പഞ്ചസാരയെ ഇച്ചിരി അകറ്റി നിർത്തി നോക്കൂ; ശരീരത്തിൽ കാണാം ഈ വ്യത്യാസങ്ങൾ

സമകാലിക മലയാളം ഡെസ്ക്

രാവിലെയുള്ള ചായകുടിയില്‍ ആരംഭിക്കുന്ന പഞ്ചസാരയുടെ ഉപഭോഗം നമ്മള്‍ അറിഞ്ഞോ അറിയോതെയോ ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. വറും കലോറി മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്ന പഞ്ചസാര. ഡയറ്റില്‍ നിന്ന് പഞ്ചസാരയെ ഒഴിച്ചു നിര്‍ത്തേണ്ട സമയം ആയി. പഞ്ചസാരയെ ഒഴിവാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്.

മാനസികാരോഗ്യം

പഞ്ചസാരയുടെ കുറഞ്ഞ ഉപഭോഗം മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. മധുരം കഴിക്കുന്നത് തത്ക്കാലിക സന്തോഷം നല്‍കുമെങ്കിലും മധുരത്തോടുള്ള ആസക്തി പോഷകമില്ലായ്മയിലേക്കും കാലക്രമേണ വിഷാദം പോലുള്ള അവസ്ഥയിലേക്കും എത്തും.

ചര്‍മം തിളങ്ങും

പഞ്ചസാരയുടെ അമിത ഉപഭോഗം മുഖക്കുരുവിനും പാടുകള്‍ക്കും കാരണമാകും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടാനും തിളക്കവും യുവത്വം നിലനിര്‍ത്താനും സാധിക്കും.

പോഷകമില്ലായ്മ പരിഹരിക്കാം

പഞ്ചസാര അമിതമായി കഴിക്കുന്നത് കാലക്രമേണ പോഷകക്കുറവിലേക്ക് നയിക്കും. പഞ്ചസാര ഒഴിവാക്കുന്നത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും പോഷക സമൃദ്ധമായ ഡയറ്റ് പിന്തുടരാനും സഹായിക്കും.

ശരീരഭാരം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഇത് കലോറി ഉപഭോഗം കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും.

പല്ലുകളുടെ ആരോഗ്യം

പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് പല്ലുകളുടെയും മോണകളുടെയും ആരോഗ്യം മെച്ചപ്പെടും.

പ്രമേഹം സാധ്യത

പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ പ്രമേഹ സാധ്യത നിയന്ത്രിക്കാന്‍ കഴിയും.