പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഏതാണ്? കാൻസറിന് കാരണമായേക്കാം

സമകാലിക മലയാളം ഡെസ്ക്

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നമ്മള്‍ നിത്യം ഉപയോഗിക്കുന്ന പല എണ്ണകളും കാന്‍സറിന് കാരണമായേക്കാം.

സണ്‍ഫ്ലവര്‍ ഓയില്‍, കനോല, കോൺ ഓയിൽ എന്നിവ യുവാക്കളിൽ വൻകുടൽ കാൻസറിന്റെ വർധിപ്പിക്കുമെന്ന് യുഎസ് പഠനം.

ഇത്തരം എണ്ണകളില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ എണ്ണമയമുള്ള തന്മാത്രകളായ ബയോആക്ടീവ് ലിപിഡുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

ഈ ബയോആക്ടീവ് ലിപിഡുകൾ വർധിച്ച ശരീരവീക്കം, രോഗങ്ങള്‍ സുഖപ്പെടാനുള്ള താമസം, കാൻസർ കോശങ്ങളുടെ വളർച്ച എന്നിവയ്ക്ക് കാരണമാകുന്നു.

സണ്‍ഫ്ലവര്‍ ഓയില്‍ പോലുള്ള എണ്ണയില്‍ പാകം ചെയ്യുന്ന അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമമെന്നും ഗട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ അവോക്കാഡോ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം.