സമകാലിക മലയാളം ഡെസ്ക്
നല്ല കട്ടിയുള്ള അഴകുള്ള പുരികങ്ങള്‍ മോഹിക്കാത്തവര്‍ ഉണ്ടാകില്ല. പുരികം വളരാനും പൊഴിച്ചില്‍ കുറയ്ക്കാനും വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകള്‍.
ആവണക്കെണ്ണ
രാത്രി കിടക്കുന്നതിന് മുന്‍പ് ആവണക്കെണ്ണ പഞ്ഞിയില്‍ മുക്കി പുരികത്തില്‍ പുരട്ടുക. രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ നാലോ അഞ്ചോ തവണ ആവര്‍ത്തിക്കാം.
വെളിച്ചെണ്ണ
വെളിച്ചെണ്ണ വിരലുകള്‍ ഉപയോഗിച്ച് പുരികത്തില്‍ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളയാം. ഇത് പുരികം കൊഴിയുന്നതും വരണ്ടു പോകുന്നതും തടയാന്‍ സഹായിക്കും.
ഒലിവ് ഓയില്‍
ഒലിവ് ഓയില്‍ പഞ്ഞിയില്‍ മുക്കി പുരികത്തില്‍ പുരട്ടിയ ശേഷം മൃദുവായി മസാജ് ചെയ്യാം. രണ്ട് മണിക്കൂര്‍ വിശ്രമിച്ച ശേഷം കഴുകി കളയാം.
ബദാം ഓയില്‍
രാത്രി ഉറങ്ങുന്നതിന് മുന്‍പ് ബദാം എണ്ണ പുരികത്തില്‍ മൃദുവായി പുരട്ടി മസാജ് ചെയ്യാം. ശേഷം കഴുകി കളയാവുന്നതാണ്.
റോസ് മേരി ഓയില്‍
വെളിച്ചെണ്ണയിലേക്ക് അല്‍പം റോസ് മേരി ഓയില്‍ കൂടി കലര്‍ത്തിയ ശേഷം രാത്രി കിടക്കുന്നതിന് മുന്‍പ് പഞ്ഞി മുക്കി പുരികത്തില്‍ പുരട്ടാവുന്നതാണ്. രാവിലെ കഴുകി കളയാം.