുമ്പോൾ, വർത്തമാനകാലത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുക.
മൈൻഡ്ഫുൾനെസ്സ്, മെഡിറ്റേഷന്‍, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നിവ പരീക്ഷിക്കാം.
നെഗറ്റീവ് ചിന്തകളെ വെല്ലുവിളിക്കുക
അമിതചിന്ത പ്രശ്‌നങ്ങളെ വലുതാക്കുകയും മോശം സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ ചിന്തകളെ ചോദ്യം ചെയ്യണം.
ഈ ചിന്ത യാഥാർത്ഥ്യബോധമുള്ളതാണോ? എന്ന് സ്വയം ചോദിക്കുക.
നെഗറ്റീവ് ചിന്തകളെ യുക്തിസഹവും പോസിറ്റീവുമായ ചിന്തകൾ ഉപയോഗിച്ച് മാറ്റുക.
മനസിനെ വ്യതിചലിപ്പിക്കുക
പ്രൊഡക്ടറ്റീവ് ആകുന്നത് അമിതചിന്ത കുറയ്ക്കാന്‍ സഹായിക്കും.
വ്യായാമം, വായന, ഡയറി എഴുതുക, അല്ലെങ്കിൽ ഒരു ഹോബിയിൽ ഏർപ്പെടുക.
ശ്രദ്ധ മാറ്റാൻ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുക.
വിവരങ്ങളുടെ അമിതഭാരം
അധിക വിവരങ്ങൾ അമിതചിന്ത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ. അമിതമായ ഗവേഷണവും താരതമ്യങ്ങളും ഒഴിവാക്കുക.
അപൂർണ്ണത അംഗീകരിക്കുക
പെര്‍ഫക്ഷന്‍ അമിത ചിന്തയ്ക്ക് കാരണമാകും. തെറ്റുകൾ വളർച്ചയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്നത് മുന്നോട്ട് പോകാൻ സഹായിക്കും.
ഒരു തീരുമാനവും ഒരിക്കലും പൂർണമല്ലെന്ന് അംഗീകരിക്കുക.
തെറ്റുകളെ ഭയപ്പെടുന്നതിനുപകരം അവയിൽ നിന്ന് പഠിക്കുക.
ജേണലിങ്
ചിന്തകള്‍ രേഖപ്പെടുത്തുന്നത് മനസിന്‍റെ കുഴപ്പങ്ങളെ മനസിലാക്കാന്‍ സഹായിക്കും.
ജേണലിങ്ങിനായി ദിവസവും 5–10 മിനിറ്റ് നീക്കിവയ്ക്കുക.
ചിന്തയിലെ പാറ്റേണുകൾ കാണാനും അവ പരിഹരിക്കാനും വീണ്ടും വായിക്കുക.