സൂപ്പര്‍ താരങ്ങള്‍ 'പൊളിഞ്ഞു പാളീസ്!'

സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, ഹാരി കെയ്ന്‍, റൊമേലു ലുകാകു, ഫില്‍ ഫോഡന്‍, കയ് ഹവേര്‍ട്‌സ്... തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | എപി

റൊണാള്‍ഡോ- പോര്‍ച്ചുഗല്‍ നായകന്‍ പ്രതാപ കാലത്തിന്റെ നിഴല്‍ മാത്രമായിരുന്നു യൂറോയില്‍. ടീമിനെ മറ്റൊരു കിരീടത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പ്രീ ക്വാര്‍ട്ടറില്‍ മടക്കം

എപി

എംബാപ്പെ- ഫ്രഞ്ച് ക്യാപ്റ്റന്‍ ഈ യൂറോയില്‍ താരമാകുമെന്നു പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ ഫോം ഔട്ടായിരുന്നു. ഒരു ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയതു മാത്രമാണ് മിച്ചം

എപി

കെയ്ന്‍- മൂന്ന് ഗോളടിച്ച് ഗോള്‍ഡന്‍ ബൂട്ട് പട്ടികയിലുണ്ട് ഇംഗ്ലീഷ് നായകന്‍. പക്ഷേ മിന്നും ഫോമില്‍ അല്ലായിരുന്നു കെയ്ന്‍

കെയ്ന്‍ | എപി

ലുകാകു- ബെല്‍ജിയം ടീമിന്റെ സുവര്‍ണ തലമുറയിലെ അംഗം. പക്ഷേ ടീമില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ലുകാകുവിനു കഴിഞ്ഞില്ല. ഒരു ഗോളും നേടിയതുമില്ല

ലുകാകു | എക്സ്

ഫോഡന്‍- ഇംഗ്ലണ്ടിനായി തിളങ്ങുമെന്നു പ്രതീക്ഷിക്കപ്പെട്ട മറ്റൊരു താരം. 7 കളിയില്‍ ഒരു ഗോളും ഇല്ല. ഗോളവസരങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല

ഫോഡന്‍ | എപി

ഹവേര്‍ട്‌സ്- ജര്‍മന്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ തുലച്ച താരം. എല്ലാ കളിയിലും പ്രധാന സ്‌ട്രൈക്കറായി ഇറങ്ങിയ ഹവേര്‍ട്‌സ് യൂറോയ്‌ക്കെത്തിയത് മിന്നും ഫോമില്‍. രണ്ട് ഗോള്‍ നേടിയെങ്കിലും തുലച്ച അവസരങ്ങള്‍ നിരവധി

ഹവേര്‍ട്‌സ് | എക്സ്
കോപ്പ അമേരിക്ക കിരീടവുമായി ലയണല്‍ മെസി | എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates