10 മിനിറ്റു പോലുമെടുക്കില്ല, ദിവസവും ചെയ്യാവുന്ന സെല്‍ഫ് കെയര്‍ ശീലങ്ങള്‍

അഞ്ജു സി വിനോദ്‌

സൂര്യപ്രകാശത്തില്‍ ഒരു 5 മിനിറ്റ്

രാവിലെ എഴുന്നേറ്റ് അഞ്ച് മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് നമ്മുടെ സര്‍ക്കാഡിയല്‍ താളത്തെ റീസെറ്റ് ചെയ്യാനും മാനസികാവസ്ഥ, ഉറക്കം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.

Pexels

ജേണലിങ്

ദിവസത്തില്‍ നിങ്ങള്‍ക്ക് നന്ദി തോന്നുന്ന മൂന്ന് കാര്യങ്ങള്‍ ഒരു ജേണലില്‍ എഴുതുക. ഈ ചെറിയ ശീലം നിങ്ങളെ പോസിറ്റീവ് ആയ കാര്യങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കും.

pexels

ജലാംശം

രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഒരു ഗ്ലാസ് ചെറു ചൂടു വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വിഷാംശം നീക്കാനും ഉന്മേഷം ലഭിക്കാനും വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുന്നതും നല്ലതാണ്.

Pexels

ഫേയ്‌സ് മസാജ്

വിരലുകള്‍ കൊണ്ട് മുഖം മൃദുവായി മസാജ് ചെയ്യുന്നത് ചര്‍മത്തിലെ രക്തയോട്ടം വര്‍ധിക്കാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.

Pexels

ബോക്‌സ് ബ്രീത്ത്

രാവിലെ മൂന്ന് മിനിറ്റ് ബോക്‌സ് ബ്രീത്ത് ചെയ്യുന്നത്‌നാഡീകളിലെ സമ്മര്‍ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

Pexels

സംഗീതം കേള്‍ക്കാം

രാവിലെ അല്‍പം സംഗീതം കേള്‍ക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തി, ദിവസം ഉന്മേഷവും ഊര്‍ജ്ജമുള്ളതുമാക്കാന്‍ സഹായിക്കും.

Pexels
Monsoon Health Care | pexels
സമകാലിക മലയാളം