ഓർമയ്ക്കും ബുദ്ധിക്കും ബെസ്റ്റാ!

അഞ്ജു സി വിനോദ്‌

ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുന്നതിന് തലച്ചോറിന് പോഷകങ്ങൾ നൽകുക എന്നത് പ്രധാനമാണ്. പോഷകാഹാര കുറവ് തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും പ്രവർത്തനത്തെ മന്ദ​ഗതിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദൈംനദിന ഡയറ്റിൽ ചേർക്കേണ്ട 5 ഭക്ഷണങ്ങൾ.

മത്സ്യം

തലച്ചോറിന്റെ പ്രവർത്തനത്തിന് ഒമേഗ-3 ആവശ്യമാണ്. സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിലെ കോശങ്ങളുടെ ഘടനയെ സഹായിക്കുകയും വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഓർമശക്തി മെച്ചപ്പെടാനും ചിന്തിശേഷി വികസിക്കാനും സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയ ഫ്ലേവനോയ്ഡുകൾ തലച്ചോറിലെ രക്തക്കുഴലുകളെ പോഷിപ്പിക്കാൻ സഹായിക്കുന്ന ആന്റി-ഓക്സിഡന്റ് ആണ്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

ബെറിപ്പഴങ്ങൾ

ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയ ബെറിപ്പഴങ്ങൾ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദവും വീക്കവും കുറയ്ക്കും. അവയിൽ ആന്തോസയാനിനുകൾ, കഫീക് ആസിഡ്, കാറ്റെച്ചിൻ, ക്വെർസെറ്റിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

കാപ്പി

കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിനെ ഉണർന്നു പ്രവർത്തിക്കാൻ സഹായിക്കുന്നു. കഫീൻ മയക്കത്തിന് കാരണമാകുന്ന അഡിനോസിൻ എന്ന തലച്ചോറിലെ രാസവസ്തുവിനെ തടയുന്നതിനാൽ, ഉറക്കം വരുമ്പോൾ കാപ്പി കുടിക്കുന്ന നല്ല മാർ​ഗമാണ്.

ബ്രോക്കോളി

തലച്ചോറിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു മറ്റൊരു ഭക്ഷണമാണ് ബ്രോക്കോളി, ഇതിൽ ഗ്ലൂക്കോസിനോലേറ്റുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരം ഇത് വിഘടിപ്പിക്കുമ്പോൾ ഐസോത്തിയോസയനേറ്റുകളായി മാറുന്നു. ഇത് തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കും. ഇത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുകയും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Mouth Ulcer