അഞ്ജു സി വിനോദ്
ഇലക്കറികളുടെ കൂട്ടത്തില്‍ കാബേജിന് ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ്. പൊട്ടാസിയം, വൈറ്റമിന്‍ സി, സള്‍ഫര്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ കാബേജില്‍ അടങ്ങിയിട്ടുണ്ട്.
ശരീരഘടന മികച്ചതാക്കാനും കരളിന്‍റെ ആരോഗ്യത്തിനും പ്രമേഹത്തിനുമൊക്കെ കാബേജ് മികച്ചതാണ്.
മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് കലോറി വളരെ കുറവാണെന്നതാണ് കാബേജ് ജ്യൂസിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. ഒരു ഗ്ലാസ് കാബേജ് ജൂസില്‍ 22 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയില്‍ ഏറ്റവും പ്രധാനമാണ് ദഹനം മെച്ചപ്പെടുത്താന്‍ കാബേജ് സഹായിക്കും.
കാബേജില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയില്‍ ആക്കുന്നു. കൂടാതെ പഞ്ചസാര ഇല്ലാതെ സ്ഥിരമായ ഊര്‍ജ്ജം നിങ്ങള്‍ക്ക് നല്‍കുന്നു.
കാബേജിനോടൊപ്പം ഇഞ്ചി ആപ്പിള്‍ തുടങ്ങിയവ ചേര്‍ത്ത് ജ്യൂസാക്കുന്നത് അത് കൂടുതല്‍ സ്വാദിഷ്ടമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനോടൊപ്പം അല്‍പം നാരങ്ങാനീരു ചേര്‍ക്കുന്നതും രുചികരമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates