സമകാലിക മലയാളം ഡെസ്ക്
നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് കഴിയും. ചില ഭക്ഷണങ്ങള്‍ ദേഷ്യം വര്‍ധിപ്പിക്കുമെങ്കില്‍ ചില ഭക്ഷണങ്ങള്‍ ദേഷ്യം തണുപ്പിക്കാന്‍ സഹായിക്കും.
പഴങ്ങളും പച്ചക്കറികളും
ദേഷ്യം തണുപ്പിക്കാന്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത് മാനസികാവസ്ഥ സന്തുലമാക്കാനും സഹായിക്കും.
പ്രോട്ടീന്‍
പ്രോട്ടീന്‍ നിര്‍മിച്ചിരിക്കുന്നത് അമിനോ ആസിഡുകള്‍ കൊണ്ട്. ഇവ സെറാറ്റോണിന്‍ പോലുള്ള ന്യൂറോട്രാന്‍മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് വളരെ പ്രധാനമാണ്. നമ്മുടെ മാനസികാവസ്ഥ മാറ്റത്തെ നിയന്ത്രിക്കുന്നതില്‍ സെറാറ്റോണിന്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മീന്‍, പയര്‍ വര്‍ഗം, തൈര് എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഒമേഗ-3 ഫാറ്റി ആസിഡ്
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ശരീര വീക്കം കുറയ്ക്കാനും സഹായിക്കും. സാല്‍മണ്‍, വാല്‍നട്ട്, ചിയ സീഡ് തുടങ്ങിയവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്‌സ്
കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താന്‍ സഹായിക്കും. ഇത് നമ്മുടെ ഊര്‍ജ്ജം നിലനിര്‍ത്തുന്നു. മാനസികാവസ്ഥ സന്തുലമായി നില്‍ക്കാന്‍ ഊര്‍ജ്ജം ആവശ്യമാണ്.
മഗ്നീഷ്യം
സമ്മര്‍ദവും ആരോഗ്യകരമായ നാഡീവ്യവസ്ഥയും നിലനിര്‍ത്തുന്നതിന് ശരീരത്തില്‍ മഗ്നീഷ്യം അനിവാര്യമാണ്. ചീര, ബദാം. കശുവണ്ടി, അവോക്കാഡോ തുടങ്ങിയവയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
ഹെര്‍ബല്‍ ടീ
ലാവന്‍ഡര്‍, ഗ്രീന്‍ ടീ തുടങ്ങിയ ഹെര്‍ബല്‍ ചായ കുടിക്കുന്നത് മാനസികാവസ്ഥ ശാന്തമാകാന്‍ സഹായിക്കും. ദിവസവും രാവിലെ ഹെര്‍ബല്‍ ചായ കുടിക്കുന്നത് റിലാക്‌സ് ആകാനും ദേഷ്യം തണുക്കാനും സഹായിക്കും.