സ്തനാർബുദ സാധ്യത കുറയ്ക്കും, ഈ ഡയറ്റിൽ നിന്ന് ഒഴിവാക്കാം

അഞ്ജു

ലോകത്ത് ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു രോ​ഗമാണ് കാൻസർ. രോ​ഗാവസ്ഥ നേരത്തെ കണ്ടെത്തുന്നത് കാൻസറിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. എന്നാൽ രോ​ഗം വരാതെ നോക്കുക എന്നതാണ് പ്രധാനം.

നമ്മൾ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾ കാൻസറിന് കാരണമാകുന്നു എന്ന് പലരും അറിയുന്നില്ല. കാൻസറിന് കാരണമായേക്കാവുന്ന നാല് ഭക്ഷണങ്ങൾ.

മധുരപാനീയങ്ങള്‍

വേനൽക്കാലമായതോടെ ഊർജ്ജം നിലനിർത്തുന്നതിനും ദാഹം ശമിക്കാനും മധുരപാനീയങ്ങൾ നമ്മൾ കുടിക്കാറുണ്ട്. എന്നാൽ ഈ ശീലം പതിവാക്കുന്നത് കോളന്‍ കാന്‍സര്‍ വരാനുള്ള സാധ്യത 32 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 50 വയസിനു മുകളിലുള്ളവരിലാണ് അപകടസാധ്യത കൂടുതല്‍.

കോക്ടെയ്‌ലുകള്‍

മദ്യം ചേര്‍ത്തുള്ള കോക്ടെയ്‌ലുകള്‍ പാര്‍ട്ടികളിലും അല്ലാതെയുമൊക്കെ ഇപ്പോള്‍ സുലഭമാണ്. എന്നാല്‍ മദ്യം ഒരു തുള്ളിയാണെങ്കിലും അത് ആരോഗ്യത്തിന് ദോഷമാണ്. അത് ചെറിയ അളവിലാണെങ്കിലും 10 ശതമാനം വരെ സ്തനാര്‍ബുദ സാധ്യത വര്‍ധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

റെഡ് മീറ്റ്

ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ അമിതമായാല്‍ കോളന്‍ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. റെഡ് മീറ്റിന് പകരം മത്സ്യം, ചിക്കന്‍ പോലുള്ള മെലിഞ്ഞ പ്രോട്ടീന്‍ തിരഞ്ഞെടുക്കാം.

ശുദ്ധീകരിച്ച ധാന്യങ്ങള്‍

പാസ്ത, പൊറോട്ട പോലുള്ള ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ശുദ്ധീകരിച്ച ധാന്യമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് പലതരം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates