വേദനസംഹാരി ഒഴിവാക്കാം; ആർത്തവ വേദന കുറയ്ക്കാൻ ഇവ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

ര്‍ത്തവസമയത്ത് പലർക്കും അസഹനീയമായ വേദന അനുഭവപ്പെടാറുണ്ട്. വേദനസംഹാരികളെയാണ് ആ സമയം ഏറെപ്പേരും ആശ്രയിക്കുന്നത്. എന്നാൽ വേദനസംഹാരിയുടെ സഹായമില്ലാതെ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ ഇതാ...

വെള്ളം

ശരീരത്തില്‍ ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ആര്‍ത്തവ സമയത്ത്. ആര്‍ത്തവ സമയത്ത് വെള്ളം ധാരാളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.

പാല്‍ ഉല്‍പ്പന്നങ്ങള്‍

പാല്‍, തൈര്, ചീസ് തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങളില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കാല്‍സ്യം ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

ഓറഞ്ച്

ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ഒരു ആന്റി-ഓക്‌സിഡന്‍റ് ആണ്. ആന്റി-ഓക്‌സിഡന്‍റ് അടങ്ങിയ ഭക്ഷണം ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. സ്ട്രോബെറിയിലും ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

ഓട്‌സ്

ആര്‍ത്തവ വേദന തടയാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഓട്‌സ്. ഇവയില്‍ നാരുകള്‍, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി1 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവ സമയത്തുണ്ടാകുന്ന തലവേദന വയറു വേദന എന്നിവ അകറ്റും.

ഡാര്‍ക്ക് ചോക്ലേറ്റ്

70 ശതമാനം കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍, നാരുകള്‍, അവശ്യ പോഷകങ്ങളായ ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.

ബ്രോക്കോളി

ബ്രോക്കോളിയില്‍ ധാരാളം നാരുകളും കാല്‍സ്യവും മാഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പും അടങ്ങിയിട്ടുണ്ട്. ആര്‍ത്തവസമയം രക്തം നഷ്ടപ്പെടുന്നതു കൊണ്ട് ശരീരത്തില്‍ ഇരുമ്പിന്റെ അളവു കുറയാന്‍ സാധ്യതയുണ്ട്.

ബീന്‍സ്

ബീന്‍സില്‍ ധാരാളം നാരുകളും ഇരുമ്പും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവ സമയത്ത് വേദന കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates