ആസ്മ നിയന്ത്രിക്കാൻ ഇവ കഴിക്കാം

അഞ്ജു സി വിനോദ്‌

ആന്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ, പ്രത്യേകിച്ചും വൈറ്റമിൻ ഡി ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയ സമീകൃത ഭക്ഷണം ആസ്മ നിയന്ത്രിക്കാൻ സഹായിക്കും.

ആസ്മയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ചില ഭക്ഷണങ്ങൾ സഹായിക്കും.

ഫാറ്റിഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇത്തരം മത്സ്യങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. വായു അറകളുടെ വീക്കം കുറയ്ക്കാൻ ഇവ സഹായിക്കും. ആഴ്ചയിൽ രണ്ടു ദിവസം സാൽമൺ പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ആസ്മ രോഗികള്‍ക്ക് നല്ലതാണ്.

ഇലക്കറികൾ

ചീര പോലുള്ള ഇലക്കറികളിൽ ആന്റിഓക്സിഡന്റുകൾ, വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ ഇവ ധാരാളമുണ്ട്. ഇത് ശ്വാസകോശത്തിലെ കലകൾക്ക് ക്ഷതമുണ്ടാക്കുന്ന ഫ്രീറാഡിക്കലുക പ്രതിരോധിക്കുന്നു.

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ധാരാളം ഫ്ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. ഇവ ശ്വാസകോശങ്ങളിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറച്ച് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു.

ബ്രൊക്കോളി

ബ്രൊക്കോളി, കോളിഫ്ലവർ, ബ്രസൽസ് തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികളിൽ സൾഫൊറാഫേൻ എന്ന സംയുക്തം ഉണ്ട്. ഇത് വായു അറകളിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.

onion
samakalika malayalam