നോമ്പു കാലത്തെ വെള്ളം കുടി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

റംസാന്‍ പോലുള്ള നീണ്ട ഉപവാസം ആചരിക്കുമ്പോള്‍ ദീര്‍ഘനേരം വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കാം. ഗുരുതരമായ നിർജ്ജലീകരണം ക്ഷീണം, തലവേദന, തലകറക്കം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

ഉപവാസ കാലത്ത് ശരിയായ രീതിയില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഉപവാസം ആചരിക്കുമ്പോള്‍ നിര്‍ജ്ജലീകരണം എങ്ങനെ തടയാം

ഒറ്റടയിക്ക് വെള്ളം കുടിക്കരുത്

ഉപവാസമില്ലാത്ത സമയങ്ങളിൽ വെള്ളം ചെറിയ അളവില്‍ ഇടയ്ക്കിടെ കുടിക്കാന്‍ ശ്രമിക്കണം. ഒറ്റയടിക്ക് വലിയ അളവില്‍ വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. സുഹൂറിനു മുമ്പുള്ള ഭക്ഷണത്തിനും ഇഫ്താറിന് ശേഷവും (നോമ്പ് തുറക്കൽ) ജല ഉപഭോഗത്തിന് മുൻഗണന നൽകുക

ജലാംശം നൽകുന്ന ഭക്ഷണങ്ങൾ

സുഹൂർ, ഇഫ്താർ വേളകളില്‍ തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച്, സൂപ്പ് പോലുള്ള ജലാംശം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ഇലക്ട്രോലൈറ്റ് ബാലൻസ്

സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. വാഴപ്പഴം, അവക്കാഡോസ്, ഈത്തപ്പഴം, യോഗര്‍ട്ട്, കരിക്ക് തുടങ്ങിയവയില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചായയും കാപ്പിയും ഒഴിവാക്കാം

കഫീൻ അടങ്ങിയ പാനീയങ്ങൾ (കാപ്പി, ചായ, സോഡ) കഴിക്കുന്നത് പരിമിതപ്പെടുത്തുക. കഫീൻ ഒരു ഡൈയൂററ്റിക് ആണ്. ഇത് ദ്രാവക നഷ്ടം വർധിപ്പിക്കും. നിർജ്ജലീകരണത്തിന് കാരണമാകുന്ന പഞ്ചസാര പാനീയങ്ങളും ഒഴിവാക്കുക.

മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുക

ഇളം മഞ്ഞ മൂത്രം മതിയായ ജലാംശത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ കടും മഞ്ഞ മൂത്രം നിർജ്ജലീകരണത്തെ സൂചിപ്പിക്കുന്നു. ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കരുത്. ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കുക.