ഡയറ്റ് സ്‌ട്രോങ് ആക്കാം, 30 കഴിഞ്ഞ സ്ത്രീകള്‍ കഴിക്കേണ്ട സൂപ്പര്‍ ഫുഡ്

സമകാലിക മലയാളം ഡെസ്ക്

തേര്‍ട്ടീസ് ക്ലബില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ആരോഗ്യത്തിന് ഡബിള്‍ സുരക്ഷ നല്‍കണം. 30 കഴിഞ്ഞാല്‍ സ്ത്രീകള്‍ ഡയറ്റില്‍ ചേര്‍ക്കേണ്ട ചില സൂപ്പര്‍ ഫുഡ്.

ചീര

അയേണ്‍, ഫോളേറ്റ്, വിറ്റാമിന്‍ എ, സി തുടങ്ങിയ അവശ്യ പോഷകള്‍ അടങ്ങിയ ഒന്നാണ് ചീര. ഇത് ചര്‍മത്തിന്റെയും മുടിയുടെയും എല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

കൂടാതെ ചീരയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ശരീരവീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവ ചെറുക്കാന്‍ സഹായിക്കും. ഇതിലൂടെ കോശസംരക്ഷണം പ്രോത്സാഹിപ്പിക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മത്തി

മത്തി, ചൂര പോലുള്ള കൊഴുപ്പടങ്ങിയ മീനുകള്‍ ഡയറ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കാന്‍ ശ്രമിക്കണം. ഇതില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് രക്തസമ്മര്‍ദവും ശരീരവീക്കവും കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

നെല്ലിക്ക

നെല്ലിക്ക അച്ചാറായും ഉപ്പിലിട്ടുമൊക്കെ ഡയറ്റില്‍ ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി, ദഹനം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കാനും ഇത് ബെസ്റ്റാണ്.

പപ്പായ

വിറ്റാമിന്‍ ഡി, സി, എ കൂടാതെ നാരുകളും നിരവധി ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയ പപ്പായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. പപ്പായയില്‍ അടങ്ങിയ പപ്പൈന്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

അവോക്കാഡോ

അവോക്കാഡോയില്‍ അടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, സി, കെ എന്നിവ രോഗപ്രതിരോധ ശേഷി കൂട്ടാനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

മാതളം

സ്ത്രീകളുടെ ആരോഗ്യത്തിന് മാതളം വളരെ മികച്ചതാണ്. ഇതില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ മാതളനാരങ്ങ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

വാല്‍നട്‌സ്

വാല്‍നട്‌സില്‍ അടങ്ങിയ ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇവയുടെ ആന്റി-ഇന്‍ഫഌമേറ്ററി, ആന്റി- ഓക്‌സിഡേറ്ററി ഗുണങ്ങള്‍ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.