സമകാലിക മലയാളം ഡെസ്ക്
ഹൃദയ പേശികളിലേക്കുള്ള രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്
രക്തക്കുഴലുകളിൽ അടുഞ്ഞു കൂടുന്ന കൊഴുപ്പ് ക്രമേണ വളർന്ന് രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. അവിടെ രക്തം കട്ട പിടിക്കുമ്പോഴാണ് അത് ഹൃദയാഘാതത്തിലേക്ക് എത്തുന്നത്.
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. അതോടൊപ്പം ചില രോഗികള്‍ക്ക് വിയര്‍പ്പ്, ഛര്‍ദ്ദിക്കാന്‍ തോന്നുക പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.
നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന ഈ വേദന ചിലപ്പോള്‍ തോളിലും കഴുത്തിലും വയറിലും നടുവിലുമൊക്കെ പടര്‍ന്നേക്കാം.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദന ഇല്ലാതെയും ശ്വാസതടസം ഉണ്ടാകാം.
നടക്കുമ്പോഴോ ഉറക്കത്തിലോ ഉള്ള ശ്വാസതടസം ഹൃദയാഘാതവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്.
ആവശ്യത്തിന് വിശ്രമമോ ഉറക്കമോ ലഭിച്ചതിന് ശേഷവും അമിത ക്ഷീണമോ, തളർച്ചയോ തലക്കറക്കമോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.
അമിതമായി വിയർക്കുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന്‍റെ സൂചനയായി ഉണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates