അഞ്ജു
പൊണ്ണത്തടി കുറയ്ക്കുന്നതിന് ഡയറ്റ് ഒരു പ്രധാന ഘടകമാണ്. വർക്ക്ഔട്ടിനൊപ്പം പ്രോട്ടീൻ ബാർ, ഡ്രൈഫ്രൂട്സും ജ്യൂസും സ്മൂത്തിയുമൊക്കെ നമ്മുടെ ഡയറ്റിൽ ആ സമയം കയറിക്കൂടും. എന്നാൽ ഇവ ഭാരം കുറയ്ക്കാനല്ല, കൂട്ടാനാണ് സ്വാധീനിക്കുക. തടി കുറയ്ക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ
പ്രോട്ടീൻ ബാറുകൾ
ഫിറ്റനസ് ഫ്രീക്കുകളുടെ ഡയറ്റിലെ ഒരു പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീൻ ബാർ. എന്നാൽ ഇവയിൽ പലപ്പോഴും അധിക പഞ്ചസാരയും കുറഞ്ഞ അളവിൽ നാരുകളും അടങ്ങിയതാണ്. ഇത് വിശപ്പ്, ആസക്തി, വയറുവീർക്കൽ എന്നിവയ്ക്ക് കാരണമാകും.
നട്ട് ബട്ടറുകൾ
പീനട്ട് ബട്ടർ ആരോഗ്യകരമായ ചോയിസ് ആണെന്നാണ് കരുതുന്നത്. എന്നാൽ ഇത് സ്പൂൺ നട്ട് ബട്ടറിൽ ഏതാണ്ട് 300-ൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്.
ഫ്രൂട്ട് ജ്യൂസ്
പഴങ്ങളും പച്ചക്കറികളും ജ്യൂസ് അടിച്ചു കുടിക്കുമ്പോൾ അതിൽ നാരുകളുടെ അളവു വളരെ കുറവായിരിക്കും. മാത്രമല്ല, പഞ്ചസാരയുടെ അളവു കൂടാനും സാധ്യതയുണ്ട്. ഇത് കലോറി വർധിക്കാനും ശരീരഭാരം കൂടാനും കാരണമാകും.
ഫ്ലെവറുകളുള്ള യോഗർട്ട്
കൊഴുപ്പ് കുറഞ്ഞ ഇത്തരം യോഗർട്ടിൽ അധിക പഞ്ചസാര ചേർത്തിട്ടുണ്ട്. ഇതിൽ പ്രോട്ടീന്റെ അളവും കുറവായിരിക്കും. എന്നാൽ പ്ലെയിൻ ഗ്രീക്ക് യോഗർട്ട് തിരഞ്ഞെടുക്കാം.
ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സിൽ ധാരാളം കലോറിയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് വിശപ്പുണ്ടാകാനും ശരീരഭാരം കൂടാനും കാരണമാകും.
സ്മൂത്തി
പഴങ്ങളും ഷുഗർ സിറപ്പ്, ഫ്രോസൺ യോഗർട്ട്, ജ്യൂസ് പോലുള്ളവ ചേർത്ത് പായ്ക്ക് ചെയ്തു കിട്ടുന്ന സ്മൂത്തികളിൽ കലോറി കൂടുതലായിരിക്കും. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും. മാത്രമല്ല, ഇതിൽ പ്രോട്ടീൻ ഉണ്ടാവണമെന്നുമില്ല.