അഞ്ജു
ചൂടുകാലത്തെ പ്രധാന പ്രശ്‌നമാണ് ചര്‍മത്തില്‍ ടാന്‍ അടിക്കുന്നത്. ചര്‍മത്തിലെ ഈ കരിവാളിപ്പ് കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാലോ
ഉരുളക്കഴങ്ങ്
ഉരുളക്കിഴങ്ങ് രണ്ടോ മൂന്നോ കഷ്ണങ്ങളാക്കുക എടുത്ത ശേഷം മുഖത്ത് ഉരയ്ക്കുക അല്ലെങ്കില്‍ അവയുടെ ജ്യൂസ് എടുത്ത് കോട്ടനില്‍ മുക്കി മുഖത്ത് പുരട്ടാം. 15 മുതല്‍ 20 മിനിറ്റ് വെച്ച ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച് ചര്‍മത്തിലെ പിഗ്മെന്റേഷന്‍ കുറയ്ക്കാനും ചര്‍മം തിളക്കമുള്ളതാക്കാനും സഹായിക്കും.
നാരങ്ങ
നാരങ്ങ പ്രകൃതിദത്ത എക്‌സ്‌ഫോളിയന്‍റ് ആണ്. ഇത് ചര്‍മത്തിന്റെ കരിവാളിപ്പ് മാറ്റി തിളക്കമുള്ളതാക്കാന്‍ സഹായിക്കും. നാരങ്ങ നീര് തേനില്‍ ചേര്‍ത്ത ശേഷം മുഖത്ത് പുരട്ടാം. ഇത് 10 മുതല്‍ 15 മിനിറ്റ് വരെ വെച്ച ശേഷം കഴുകി കളയാം. ചര്‍മത്തില്‍ അസ്വസ്ഥത തോന്നുന്നുവെങ്കില്‍ നാരങ്ങ ഒഴിവാക്കണം.
കറ്റാര്‍വാഴ
കറ്റാര്‍വാഴ ചര്‍മത്തെ സൂര്യപ്രകാശം കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കും. ഇതില്‍ ചര്‍മത്തിലെ കരിവാളിപ്പും സൂര്യതാപം മൂലമുണ്ടാകുന്ന ചര്‍മത്തിലെ പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കും ആന്റിഓക്‌സിഡന്റുകളും നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ഓട്‌സ്
ഓട്‌സ് ചര്‍മത്തില്‍ മികച്ച പ്രകൃതിദത്ത സ്‌ക്രബ് ആയി ഉപയോഗിക്കാം. ഇത് മൃതകോശങ്ങളെ നീക്കുന്നതിനൊപ്പം ചര്‍മത്തിലെ കരിവാളിപ്പും കുറയ്ക്കുന്നു.
കടലമാവ്
തൈരില്‍ കടലമാവ് ചേര്‍ത്ത് മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയുന്നത് ചര്‍മം തിളങ്ങാനും കരിവാളിപ്പ് മാറാനും സഹായിക്കും.